ചാപ്പൽ - ഹാഡ്‌ലി ട്രോഫി

ചാപ്പൽ - ഹാഡ്‌ലി ട്രോഫി
കാര്യനിർ‌വാഹകർഅന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ഘടനഏകദിന ക്രിക്കറ്റ്
ആദ്യ ടൂർണമെന്റ്2004–05
അവസാന ടൂർണമെന്റ്2016-17
ടൂർണമെന്റ് ഘടനഏകദിന പരമ്പര
ടീമുകളുടെ എണ്ണം2
നിലവിലുള്ള ചാമ്പ്യന്മാർ ന്യൂസിലൻഡ്
ഏറ്റവുമധികം വിജയിച്ചത് ഓസ്ട്രേലിയ (4)
ഏറ്റവുമധികം റണ്ണുകൾഓസ്ട്രേലിയ മൈക്കൽ ഹസ്സി (736)
ഓസ്ട്രേലിയ റിക്കി പോണ്ടിങ് (670)
ന്യൂസിലൻഡ് ബ്രണ്ടൻ മക്കല്ലം (624)[1]
ഏറ്റവുമധികം വിക്കറ്റുകൾഓസ്ട്രേലിയ മിച്ചൽ ജോൺസൺ (22)
ന്യൂസിലൻഡ് ഡാനിയേൽ വെട്ടോറി (20)
ന്യൂസിലൻഡ് കെയ്ൽ മിൽസ് (18)[2]
2004ൽ ന്യൂസിലൻഡിലെ ഈഡൻ പാർക്കിൽ നടന്ന മൽസരം

ഓസ്ട്രേലിയയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പരകളാണ് ചാപ്പൽ - ഹാഡ്‌ലി ട്രോഫി എന്ന പേരിൽ അറിയപ്പെടുന്നത്.ഇരുരാജ്യങ്ങളിലേയും പ്രശസ്ത ക്രിക്കറ്റ് കുടുംബങ്ങളായ ചാപ്പൽ കുടുംബത്തിന്റെയും(ഇയാൻ,ഗ്രെഗ്,ട്രെവർ)ഹാഡ്‌ലി കുടുംബത്തിന്റെയും(വാൾട്ടർ, റിച്ചാർഡ്,ഡെയിൽ,ബാരി) പേരിൽ നിന്നുമാണ് ചാപ്പൽ -ഹാഡ്‌ലി പരമ്പരയ്ക്ക് ആ പേർ ലഭിച്ചത്.2004ൽ ഓസ്ട്രേലിയയിലാണ് ആദ്യമായി ചാപ്പൽ ഹാഡ്‌ലി ട്രോഫി നടത്തപ്പെട്ടത്.2016 ഡിസംബറിലെ മൂന്നു മൽസര പരമ്പര 3-0 നു വിജയിച്ച ഓസ്ട്രേലിയ ആണ് നിലവിലെ ജേതാക്കൾ[3].2015 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ നടന്ന ഒൻപത് ചാപ്പൽ - ഹാഡ്‌ലി പരമ്പരകളിൽ അഞ്ചെണ്ണം ഓസ്ട്രേലിയയും രണ്ടെണ്ണം ന്യൂസിലൻഡും വിജയിച്ചപ്പോൾ രണ്ടു പരമ്പരകൾ സമനിലയിൽ കലാശിച്ചു[4].അടുത്ത ചാപ്പൽ-ഹാഡ്‌ലി ട്രോഫി 2017 ജനുവരിയിൽ ന്യൂസിലൻഡിൽ വെച്ച് നടക്കും

മൽസരഫലങ്ങൾ

വർഷം വേദി ഫലം പരമ്പരയിലെ താരം
2004–05 ഓസ്ട്രേലിയ സമനില 1–1 ഡാനിയേൽ വെട്ടോറി
2005–06 ന്യൂസിലൻഡ് ഓസ്ട്രേലിയ വിജയിച്ചു 2–1 സ്റ്റുവാർട്ട് ക്ലാർക്ക്
2006–07 ന്യൂസിലൻഡ് ന്യൂസിലൻഡ് വിജയിച്ചു 3–0 ഷെയ്ൻ ബോണ്ട്
2007–08 ഓസ്ട്രേലിയ ഓസ്ട്രേലിയ വിജയിച്ചു 2–0 റിക്കി പോണ്ടിങ്ങ്
2008–09 ഓസ്ട്രേലിയ സമനില 2–2 മൈക്കൽ ഹസ്സി
2009–10 ന്യൂസിലൻഡ് ഓസ്ട്രേലിയ വിജയിച്ചു 3–2 മിച്ചൽ ജോൺസൺ/സ്കോട്ട് സ്റ്റൈറിസ്
2010–11 ഇന്ത്യ[5] ഓസ്ട്രേലിയ വിജയിച്ചു 1–0 മിച്ചൽ ജോൺസൺ
2014–15 ന്യൂസിലൻഡ് ന്യൂസിലൻഡ് വിജയിച്ചു 1–0 ട്രെന്റ് ബൗൾട്ട്
2015–16 ന്യൂസിലൻഡ് ന്യൂസിലൻഡ് വിജയിച്ചു 2–1 മാർട്ടിൻ ഗപ്റ്റിൽ
2016–17 ഓസ്ട്രേലിയ ഓസ്ട്രേലിയ വിജയിച്ചു 3-0 ഡേവിഡ് വാർണർ

ഇതുംകൂടി കാണുക

ട്രാൻസ് ടാസ്മാൻ ട്രോഫി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ