ചായകോപ്പ
ചായ കുടിക്കാനുപയോഗിക്കുന്ന ഒരു തരം ചെറിയ പാത്രമാണ് ചായകോപ്പ ( teacup). സാധാരണയായി കൈപ്പിടിയോടുകൂടിയതും കൈപ്പിടിയില്ലാത്തതുമായ ചായകോപ്പകളുണ്ട്. തള്ളവിരലും മറ്റു വിരലുകളും ഉപയോഗിച്ചു പിടിക്കാവുന്ന ഇവ പൊതുവെ കളിമൺ നിർമ്മിതമാണ്. കാപ്പികോപ്പകളേക്കാൾ ചെറുതായിരിക്കും ചായക്കോപ്പകൾ. ഇവ സോസറിന്റെ കൂടെ ജോഡിയായി ഉപയോഗിക്കുന്നു.
നല്ല ചായകോപ്പകൾ വെളുത്തതും തിളക്കമുള്ളതും പോർസ്ലിൻ നിർമ്മിതവും ചിത്രപണികളോടുകൂടിയവയുമാണ്. ഇത്തരത്തിലുള്ള മനോഹരമായ ചായകോപ്പകൾ ശേഖരിക്കുന്നത് ചിലരുടെ വിനോദവൃത്തിയാണ്. ജന്മദിനം പോലുള്ള ആഘോഷവേളകളിൽ മനോഹരമായ ആശംസകളും ചിത്രങ്ങളും ആലേഖനം ചെയ്ത് ഇവ ഉപഹാരമായി നൽകാറുണ്ട്.
ചൈനീസ് സംസ്കാരമനുരുസരിച്ച് ചായകോപ്പകൾ വളരെ ചെറുതും പരമാവധി 30 മില്ലി പാനീയം മാത്രം ഉൾക്കൊള്ളാവുന്നവയുമാണ്. എരിട്രിയപോലുള്ള ഹോൺ ഒഫ് ആഫ്രിക്ക രാജ്യങ്ങളിൽ അവരുടെ പരമ്പരാഘത പാനീയമായ ബൂൺ എന്ന കാപ്പി കുടിക്കാൻ കൈപ്പിടിയില്ലാത്ത കോപ്പകളാണു് ഉപയോഗിച്ചു് പോരുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉപയോഗിച്ചിരുന്ന, ചായകുടിക്കാൻ വേണ്ടി പ്രത്യേകമായുണ്ടാക്കിയ ചെറിയ കോപ്പകൾ, ജപ്പാനിലെ ഇമാരി തുറമുഖത്തുനിന്നോ ചൈനയിലെ കാന്റൺ നിന്നോ ഇറക്കുമതി ചെയ്തതായിരുന്നു. കിഴക്കൻ രാജ്യങ്ങളിൽ ഉപയേഗിച്ചിരുന്ന ചായകോപ്പകൾക്കും അവയെ അനുകരിച്ച് ആദ്യമായ് യൂറോപ്പിലെ മീസ്സനിലുണ്ടാക്കിയ ചായക്കോപ്പകൾക്കും കൈപ്പിടി ഉണ്ടായിരുന്നില്ല. 19 ാം നൂറ്റാണ്ടോടുകൂടി കോപ്പപാത്രങ്ങൾക്ക് പകരം സിലിണ്ടറിന്റെ ആകൃതിയിലുള്ള കൈപ്പിടിയുള്ള പാത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി.
ഇതും കാണുക