ട്രിയനൻ ഉടമ്പടി
Treaty of Trianon | |
---|---|
Treaty of Peace between the Allied and Associated Powers and Hungary | |
Signed Location |
4 June 1920 Versailles, France |
Effective | 31 July 1921 |
Signatories | Hungary and Allied and Associated Powers
1. Principal Allied Powers (Entente) France
|
Depositary | French Government |
Languages | French, English, Italian |
Treaty of Trianon at Wikisource |
ഒന്നാം ലോകയുദ്ധത്തിനുശേഷം സഖ്യകക്ഷികളും കേന്ദ്ര ശക്തികളിലെ അംഗങ്ങളും തമ്മിൽ ഒപ്പുവച്ച നിരവധി സമാധാനക്കരാറുകളിൽ ഒന്നാണ് ട്രിയനൻ ഉടമ്പടി. ട്രിയനൻ ഉടമ്പടി ഹംഗറിയെ സംബന്ധിച്ചുള്ളതായിരുന്നു. 1920 ജൂൺ 4-ന് വെഴ്സയിൽസിലെ ട്രിയനൻ കൊട്ടാരത്തിൽ വച്ചാണ് കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കപ്പെട്ടത്. 1919 സെപ്റ്റംബർ 10-ലെ സെന്റ്-ജെർമെയ്ൻ ഉടമ്പടിയിലൂടെ ഹംഗറി ആസ്റ്റ്രിയയിൽ നിന്നും സ്വതന്ത്രമായ രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിരുന്നു. ഈ രാജ്യത്തെ ആഭ്യന്തര കലാപങ്ങളെത്തുടർന്നാണ് ഹംഗറിയെ സംബന്ധിച്ച ട്രിയനൻ ഉടമ്പടി നടപ്പിലാക്കാൻ വൈകിയത്. ദേശീയതയെ അടിസ്ഥാനമാക്കി യൂറോപ്യൻ രാഷ്ട്രങ്ങളെ വേർതിരിക്കുകയെന്ന സഖ്യകക്ഷി ശ്രമങ്ങളുടെ ഭാഗമായിരുന്നു ട്രിയനൻ ഉടമ്പടിയും. ഭൂപ്രദേശപരമായും ജനസംഖ്യാടിസ്ഥാനത്തിലും ഈ കരാർ പ്രകാരം ഹംഗറിക്ക് വലിയ നാശനഷ്ടങ്ങളുണ്ടായി. ഹംഗറിയുടെ ഭൂപ്രദേശം ഏകദേശം 3,23,750 ച.കി.മീ-ൽ നിന്ന് വെറും 93,000- ത്തോളം ച.കി.മീ. ആയി വെട്ടിക്കുറയ്ക്കപ്പെട്ടു. യുദ്ധത്തിനു മുമ്പുണ്ടായിരുന്ന 21 ദശലക്ഷം ജനസംഖ്യ കരാർ പ്രകാരം ചില പ്രദേശങ്ങൾ നഷ്ടപ്പെട്ടതോടെ ഏഴര ദശലക്ഷമായി കുറഞ്ഞു. വ്യാവസായിക ശേഷിയുടെ സിംഹഭാഗവും നഷ്ടപ്പെടുകയും ചെയ്തു. കൃഷിഭൂമിയിലും ഏറെ കുറവുണ്ടായി. കാരിരുമ്പ്, തടി എന്നിവയുടെ നിർമ്മാണ വ്യവസായരംഗത്തും ഹംഗറിക്ക് ഏറെ നഷ്ടമുണ്ടാവുകയും ചെയ്തു. ഇതോടൊപ്പം യുദ്ധത്തിലെ നഷ്ടപരിഹാരത്തുകയും നൽകേണ്ടിവന്നു. സൈനികശേഷി 35,000 പേരായി കുറവു ചെയ്യാനും ഹംഗറി നിർബന്ധിതമായി.