ഡെക്സ്റ്റർ(ടെലിവിഷൻ പരമ്പര)

ഡെക്സ്റ്റർ
സൃഷ്ടിച്ചത്ജെയിംസ് മാനോസ്
അഭിനേതാക്കൾമൈക്കൾ സി ഹാൾ,
ജെനിഫർ കാർപെന്റ്ർ,
ഡെസ്മണ്ട് ഹാരിങ്ട്ടൺ,
ജൂലി ബെൻസ്,
ഡേവിഡ് സായസ്,
സി എസ് ലീ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം8
എപ്പിസോഡുകളുടെ എണ്ണം96
നിർമ്മാണം
നിർമ്മാണംറോബർട്ട് ലൂയിസ്
ലോറൻ ഗുസീസ്
സ്കോട്ട് റെയ്നോൾസ്
നിർമ്മാണസ്ഥലം(ങ്ങൾ)മയാമി
സമയദൈർഘ്യം45–60 മിനുട്ട്സ് (ഓരോ എപ്പിസോഡും)
പ്രൊഡക്ഷൻ കമ്പനി(കൾ)ഷോട്ടൈം നെറ്റ് വർക്സ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ഷോട്ടൈം നെറ്റ് വർക്സ്
ഒറിജിനൽ റിലീസ്ഒക്ടോബർ 1, 2006 (2006-10-01) – സെപ്റ്റംബർ 22, 2013 (2013-09-22)
External links
Website

ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം നാടക പരമ്പരയാണ് ഡെക്സ്റ്റർ. 2006 ഒക്ടോബർ 1 മുതൽ 2013 സെപ്റ്റംബർ 22 വരെ ഷോടൈം ചാനലാണ് ഈ പരമ്പര അവതരിപ്പിച്ചത്.

മിയാമിയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കഥ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്, സാങ്കൽപികമായ മിയാമി മെട്രോ പോലീസ് വകുപ്പിൽ രക്തച്ചൊരിച്ചിൽ പാറ്റേൺ വിശകലനത്തിൽ വൈദഗ്ദ്ധ്യം ഉള്ള, ഫോറൻസിക് വിദഗ്ദ്ധൻ ഡെക്സ്റ്റർ മോർഗനിലാണ് (മൈക്കിൾ സി. ഹാൾ). ഒരു രഹസ്യ സമാന്തര ജീവിതം നയിക്കുന്ന ഡെക്സ്റ്റർ നീതി ന്യായ വ്യവസ്ഥയെ കബളിപ്പിച്ച് രക്ഷപെടുന്ന കുറ്റവാളികളെ പിന്തുടർന്ന് കൊലപ്പെടുത്തുന്നു. പരമ്പരയുടെ ആദ്യ സീസൺ രൂപപ്പെടുത്തിയത് ജെഫ് ലിൻഡ്സെ എഴുതിയ ഡെക്സ്റ്റർ നോവൽ പരമ്പരയിലെ ആദ്യ നോവൽ ഡാർക്ക്ലി ഡ്രീംമിംഗ് ഡെക്സ്റ്ററിൽ നിന്നാണ്. തുടർന്നുള്ള സീസണുകൾ ലിൻഡ്സെയുടെ സൃഷ്ടികളിൽ നിന്ന് സ്വതന്ത്രമായി പരിണമിച്ചു.

കഥാപാത്രങ്ങൾ

  • മൈക്കിൾ സി ഹാൾ - ഡെക്സ്റ്റർ മോർഗൻ
  • ജെനിഫർ കാർപ്പെന്റർ - ഡെബ്ര മോർഗൻ
  • ഡെസ്മണ്ട് ഹാരിങ്ട്ടൺ - ജോയ് ക്യുൻ
  • ഡേവിഡ് സായസ് - ഏൻജൽ ബറ്റിസ്റ്റ
  • ജയിംസ് രെമാർ - ഹാരി മോർഗൻ
  • സി എസ് ലീ - വിൻസ് മസൂക്ക
  • ജൂലി ബെൻസ് - റീറ്റ ബെനെറ്റ്
  • ലോറൻ വെലെസ് - മരിയ ലഗ്വർത്ത
  • എറിക്ക് കിങ് - ജയിംസ് ഡോക്ക്സ്
  • ജഫ് പീയർസൺ - തോമസ് മാത്യൂസ്
  • യുവാൻ സ്റ്റ്രാഹോസ്കി - ഹന്ന മക്കെ

പ്രശസ്തരായ അതിഥി താരങ്ങൾ

ജോൺ ലിത്ഗോ,റേ സ്റ്റീവൻസൺ,പീറ്റർ വെലെർ,ജിമ്മി സ്മിറ്റ്സ്,ജൂലിയ സ്റ്റൈൽസ്,കോളിൻ ഹാങ്ക്സ്

റേറ്റിംഗ്സ്

  • സീസൺ 1 - 77%
  • സീസൺ 2 - 85%
  • സീസൺ 3 - 78%
  • സീസൺ 4 - 79%
  • സീസൺ 5 - 75%
  • സീസൺ 6 - 63%
  • സീസൺ 7 - 81%
  • സീസൺ 8 - 71%

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ Dexter (TV series) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: