ഡെസിമെറ്റ് മെംബ്രേൻ
ഡെസിമെറ്റ് മെംബ്രേൻ | |
---|---|
Details | |
Part of | മനുഷ്യ നേത്രം |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | l. limitans posterior corneae |
MeSH | D003886 |
TA | A15.2.02.021 |
FMA | 58309 |
Anatomical terminology |
കോർണിയയിലെ പാളികളായ സ്ട്രോമയ്ക്കും എൻഡോതീലിയത്തിനും ഇടയിലുള്ള ബേസ്മെൻറ് മെംബ്രേനാണ് ഡെസിമെറ്റ് മെംബ്രേൻ. സ്ട്രോമയേക്കാൾ വ്യത്യസ്ത തരം കൊളാജൻ (തരം IV, VIII)[1] ചേർന്നതാണ് ഇത്. കോർണിയയുടെ പിൻഭാഗത്താണ് എൻഡോതീലിയൽ പാളി സ്ഥിതിചെയ്യുന്നത്. എൻഡോതീലിയൽ പാളിയുടെ ബേസ്മെൻറ് മെംബ്രൺ എന്ന നിലയിൽ ഡെസിമെറ്റ് മെംബ്രേൻ, കോർണിയയുടെ എൻഡോതെലിയൽ പാളിയിലെ സ്ക്വാമസ് എപിത്തീലിയൽ സെല്ലുകളുടെ ഒരൊറ്റ പാളിയിൽ നിന്നും ഉണ്ടാകുന്നു.
ഘടന
3 μm (ജനനസമയത്ത്) മുതൽ 8-10 μm (മുതിർന്നവരിൽ) വരെയാണ് ഇതിന്റെ കനം.[2]
കോർണ്ണിയൽ എൻഡൊതീലിയം ആൻറീരിയർ ചേമ്പറുമായി മുട്ടുന്ന സ്ക്വാമസ് സെല്ലുകളുടെ ഒരു പാളിയാണ്.
ക്ലിനിക്കൽ പ്രാധാന്യം
മെംബ്രേന് കാര്യമായ കേടുപാടുകൾ സംഭവിച്ചാൽ കോർണിയ ട്രാൻസ്പ്ലാൻറ് തന്നെ ആവശ്യമായി വന്നേക്കാം. പാരമ്പര്യമായി ഉണ്ടാകുന്ന ഫച്ച്സ് ഡിസ്ട്രോഫിയിൽ (ക്യുവി) - ഡെസിമെറ്റ് മെംബ്രേൻ ക്രമേണ നശിച്ച് കോർണിയയ്ക്കും ബാക്കിയുള്ള ഭാഗൾക്കുമിടയിൽ പോഷകങ്ങൾ / ദ്രാവകങ്ങൾ കൈമാറ്റം ചെയ്യുന്നത് തടസ്സപ്പെട്ട് കോർണിയ കട്ടിയാകുകയും സുതാര്യത നഷ്ടപ്പെടുയും ചെയ്യുന്നു. ഇത് ശസ്ത്രക്രിയയിലൂടെ മാറ്റാൻ കഴിയും. നശിച്ച ഡെസിമെറ്റ് മെംബ്രേൻ നീക്കം ചെയ്ത് നേത്ര ദാതാവിന്റെ കണ്ണിൽ നിന്ന് എടുക്കുന്ന ഒരു പുതിയ മെംബ്രേൻ ട്രാൻസ്പ്ലാൻറ് ചെയ്യാൻ ശസ്ത്രക്രിയയിലൂടെ കഴിയും. [3] ഈ പ്രക്രിയയിൽ, ദാതാവിന്റെ മെംബറേൻ സ്ക്വാമസ് സെല്ലുകളിൽ ഭൂരിഭാഗവും നിലനിൽക്കുന്നു ( കെരറ്റോപ്ലാസ്റ്റി ശസ്ത്രക്രിയ കാണുക).
വിൽസൺ രോഗമോ മറ്റ് കരൾ രോഗങ്ങളോ ഉള്ള രോഗികളിൽ കണ്ണിൽ ചെമ്പ് നിക്ഷേപിക്കുന്ന സ്ഥലമാണ് ഡെസിമെറ്റ് മെംബ്രേൻ, ഇത് കെയ്‌സർ-ഫ്ലെഷർ വളയങ്ങൾ രൂപപ്പെടുന്നതിലേക്ക് നയിക്കുന്നു.
ചരിത്രം
പോസ്റ്റീരിയർ ലിമിറ്റിംഗ് ഇലാസ്റ്റിക് ലാമിന, ലാമിന ഇലാസ്റ്റിക്ക് പോസ്റ്റീരിയർ, മെംബ്രേൻ ഓഫ് ഡെമോർസ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഫ്രഞ്ച് വൈദ്യ ശാസ്ത്രജ്ഞനായ ജീൻ ഡെസിമെറ്റിൻ്റെ (1732–1810) പേരാണ് ഈ പാളിക്ക് നൽകിയിരിക്കുന്നത്.
ഇതും കാണുക
- ഹാബ്സ് സ്ട്രൈ
- കെയ്‌സർ-ഫ്ലെഷർ റിംഗ്
- പിയറി ഡെമോർസ്
പരാമർശങ്ങൾ
- ↑ "Tissue Distribution of Type VIII Collagen in Human Adult and Fetal Eyes" (PDF). Investigative Ophthalmology and Visual Science. 1991-08-01. Retrieved 2014-08-17.
- ↑ Johnson DH, Bourne WM, Campbell RJ: The ultrastructure of Descemet's membrane. I. Changes with age in normal cornea. Arch Ophthalmol 100:1942, 1982
- ↑ "Descemet's membrane endothelial keratoplasty versus Descemet's stripping automated endothelial keratoplasty for corneal endothelial failure". Cochrane Database Syst Rev (3): CD012097. 2016. doi:10.1002/14651858.CD012097.
Histology A text and atlas. Michael H.Ross and Wojciech Pawlina 5th Edition 2006
ബാഹ്യ ലിങ്കുകൾ
- ബോസ്റ്റൺ യൂണിവേഴ്സിറ്റി- ഹിസ്റ്റോളജി ചിത്രം
- Dryeyezone.com ലെ ഡയഗ്രം