ടാൻടലൈറ്റ്


ടാൻടലൈറ്റ്
Tantalite, Pilbara district, Australia
General
CategoryOxide minerals
Formula
(repeating unit)
(Fe,Mn)(Ta,Nb)2O6
Strunz classification04.DB.35
Identification
നിറംDark black, iron-black to dark brown, reddish brow
Crystal systemOrthorhombic
CleavageGood in one direction
FractureSubconchoidal
മോസ് സ്കെയിൽ കാഠിന്യം6-6.5
LusterSubmetallic to almost resinous
StreakBrownish-red to black
Specific gravity8.0+
അവലംബം[1][2]

ടാൻടലത്തിന്റെ മുഖ്യ അയിരാണ് ടാൻടലൈറ്റ്. രാസസംഘടനം: (Fe, Mn) (Ta2 Nb)2 O6, നൂറു ശതമാനവും ശുദ്ധമായ ടാൻടലൈറ്റ് വിരളമാണ്. ഇരുമ്പും മാങ്ഗനീസുമാണ് പ്രധാന മാലിന്യങ്ങൾ. ചുരുക്കത്തിൽ ഇരുമ്പ്, മാങ്ഗനീസ്, ടാൻടലം എന്നിവയുടെ ഓക്സൈഡാണ് ടാൻടലൈറ്റ്. ടാൻടലത്തിനു പകരം കുളംബിയം (നിയോബിയം) ആദേശം ചെയ്യപ്പെടുകയും കുളംബൈറ്റിൽ [(Fe,Mn) Cb2O6] അവസാനിക്കുന്ന ഒരു സമരൂപിശ്രേണി രൂപംകൊള്ളുകയും ചെയ്യുന്നു.

ഓർതോറോംബിക് ക്രിസ്റ്റൽ വ്യൂഹത്തിൽ വളരെ ചെറിയ പ്രിസ്മീയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ടാൻടലൈറ്റിന് കറുപ്പുനിറമാണ്.

മാഗനൊടാൻടലൈറ്റ് ബ്രസീലിൽ നിന്ന്

ഭൗതിക ഗുണങ്ങൾ

  • വിദളനം: പിനകോയ്ഡ്
  • കാഠിന്യം, 6; ആ.ഘ: 7.95
  • ദ്യൂതി: ഉപലോഹിതം

എന്നിവയാണ് മുഖ്യ ഭൗതിക ഗുണങ്ങൾ.

പ്രധാന ഉപസ്ഥിതി

ഗ്രാനൈറ്റ് പെഗ്മറ്റൈറ്റ് ശിലകളിലാണ് പ്രധാനമായും ടാൻടലൈറ്റിന്റെ ഉപസ്ഥിതി. ഇവിടെ ഒരു അപക്ഷയ ഖനിജമായാണ് ടാൻടലൈറ്റ് കാണപ്പെടുന്നത്.

പ്രധാന ഉത്പാദനരാജ്യങ്ങൾ

ലോകത്തെ പ്രധാന ടാൻടലൈറ്റ് ഉത്പാദനരാജ്യങ്ങൾ കോങ്ഗോയും നൈജീരിയയുമാണ്.

അവലംബം

  1. "TANTALITE (Iron Manganese Tantalum Niobium Oxide)". Galleries.com. Retrieved 2011-10-25.
  2. Tantalite. Mindat.org (2011-09-07). Retrieved on 2011-10-30.

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാൻടലൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.