ഓസ്ട്രേലിയയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരമാണ് ജോഷ് റെജിനാൾഡ് ഹേസൽവുഡ് എന്ന ജോഷ് ഹേസൽവുഡ്.ഒരു വലംകൈയൻ പേസ് ബൗളർ ആണ് അദ്ദേഹം.2010ൽ,തന്റെ പത്തൊൻപതാം വയസ്സിൽ ഇംഗ്ലണ്ടിനെതിരെനടന്ന ഏകദിന മൽസരത്തിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഹേസൽവുഡ് ഓസ്ട്രേലിയയ്ക്കുവേണ്ടി ഏകദിനക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു[2].2008ലെ അണ്ടർ 19 ലോകകപ്പ്,2015 ക്രിക്കറ്റ് ലോകകപ്പ് എന്നീ ടൂർണ്ണമെന്റുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.2014ൽ ഇന്ത്യക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ഹേസൽവുഡ് ആദ്യമൽസരത്തിൽതന്നെ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.2015ലെ ട്രാൻസ് ടാസ്മാൻ ട്രോഫിക്കിടെഅഡലെയ്ഡ് ഓവലിൽ നടന്ന ആദ്യ പകൽ-രാത്രി ടെസ്റ്റ് മൽസരത്തിൽ 70 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം[3]
.പ്രാദേശിക ക്രിക്കറ്റിൽ സിഡ്നി സിക്സേഴ്സ് ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.