ചിറ്റിമച്ച ഇന്ത്യൻ വർഗ്ഗം
Total population | |
---|---|
1250 | |
Regions with significant populations | |
![]() ![]() | |
Languages | |
English, Cajun French, Chitimacha (no speakers) | |
Religion | |
Catholicism, atheism, other |


ചിറ്റിമച്ച, (ചെറ്റിമച്ചാൻ, സിറ്റിമച്ച എന്നിങ്ങനെയും അറിയപ്പെടുന്നു) (/ˈtʃɪtᵻməˌʃɑː/, chid-im-uh-shah; [1] or /tʃɪtᵻˈmɑːʃə/, chid-im-ah-shuh),[2]ഫെഡറലായി അംഗീകരിക്കപ്പെട്ടതും അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്ത് അധിവസിക്കുന്നതുമായ ഒരു അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. ഇവർ പ്രധാന വാസകേന്ദ്രം, ബയൂ ടെകിലെ (Bayou Teche) ചരൻറ്റോണിനു സമീപമുള്ള സെൻറ് മേരി പാരിഷിലെ റിസർവേഷനിലാണ്. ഈ സംസ്ഥാനത്തെ തദ്ദേശീയ അമേരിക്കൻ ഇന്ത്യാക്കാരിൽ തങ്ങളുടെ യഥാർത്ഥ അധിവാസകേന്ദ്രത്തിൻറെ ചില ഭാഗങ്ങളെങ്കിലും നിയന്ത്രണത്തിലുള്ള ഏക വർഗ്ഗമാണിത്.
ചരിത്രം
ചിറ്റിമച്ച ഇന്ത്യക്കാരും അവരുടെ പൂർവ്വികരും തെക്കൻ മദ്ധ്യ ലൂയിസിയാനയിൽ മിസിസ്സിപ്പി നദിയുടെ അഴിമുഖ പ്രദേശത്ത് യൂറോപ്യൻ സമാഗമത്തിനു ആയിരക്കണക്കിന് വർഷം മുമ്പുതന്നെ അധിവസിച്ചിരുന്നു. ചിറ്റിമച്ച പ്രദേശത്തിന്റെ അതിർത്തി നാല് പ്രധാനപ്പെട്ട മരങ്ങളാൽ അടയാളപ്പെടുത്തിയിരുന്നവെന്നാണ് പരമ്പരാഗത വിശ്വാസം സമർത്ഥിക്കുന്നത്. ചിറ്റിമച്ച വർഗ്ഗക്കാരും അവരുടെ തദ്ദേശീയരായ പൂർവികരും ലൂയിസിയാനയിൽ 6,000 വർഷങ്ങൾക്കപ്പുറം അധിവസിച്ചിട്ടുണ്ടാകാമെന്ന് പുരാവസ്തുശാസ്ത്രപ്രകാരമുള്ള തെളിവുകൾ സൂചന നൽകുന്നു. അതിനു മുൻപുള്ള കാലത്ത് അവർ മിസ്സിസ്സിപ്പി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് കുടിയേറിയിരുന്നു. ചിറ്റിമച്ച വർഗ്ഗക്കാരുടെ വിശ്വാസപ്രകാരം അവരുടെ പേര് രണവീരൻ എന്നർത്ഥംവരുന്ന 'പൻച്ച് പിനങ്കാങ്' എന്ന പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞു വന്നത്.
അവലംബം
പുറംകണ്ണികൾ
- Official Website of the Chitimacha Nation
- John R. Swanton, Indian Tribes of the Lower Mississippi Valley and Adjacent Coast of the Gulf of Mexico, Smithsonian Institution, 1911, online text available