ചാർപ്പ
10°18′15.14″N 76°34′46.83″E / 10.3042056°N 76.5796750°E
തൃശൂർ ജില്ലയിൽ അതിരപ്പിള്ളിക്കും വാഴച്ചാൽ വെള്ളച്ചാട്ടത്തിനുമിടയിൽ ചാലക്കുടിപ്പുഴയുടെ ഒരു പോഷകനദിയിൽ ഉള്ള വെള്ളച്ചാട്ടമാണ് ചാർപ്പ. ഈ കൊച്ചുപുഴ ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നിടത്താണ് ഈ വെള്ളച്ചാട്ടം. ചാലക്കുടി - വാൽപ്പാറ അന്തർസംസ്ഥാനപാതയ്ക്കരികിലായാണ് ഇത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിലെ വെള്ളം റോഡിലേക്കുവരെ എത്താറുണ്ട്. വെള്ളച്ചാട്ടത്തിനുമുന്നിലായാണ് ചാർപ്പ പാലം സ്ഥിതിചെയ്യുന്നത്. വേനൽക്കാലത്ത് ഈ വെള്ളച്ചാട്ടം പൂർണ്ണമായും വറ്റിപ്പോകാറുണ്ട്.
സമീപ ആകർഷണ കേന്ദ്രങ്ങൾ
- പെരിങ്ങൽക്കുത്ത് അണക്കെട്ട്
- വാഴച്ചാൽ വെള്ളച്ചാട്ടം
- അതിരപ്പിള്ളി വെള്ളച്ചാട്ടം
- തുമ്പൂർമുഴി തടയണ - ഇതിന്റെ പരിസരത്തുള്ള ഉദ്യാനം ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമാണ്
- ഡ്രീം വേൾഡ് അക്വാ തീം പാർക്ക് - ജലക്രീഡാ വിനോദ ഉദ്യാനം
- സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് - ഈ ജലക്രീഡ വിനോദ ഉദ്യാനത്തോട് ചേർന്ന് വലിയൊരു അലങ്കാരമത്സ്യകേന്ദ്രവുമുണ്ട്
ചിത്രശാല
Charpa Falls എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
-
വെള്ളച്ചാട്ടം മറ്റൊരു ദൃശ്യം
-
ചാർപ്പ വെള്ളച്ചാട്ടം
-
വെള്ളച്ചാട്ടത്തിലെ മരം
-
വെള്ളമില്ലാത്ത ചാർപ്പ വെള്ളച്ചാട്ടം