പ്രധാനമായി ഇന്ത്യക്കാരും ഇന്ത്യൻ വംശജരുമായ സ്ത്രീകൾ ധരിക്കുന്ന ഒരു തരം വസ്ത്രമാണ് ചേല അഥവാ സാരി[1]. നാല് മുതൽ ഒൻപത് മീറ്റർ വരെ നീളമുള്ള തുണിയാണ് സാരിക്കായി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിൽ വിവിധ ശൈലിയിൽ സ്ത്രീകൾ ധരിക്കുന്നു. സാരിയുടെ ഒരറ്റം അരക്കെട്ടിൽ ഉറപ്പിക്കുകയും, അരക്കെട്ടിനു ചുറ്റുമായി അരക്കെട്ടു മുതൽ കാൽ വരെ മറയ്ക്കുന്ന രീതിയിൽ ചുറ്റുകയും, ഇതിൻറെ മറ്റേ അറ്റം ഇടതു തോളിൽക്കൂടെ പിന്നിലേക്ക് ഇടുകയും ചെയ്യുന്നു[1]. ഈ ശൈലിയാണ് കൂടുതലായും സ്ത്രീകൾ ഉപയോഗിച്ച് വരുന്നത്.
രാജാ രവിവർമ്മ വരച്ച, സാരിയുടുത്ത് നിൽക്കുന്ന യുവതിയുടെ ചിത്രം
ചിലസ്ഥലങ്ങളിൽ സാരി ഒരു പാവാടയുടെ മുകളിലായാണ് ഉടുക്കുന്നത്. കൂടാതെ ഇതിൻറെ കൂടെ സാരിയുടെ നിറത്തിന് അനുയോജ്യമായ ജാക്കറ്റും ധരിക്കാറുണ്ട്. ഈ ജാക്കറ്റ് പകുതി കൈയ്യുള്ളതും, കഴുത്ത് വട്ടത്തിലോ, ചതുരത്തിലോ തുന്നിയതുമായിരിക്കും. ഈ ജാക്കറ്റിൻറെ പിൻവശം മറക്കപ്പെട്ടതും, അല്ലാത്തതും സ്ത്രീകൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ധരിക്കാറുണ്ട്. വിവിധ വർണ്ണങ്ങളിലുള്ളതും, വിവിധ അലങ്കാരപ്പണികളോടുകൂടിയതുമായ സാരികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് ഇതിനനുസരിച്ച് സാരിയുടെ വിലയും, ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും. വടക്കേ ഇന്ത്യയിലോ, തെക്കേ ഇന്ത്യയിലോ ആണ് സാരിയുടെ പിറവി[അവലംബം ആവശ്യമാണ്], ഇപ്പോൾ ഇത് ഇന്ത്യയുടെ ഒരു പ്രതീകമായിരിക്കുന്നു.[അവലംബം ആവശ്യമാണ്],
ചരിത്രം
സിന്ധുനദിതട സംസ്കാരത്തോളം പഴക്കമുണ്ട് സാരിയുടെ ചരിത്രത്തിനെന്ന് കരുതപ്പെടുന്നു.
ആദ്യകാലത്ത് അരയ്ക്ക് താഴെയായി അന്തരീയയും അരയ്ക്ക് മുകളിലായി ഉത്തരീയവും ശിരസ്സ് മറച്ചുകൊണ്ട് സ്ഥാനപദയുമാണ് അണിഞ്ഞിരുന്നത്. ഈ വേഷത്തിൽ നിന്നാണ് സാരി എന്ന പരമ്പരാഗത വസ്ത്രത്തിന്റെ ഇന്നത്തെ രൂപം ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു.
കോട്ടൺ തുണിത്തരങ്ങളായിരുന്നു ആദ്യകാലത്ത് അണിഞ്ഞിരുന്നത്. അതിലേക്ക് കടുംനിറങ്ങളിലുള്ള ഡൈ ചെയ്യിക്കുമായിരുന്നു. എന്നാൽ പിന്നീട് സിൽക്ക് നെയ്തെടുക്കാൻ ആരംഭിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ സാരി ധരിക്കുന്നതും വിവിധ ശൈലികളിലായി. സാരിക്കൊപ്പം ബ്ലൗസോ കച്ചയോകൂടി ധരിക്കുന്ന ശീലം പുരാതന തമിഴകത്തിൽ(കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ)നിലനിന്നിരുന്നതായി ചിലപ്പതികാരത്തിൽ കാണുന്നു. ഗുപ്തകാലചിത്രങ്ങളിൽ ഇന്നത്തെ സാരിയുമായി സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീകളെ കാണാം.
സാരി അണിഞ്ഞ ഫോടോഗ്രാഫ് ഉള്ള ആദ്യ മലയാളി വനിത
ആയില്യം തിരുനാളിന്റെ പത്നിയായ കല്യാണി പിള്ള (കല്യാണിക്കുട്ടിയമ്മ)യാണ് സാരി അണിഞ്ഞതായി ഫോടോഗ്രഫിക് തെളിവുള്ള ആദ്യ മലയാളി വനിത. 1868ൽ ആയിരുന്നു അത്. കല്യാണിക്കുട്ടിയമ്മക്കുമുന്നേ തന്നെ കേരളത്തിൽ സാരി പ്രചാരത്തിൽ ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ള കൈകൊട്ടിക്കളി ശിൽപങ്ങൾ ഉടുത്തിരിക്കുന്നത് സാരി പോലെയുള്ള വസ്ത്രമാണെന്നത് ഈ വാദത്തിന് ചരിത്ര പിൻബലമേകുന്നു. [2]
↑ 1.01.1Alkazi, Roshan (1983) "Ancient Indian costume", Art Heritage; Ghurye (1951) "Indian costume", Popular book depot (Bombay); Boulanger, Chantal; (1997)
• Africa • Ancient Greece • Ancient Rome • Ancient world • Anglo-Saxon • Byzantine • Early Medieval Europe • Han Chinese • History of clothing and textiles • History of Western fashion series (1100s–2000s) • Sumptuary law • Timeline of clothing and textiles technology • Vietnam • Women wearing pants