ജീൻ ഈഗൽസ്

ജീൻ ഈഗൽസ്
ജനനം
യൂജീനിയ ഈഗൽസ്

(1890-06-26)ജൂൺ 26, 1890
കൻസാസ് സിറ്റി, മിസോറി, യു.എസ്.
മരണംഒക്ടോബർ 3, 1929(1929-10-03) (പ്രായം 39)
ന്യൂയോർക്ക് നഗരം, യു.എസ്.
മരണ കാരണംമയക്കുമരുന്നിൻറെ അമിത ഉപയോഗം
അന്ത്യ വിശ്രമംകാൽവരി സെമിത്തേരി
ദേശീയതഅമേരിക്കൻ
തൊഴിൽനടി
സജീവ കാലം1913–1929
ജീവിതപങ്കാളി(കൾ)മോറിസ് ഡബിൻസ്കി (m. 1909?; div. 1911?)
Edward Harris "Ted" Coy
(m. 1925; div. 1928)

ജീൻ ഈഗൽസ് (ജനനം യൂജീനിയ ഈഗിൾസ്; ജൂൺ 26, 1890 - ഒക്ടോബർ 3, 1929) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര നടിയായിരുന്നു.[1] മുൻ സീഗ്‌ഫെൽഡ് കലാകാരിയായിരുന്ന, ഈഗൽസ് ബ്രോഡ്‌വേ നാടകങ്ങളിലൂടെയും ശബ്ദ സിനിമകളുടെ ആവിർഭാവകാലത്ത് സിനിമാവേഷങ്ങളിലൂടെയും കൂടുതൽ പ്രശസ്തി നേടി. 39-ആം വയസ്സിൽ അപ്രതീക്ഷിത മരണമടഞ്ഞതിന് ശേഷം 1929-ൽ ദ ലെറ്റർ എന്ന ചിത്രത്തിലെ അഭിനയത്തിന് മരണാനന്തരം ആ വർഷത്തെ മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ആദ്യകാല ജീവിതം

ജർമ്മൻ, ഫ്രഞ്ച് ഹ്യൂഗനോട്ട് വംശജനായിരുന്ന എഡ്വേർഡിനും അദ്ദേഹത്തിൻറെ ഭാര്യ ഐറിഷ് വംശജയായ ജൂലിയ ഈഗിൾസിനും (മുമ്പ്, സള്ളിവൻ) ജനിച്ച ആറ് മക്കളിൽ രണ്ടാമത്തെയാളായിരുന്നു യൂജീനിയ ഈഗിൾസ്.[2][3] അവരുടെ ജനന വർഷം - ഉറവിടം അനുസരിച്ച് - 1888,[4] 1890 (ഔദ്യോഗിക ജനന വർഷം), 1891,[5] 1892,[6] 1893[7] (മരണ സർട്ടിഫിക്കറ്റ്), അല്ലെങ്കിൽ 1894[8] എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് കുടുംബപ്പേര് "ഈഗൽസ്" എന്നാക്കി മാറ്റിയ ജീൻ തൻറ പിതാവ് ഒരു സ്പാനിഷ് വാസ്തുശില്പിയാണെന്നും ബോസ്റ്റണിലാണ് ജനിച്ചതെന്നും പിന്നീട് അവകാശപ്പെട്ടിരുന്നു. വാസ്തവത്തിൽ, അവർ ജനിച്ചത് മിസോറിയിലെ കൻസാസ് സിറ്റിയിലും പിതാവ് ഒരു മരപ്പണിക്കാരനുമായിരുന്നു.[9] സെന്റ് ജോസഫ്സ് കാത്തലിക് സ്കൂളിലും മോറിസ് പബ്ലിക് സ്കൂളിലും ഈഗൽസ് പഠനം നടത്തി. ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ കാഷ്യറായി ജോലി ചെയ്യാനുള്ള ഉടമ്പടിയ്ക്കുശേഷം അവൾ വിദ്യാലയജീവിതം ഉപേക്ഷിച്ചു.[10]

കരിയർ

കൻസാസ് സിറ്റിയിൽ വിവിധ ചെറിയ വേദികളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഈഗൽസ് ചെറുപ്പത്തിൽത്തന്നെ തന്നെ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. ഏകദേശം 15 വയസ്സുള്ളപ്പോൾ കൻസാസ് സിറ്റി വിട്ടുപോയ അവർ ഒരു നർത്തകിയായി ഡബിൻസ്‌കി ബ്രദേഴ്‌സിന്റെ ട്രാവലിംഗ് തിയേറ്റർ ഷോയ്‌ക്കൊപ്പം യു.എസിലെ മദ്ധ്യ പടിഞ്ഞാറൻ മേഖലകളിൽ പര്യടനം നടത്തി. പിന്നീട് ഡബിൻസ്കി ബ്രദേഴ്‌സ് അവതരിപ്പിച്ച നിരവധി കോമഡികളിലും നാടകങ്ങളിലും അവർ നായികയായി അഭിനയിച്ചു. കൗമാരപ്രായത്തിൽ, അക്കാലത്ത് പലപ്പോഴും വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന മോറിസ് ഡബിൻസ്കിയെയാണ് അവർ വിവാഹം കഴിച്ചത്.

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. Obituary Variety, October 16, 1929, page 67.
  2. Although many biographies state that her birth name was Amelia Jeanne Eagles, her actual birth name was "Eugenia Eagles" according to both the 1900 and 1910 United States Federal Censuses for Kansas City, Missouri
  3. James, Edward T.; Wilson James, Janet; Boyer, Paul S., eds. (1971). Notable American Women, 1607–1950: A Biographical Dictionary, Volume 1. Harvard University Press. p. 537. ISBN 0-674-62734-2.
  4. Details about Eugenia eagles. "Ancestry.com".
  5. Details about Eugenia eagles. "Ancestry.com".
  6. Passenger list. "Ancestry.com".
  7. Death certificate. "Ancestry.com".
  8. Passenger lists, passport papers. "Ancestry.com".
  9. Golden, Eve (2000). Golden Images: 41 Essays on Silent Film Stars. McFarland. p. 27. ISBN 0-786-48354-7.
  10. James, Edward T.; Wilson James, Janet; Boyer, Paul S., eds. (1971). Notable American Women, 1607–1950: A Biographical Dictionary, Volume 1. Harvard University Press. p. 537. ISBN 0-674-62734-2.