ഗ്രീസ്
ഹെല്ലെനിക ഗണരാജ്യം Hellenic Republic Ελληνική Δημοκρατία Ellīnikī́ Dīmokratía | |
---|---|
ദേശീയ മുദ്രാവാക്യം: Ελευθερία ή θάνατος Eleftheria i thanatos (transliteration) "Freedom or Death" | |
ദേശീയ ഗാനം: Ὕμνος εἰς τὴν Ἐλευθερίαν Ýmnos eis tīn Eleutherían Hymn to Liberty1 | |
Location of ഗ്രീസ് (dark green) – on the European continent (light green & dark grey) | |
തലസ്ഥാനം and largest city | ഏതൻസ് |
ഔദ്യോഗിക ഭാഷകൾ | Greek |
നിവാസികളുടെ പേര് | Greek |
ഭരണസമ്പ്രദായം | Parliamentary republic |
• President | Prokopis Pavlopoulos |
• Prime Minister | അലക്സിസ് സിപ്രസ് |
ആധുനിക സംസ്ഥാനത്വം | |
• Independence from the Ottoman Empire | 25 March 1821 |
• Recognized | 3 February 1830, in the London Protocol |
• Kingdom of Greece | May 1832, in the Convention of London |
• Current constitution | 1975, "Third Republic" |
• ആകെ വിസ്തീർണ്ണം | 131,990 km2 (50,960 sq mi) (96th) |
• ജലം (%) | 0.8669 |
• 2008 estimate | 11,216,708[1] (74th) |
• 2001 census | 10,964,020[2] |
• ജനസാന്ദ്രത | 84/km2 (217.6/sq mi) (88th) |
ജി.ഡി.പി. (PPP) | 2007 IMF estimate |
• ആകെ | $324.891 billion[3] (33rd) |
• പ്രതിശീർഷം | $29,146[3] (28th) |
ജി.ഡി.പി. (നോമിനൽ) | 2007 IMF estimate |
• ആകെ | $313.806 billion[3] (27th) |
• Per capita | $28,152[3] (27th) |
ജിനി (2000) | 34.32 Error: Invalid Gini value · 35th |
എച്ച്.ഡി.ഐ. (2006) | 0.947 Error: Invalid HDI value · 18th |
നാണയവ്യവസ്ഥ | യൂറോ (€)3 (EUR) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 30 |
ഇൻ്റർനെറ്റ് ഡൊമൈൻ | .gr4 |
|
ഗ്രീസ് — തെക്കൻ യൂറോപ്പിലെ ഒരു രാജ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം. 1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗവുമാണ്. യൂറോപ്പിന്റെ തെക്കുകിഴക്കുഭാഗത്തായാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
അതിർത്തികൾ
വടക്ക് ബൾഗേറിയ,മാസിഡോണിയ,അൽബേനിയ,കിഴക്ക് തുർക്കി എന്നീ രാജ്യങ്ങളും തെക്കേ അതിർത്തിയിൽ മെഡിറ്ററേനിയൻ കടലും പടിഞ്ഞാറേ അതിർത്തിയിൽ അഡ്രിയാറ്റിക് കടലും.
ഭരണസംവിധാനം
ഗ്രീക് പാർലമെന്റ് വൗളി എന്നാണ് അറിയപ്പെടുന്നത്.ഭരണത്തലവൻ പ്രസിഡന്റ് ആണ്.11അംഗങ്ങളുള്ള സ്പെഷ്യൽ സുപ്രീം ട്രൈബ്യൂണൽ ആണ് ഉയർന്ന കോടതി.ആജീവനാന്ത കാലത്തേയ്കാണ് ജഡ്ജിമാരെ നിയമിയ്ക്കുന്നത്.
ഔദ്യോഗിക വിവരങ്ങൾ
- തലസ്ഥാനം ആതൻസ്
- ഔദ്യോഗികനാമം എല്ലിനികി ഡിമോക്രാഷ്യ
- ഔദ്യോഗികഭാഷ ഗ്രീക്
- നാണയം യൂറോ
- ഔദ്യോഗികമതം ഗ്രീക് ഓർത്തഡോക്സി
ചരിത്രം
ഗ്രീക് സംസ്കാരം
ഈജിയൻ കടലിലെ ദ്വീപിൽ ബി.സി.3000ൽ ആണ് ആദ്യസംസ്കാരം ഉടലെടുത്തത്.ഈ സംസ്കാരം മിനോവൻ സംസ്കാരം എന്നറിയപ്പെടുന്നു.ഗ്രീക് സംസ്കാരം ഉടലെടുത്തത് ബി.സി 2000ൽ ആണ്.
ജനാധിപത്യം
ബി.സി 508ൽ ക്ലീസ്തനസ്സ് അവതരിപ്പിച്ച ഭരണഘടനയിലൂടെ ജനാധിപത്യം നിലവിൽ വന്നു.അഞ്ഞൂറോളം അംഗങ്ങളുള്ള കൗൺസിൽ രൂപവത്കരിച്ച് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശവും നൽകപ്പെട്ടു.
സുവർണ്ണകാലഘട്ടം
ബി.സി 477ൽ ആണ് ഗ്രീസിന്റെ സുവർണ്ണ കാലഘട്ടം ആരംഭിയ്ക്കുന്നത്.ഈ കാലത്ത് സാഹിത്യത്തിലും കലയിലും പുരോഗതിയുണ്ടായി.ഈ കാലഘട്ടം അവസാനിയ്കുന്നത് ബി.സി 431ൽ ആണ്.ഇതിന് കാരണമായത് പെലൊപ്പനേഷ്യൻ യുദ്ധം ആയിരുന്നു.
സാഹിത്യം
ബി.സി 2000മുതൽ സാഹിത്യത്തിന് ഗ്രീസ് വളരെയധികം സംഭാവനകൾ നൽകി.ഹെസിയോഡ് വർക്സ് ആന്റ് ഡേയ്സ് രചിച്ചത് ഇക്കാലത്താണ്.മറ്റോരു കൃതിയായ തിയോഗണിയും ഇക്കാലത്ത് രചിയ്ക്കപ്പെട്ടു.തുടർന്ന് ബി.സി 461-431 കാലഘട്ടത്തിൽ പ്രസിദ്ധങ്ങളായ ദുരന്തനാടകങ്ങളും ബി.സി400നോടടുത്ത് ഹാസ്യനാടകങ്ങളും രചിയ്ക്കപ്പെട്ടു.ബി.സി രണ്ടാം നൂറ്റാണ്ടിൽ ബൈബിൾ തർജ്ജമ ചെയ്യപ്പെട്ടു.ദ് സെപ്റ്റ്വാജിന്റ് എന്നാണ് ഇത് അറിയപ്പെട്ടത്.
ചരിത്രത്തിൽ പ്രമുഖർ
- ഹിപ്പോക്രാറ്റസ്
- ആർക്കിമിഡീസ്
- എസ്കിലസ്
- സോഫോക്ലിസ്
- യൂറിപ്പിഡസ്
- അക്കിലസ്
- ഹെറൊഡോട്ടസ്
- യൂക്ലിഡ്
- പൈഥഗോറസ്
ഇതും കാണുക
അവലംബം
- ↑ Eurostat
- ↑ National Statistical Service of Greece: Population census of 18 March 2001: Πίνακας 1. Πληθυσμός κατά φύλο και ηλικία
- ↑ 3.0 3.1 3.2 3.3 "Report for Selected Countries and Subjects". Imf.org. 2006-09-14. Retrieved 2009-01-06.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസ്സെഷ്യ • ട്രാൻസ്നിസ്ട്രിയ • നോർതേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.