ഡാർബോ

ജീൻ ഗാസ്ട്ടൻ ഡാർബോ
ജീൻ ഗാസ്ട്ടൻ ഡാർബോ (1842-1917)
ജനനംആഗസത് 13, 1842
നൈമസ്, ഫ്രാൻസ്
മരണംഫെബ്രവരി 23, 1917
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രജ്ഞൻ

ഒരു ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായിരുന്നു ജീൻ ഗാസ്ട്ടൻ ഡാർബോ (ജീവിതകാലം: ആഗസ്റ്റ് 14, 1842, നൈമസ് – ഫെബ്രവരി 23, 1917, പാരിസ് )

ജീവചരിത്രം

ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായ ജീൻ ഗാസ്ട്ടൻ ഡാർബോ 1842 ആഗസത് 13നു നൈമ്സിൽ ജനിച്ചു. അദ്ദേഹത്തിന്റെ എഴാം വയസിൽ അച്ഛനെ നഷ്ടപ്പെട്ടു. പ്രൈമറി ക്ലാസ്സിൽ വച്ച് തന്നെ അദ്ദേഹം ഗണിതശാസ്ത്രത്തിൽ പ്രത്യേക താത്പര്യം കാണിച്ചിരുന്നു . അദ്ദേഹം തന്റെ പത്തൊമ്പതാമത്തെ വയസിൽ തന്നെ ജ്യാമിതിയിലും അൾജിബ്രയിലും ചില പ്രശ്നങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തിയിരുന്നു. 1861 മുതൽ 1864 വരെയുള്ള കാലത്ത് അദ്ദേഹം പാരിസിലെ ഏറ്റവും അറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞനായിരുന്നു.ബിരുദലബ്ധിക്കു ശേഷം അദ്ദേഹം അധ്യാപകനായി ജോലി നോക്കിയിരുന്നു. 1866ൽ ഡോക്ടറേറ്റ് ലഭിച്ചു.അനലറ്റികൽ ജ്യാമിതി,ആൾജിബ്രാ,ഭൂഗണിതം,കാൽകുലസ്,അനാലിസിസ് എന്നിങ്ങനെ വിവിധ ഗണിതശാഖകളിലായി 8 മികച്ച ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പാരിസ്,ബർലിൻ,ലണ്ടൻ,റോം,ഗോട്ടിങ്ങാൻ,ബോൽഗോണ തുടങ്ങി മുപ്പതോളം അക്കാദമികളിലും സ്ഥാപനങ്ങളിലും അദ്ദേഹം വിശിഷ്ടാംഗമായിരുന്നു.1916 ൽ ലണ്ടൻ റോയൽ സൊസൈറ്റിയുടെ സിൽവെസ്റ്റാർ മെഡൽ ലഭിക്കുകയുണ്ടായി.

ജീൻ ഗാസ്ട്ടൻ ഡാർബോയുടെ പ്രധാന പുസ്തകങ്ങൾ

അവലംബം

ഗണിത ശാസ്ത്ര പ്രതിഭകൾ ( പള്ളിയറ ശ്രീധരൻ ,ജിനീസ്‌ ബുക്സ് ,കണ്ണൂർ )

പുറത്തേക്കുള്ള കണ്ണികൾ