ജോഹന്ന ("ജാനെകി ") ദൊരോതി മരിയ ഷോപ്പ്മാൻ (ജനനം: 26 ഏപ്രിൽ 1977 ഹാർലെം, നോർത്ത് ഹോളണ്ട്) ഒരു ഡച്ച്ഫീൽഡ് ഹോക്കി കളിക്കാരിയാണ്. ഡച്ച് ക്ലബ്ബ് എച്സി ഡെൻ ബോഷിനെപ്പോലെ ഒരു ഡിഫൻഡറായി കളിക്കുന്നു. നെതർലാൻറ് ദേശീയ ടീമിനു വേണ്ടി കളിക്കുന്നു. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽവെള്ളി മെഡൽ നേടിയ ഡച്ച് ടീമിന്റെ അംഗമായിരുന്നു ഷോപ്പ്മാൻ. 2006 വനിതാ ഹോക്കി ലോകകപ്പിൽ ലോക ചാമ്പ്യനായിരുന്ന ഡച്ച് ടീമിന്റെ ഭാഗമായിരുന്ന അവർ 2007 ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. 2008 ലെ ബീജിംഗ് ഒളിമ്പിക്സിൽ ഒളിംപിക് സ്വർണ മെഡൽ ജേതാവായിരുന്നു. ചൈനയെ 2-0 ത്തിനു തോൽപ്പിച്ചു.