തിമിരം

തിമിരം
സ്പെഷ്യാലിറ്റിനേത്രവിജ്ഞാനം Edit this on Wikidata
Human eye cross-sectional view, showing position of human lens. Courtesy NIH National Eye Institute
പ്രമാണം:Ferrets (Sandy & Star) (3).JPG
Image showing cataracts in the eyes of a ferret.

കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം. ലെൻസ് ഭാഗികമായോ പൂർണമായോ അതാര്യമാകുന്നതു മൂലം പ്രകാശം കടന്നു പോകുന്നത് തടസപ്പെടുന്നു. വാർദ്ധക്യസഹജമായാണ് കൂടുതലും ഈ രോഗമുണ്ടാകുന്നത്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ തിമിരവളർച്ച ത്വരിതപെടുത്തും. ചികിൽസിച്ചില്ലെങ്കിൽ ക്രമേണ കാഴ്ച മങ്ങി പൂർണാന്ധതയിലേക്ക് നയിക്കുന്ന രോഗമാണ് തിമിരം.

സ്ഥിതിവിവരക്കണക്കുകൾ

വാർദ്ധക്യസഹജമായ തിമിരമാണ് ലോകത്താകമാനമുള്ള അന്ധതയുടെ 48 ശതമാനത്തിനും കാരണം. ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ഇത് ഏതാണ്ട് 18 ദശലക്ഷത്തോളം മനുഷ്യർ വരും.

കാരണങ്ങൾ

  • വാർദ്ധക്യസഹജമായി.
  • ദീർഘ കാലം അൾട്രാവയലറ്റ് കിരണങ്ങൾ ഏൽക്കുന്നതു മൂലം.
  • പ്രമേഹം, അമിതരക്തസമ്മർദ്ദം എന്നിവ ദീർഘകാലം അനിയന്ത്രിതമായി നിൽക്കുന്നതു മൂലം.
  • കണ്ണിനേൽക്കുന്ന പരിക്ക്.
  • ജനിതക കാരണങ്ങൾ.
  • ചില മരുന്നുകളുടെ മേൽനോട്ടമില്ലാതെയുള്ള ഉപയോഗം. ഉദാ: കോർട്ടിക്കോസ്റ്റീറോയിഡുകൾ, എസറ്റിമൈബ്, സിറോക്വെൽ.

തരം തിരിവ്

  • വാർദ്ധക്യസഹജമായ തിമിരം.
  • ജന്മനാ ഉള്ള തിമിരം.
  • മരുന്നുകളുടെ ഉപയോഗം മൂലമുള്ള തിമിരം.
  • പരിക്ക് മൂലമുള്ള തിമിരം.

തിമിര ശസ്ത്രക്രിയയെക്കുറിച്ച് അറിയേണ്ടതെല്ലാം [1]

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. Cataract Surgery