ഡാഗ്മാറാ ഡോമിൻക്സിക്
ഡഗ്മാറാ ഡോമിൻസ്കിക്ക് (ജനനം: ജൂലൈ 17, 1976) ഒരു പോളിഷ്-അമേരിക്കൻ നടിയും സാഹിത്യകാരിയുമാണ്. റോക്ക് സ്റ്റാർ (2001) ദി കൌണ്ട് ഓഫ് മോണ്ടെ ക്രിറ്റോ (2002), കിൻസേ (2004), ട്രസ്റ്റ് ദ മാൻ (2005), ലോൺലി ഹാർട്ട്സ് (2006), റണ്ണിംഗ് വിത്ത് സിസേർസ് (2006), ഹയർ ഗ്രൗണ്ട് (2011) ദി ലെറ്റർ (2012), ദി ഇമിഗ്രന്റ് (2013), ബിഗ് സ്റ്റോൺ ഗ്യാപ് (2014) എന്നീ സിനിമകളിൽ അവർ ശ്രദ്ധേയങ്ങളായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 2013-ൽ, ഡാഗ്മാറാ "ദ ലല്ലബി ഓഫ് പോളിഷ് ഗേൾസ്" എന്ന പേരിൽ നോവൽ എഴുതുകയും അത് പ്രസിദ്ധികരിക്കപ്പെടുകയും ചെയ്തു. നടൻ പാട്രിക് വിൽസണെയാണ് അവർ വിവാഹം കഴിച്ചിരിക്കുന്നത്.
പോളണ്ടിലെ സോളിഡാരിറ്റി പ്രസ്ഥാനത്തിലെ അംഗമായിരുന്ന അലെക്സാൻഡ്രയുടേയും മിറോസ്ലാവ് ഡോമിൻസ്കിക്കിന്റേയും പുത്രിയായി കീൽസിലായിരുന്നു അവരുടെ ജനനം.[1][2][3] 1983 ൽ മാതാപിതാക്കളുടെ രാഷ്ട്രീയ സംഘടനാ ബന്ധങ്ങൾ (ആംനസ്റ്റി ഇന്റർനാഷണൽ, സോളിഡാരിറ്റി പ്രസ്ഥാനം എന്നിവയിലെ പിതാവിന്റെ ബന്ധം) കുടുംബം ന്യൂയോർക്ക് നഗരത്തിലേയ്ക്ക് രാഷ്ട്രീയ അഭയാർത്ഥികളായി താമസം മാറ്റുന്നതിനു കാരണമായി.[4] നടിമാരായ മരിക ഡോമിൻസ്കിക്ക്, വെറോണിക്കാ ഡോമിൻസ്കിക്ക് എന്നിവരുടെ മൂത്ത സഹോദരികൂടിയാണ് ഡഗ്മാറാ.
ഡോമിൻസ്കിക്ക്, മൻഹാട്ടനിലെ ഫ്യോറെല്ലോ എച്ച്. ലാഗ്വാർഡിയ ഹൈസ്കൂൾ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടുകയും കാർണെജി മെല്ലൺ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയം പരിശീലിക്കുകയും 1998 ൽ ബിരുദം നേടുകയും ചെയ്തു.[5]
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "Dagmara Dominczyk Biography (1976-)". Film Reference. Retrieved April 11, 2013.
- ↑ Reuters (March 12, 1983). "8000 Poles imprisoned, es-Solidarity aide says". The Windsor Star. Retrieved April 11, 2013.
{cite web}
:|last=
has generic name (help) - ↑ Williams, Alex (June 14, 2013). "A Modern Immigrant Finds the Spotlight". The New York Times. Retrieved November 20, 2014.
- ↑ Wigley, Pam (February 25, 2014). "Carnegie Mellon School of Drama Hosts Alumna Dagmara Dominczyk, Actress and Author of "The Lullaby of Polish Girls"". Carnegie Mellon News. Retrieved November 20, 2014.
- ↑ Wigley, Pam (February 25, 2014). "Carnegie Mellon School of Drama Hosts Alumna Dagmara Dominczyk, Actress and Author of "The Lullaby of Polish Girls"". Carnegie Mellon News. Retrieved November 20, 2014.