ഗ്രീനിച്ച് സമയം

ഗ്രീനിച്ച് രേഖ; ചിത്രത്തിൽ രണ്ടു വ്യക്തികളും രണ്ട് ഭൗമാർദ്ധങ്ങളിലാണ് (പശ്ചിമാർധം, പൂർവ്വാർധം) നിൽക്കുന്നത്
Greenwich clock with standard measurements

അന്താരാഷ്ട്ര പ്രചാരം സിദ്ധിച്ചു കഴിഞ്ഞിരിക്കുന്ന ഒരു സമയ സൂചികയാണ് (time standard) ഗ്രീനിച്ച് മീൻ ടൈം അഥവാ ജി.എം.ടി. എന്നറിയപ്പെടുന്ന ഗ്രീനിച്ച് സമയം. ഇംഗ്ലണ്ടിലെ ഗ്രീനിച്ച് നക്ഷത്രബംഗ്ലാവിനെ (greenwich royal observatory) ആസ്പദമാക്കി സമയം നിർണ്ണയിക്കുന്നതിനാൽ ഈ പേരിൽ അറിയപ്പെടുന്നു. ഈ സ്ഥലത്തുകൂടിയാണ് പ്രഥമ രേഖാംശം (prime meridian , zero degree longitude) കടന്നുപോകുന്നത്. ഈ രേഖ അതിനാൽ ഗ്രീനിച്ച് രേഖ (greenwich meridian ) എന്നും അറിയപ്പെടുന്നു. ഭൂമിയെ പശ്ചിമാർധഗോളമെന്നും പൂർവ്വാർധഗോളമെന്നും രണ്ടായി വേർതിരിക്കുന്നതിനായി ഈ രേഖ അവലംബിച്ചു വരുന്നു
ഗ്രീനിച്ചിൽ നിന്നും 15 ഡിഗ്രി വീതം കിഴക്കോട്ടുള്ള പ്രദേശത്ത് സമയം ഒരോരൊ മണിക്കുർ കഴിഞ്ഞിരിക്കും. പടിഞ്ഞാറോട്ട് ആണെങ്കിൽ ഒരു മണിക്കുർ നേരത്തേയായിരിക്കും സമയം. ഈ സമ്പ്രദായമനുസരിച്ച് ഔദ്യോഗിക ഇന്ത്യൻ സമയം ജി.എം.ടി + 5:30 മണിക്കൂർ എന്ന് ക്ലിപ്ത്തപ്പെടുത്തിയിരിക്കുന്നു. അതായത്ത് ജി.എം.ടി. അർദ്ധരാത്രി 12 മണി ആകുമ്പോൾ ഇന്ത്യൻ സമയം പുലർച്ചെ 5:30 ആയിരിക്കും .