ജാരെഡ് ലെറ്റോ

ജാരെഡ് ലെറ്റോ
Leto at the 2016 San Diego Comic-Con
ജനനം
ജാരെഡ് ജോസഫ് ലെറ്റോ

(1971-12-26) ഡിസംബർ 26, 1971  (52 വയസ്സ്)
ബോസിയർ സിറ്റി, ലൂസിയാന, യു.എസ്.
മറ്റ് പേരുകൾ
  • ബർത്തലോമിയോ കബിൻസ്
  • അങ്കക്കോക്ക് പാനിപാക്ക്
കലാലയംസ്കൂൾ ഓഫ് വിഷ്വൽ ആർട്സ്
തൊഴിൽ
  • നടൻ
  • സംഗീതജ്ഞൻ
സജീവ കാലം1992–ഇതുവരെ
Works
  • Filmography
  • discography
  • songs
കുടുംബംഷാനൻ ലെറ്റോ (brother)
പുരസ്കാരങ്ങൾFull list[i]
Musical career
വിഭാഗങ്ങൾAlternative rock
ഉപകരണങ്ങൾ
  • Vocals
  • guitar
  • bass
  • keyboards
ലേബലുകൾ
  • Universal
  • Interscope
  • Virgin
  • EMI
  • Immortal
Member ofThirty Seconds to Mars
വെബ്സൈറ്റ്thirtysecondstomars.com

ജാരെഡ് ജോസഫ് ലെറ്റോ (/ˈlɛt/ LEH-toh;; ജനനം ഡിസംബർ 26, 1971) ഒരു അമേരിക്കൻ നടനും സംഗീതജ്ഞനുമാണ്. വൈവിധ്യമാർന്ന വേഷങ്ങളുടെ പേരിൽ അറിയപ്പെടുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ട് നീണ്ട തൻറെ കരിയറിൽ ഒരു അക്കാദമി അവാർഡും ഗോൾഡൻ ഗ്ലോബ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.[1] കൂടാതെ, തെർട്ടി സെക്കൻഡ്സ് ടു മാർസ് എന്ന റോക്ക് ബാൻഡിലെ അംഗമെന്ന നിലയിൽ അദ്ദേഹം ഒരു സംഗീതജ്ഞനെന്ന നിലയിലും സ്റ്റേജ് വ്യക്തിത്വമെന്ന നിലയിലും അംഗീകാരം നേടിയിട്ടുണ്ട്.[2]

മൈ സോ-കാൾഡ് ലൈഫ് (1994) എന്ന ടെലിവിഷൻ പരമ്പരയിലൂടെ തന്റെ കരിയർ ആരംഭിച്ച ശേഷം, ജാരെഡ് ലെറ്റോ ഹൗ ടു മേക്ക് ആൻ അമേരിക്കൻ ക്വിൽറ്റ് (1995) എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുകയും പ്രീഫോണ്ടെയ്‌ൻ (1997) എന്ന ചിത്രത്തിലെ പ്രകടനത്തിന് നിരൂപക ശ്രദ്ധ നേടുകയും ചെയ്തു. ദി തിൻ റെഡ് ലൈൻ (1998), ഫൈറ്റ് ക്ലബ് (1999), ഗേൾ, ഇന്ററപ്റ്റഡ് (1999), അമേരിക്കൻ സൈക്കോ (2000), എന്നീ ചിത്രങ്ങളിലെ സഹകഥാപാത്രങ്ങൾക്ക് ശേഷം, റിക്വ്യം ഫോർ എ ഡ്രീം (2000) എന്ന ചിത്രത്തിലെ പ്രധാന വേഷത്തിൻറെ പേരിൽ അദ്ദേഹത്തിന് വ്യാപകമായ പ്രശംസ ലഭിച്ചു. പിന്നീട് അദ്ദേഹം സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയി അദ്ദേഹം പാനിക് റൂം (2002), അലക്സാണ്ടർ (2004), ലോർഡ് ഓഫ് വാർ (2005), ചാപ്റ്റർ 27 (2007), മിസ്റ്റർ നോബഡി (2009) എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തി. ഡാളസ് ബയേഴ്‌സ് ക്ലബ്ബിലെ (2013) അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള അക്കാദമി അവാർഡ് നേടി. അതിനുശേഷം അദ്ദേഹം സൂയിസൈഡ് സ്ക്വാഡ് (2016), ബ്ലേഡ് റണ്ണർ 2049 (2017), ദി ലിറ്റിൽ തിംഗ്സ് (2021), ഹൗസ് ഓഫ് ഗൂച്ചി (2021), മോർബിയസ് (2022) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. Click here for awards he received for his work as a member of Thirty Seconds to Mars
  1. Whitham, Alexis. "Fantastic Transformations". California Film Institute. Archived from the original on February 2, 2014. Retrieved January 24, 2014.
  2. "Rock Icons of the 21st Century". Kerrang! (1305): 42. March 24, 2010. He is a man of many talents. Not only does he have an impressive CV that lists actor, director, songwriter and singer/guitarist for Thirty Seconds to Mars [...] among his specialist skills but, three albums into the band's career, he's now a bona fide rock god. And, perhaps more significantly, being accepted as one.