ദ ഗോഡ് ഓഫ് സ്മാൾ തിങ്സ്

ദ ഗോഡ് ഓഫ് സ്മോൾ തിങ്സ്
കർത്താവ്അരുന്ധതി റോയ്
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർHarper Flamingo (New York, New York)
പ്രസിദ്ധീകരിച്ച തിയതി
9 June 1998
മാധ്യമംPrint (Hardback & Paperback)
ISBN0060977493
OCLC37864514

ഇന്ത്യൻ എഴുത്തുകാരിയായ അരുന്ധതി റോയുടെ പ്രഥമ നോവലാണ് ദ് ഗോഡ് ഓഫ് സ്മാൾ തിങ്സ്. ഈ കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു. കഥാകാരി ജനിച്ചു വളർന്ന കോട്ടയം ജില്ലയിലെ അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്. 2011 ജനുവരിയിൽ നോവലിന്റെ പ്രിയ.എ.എസ് തയ്യാറാക്കിയ മലയാള പരിഭാഷ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്നപേരിൽ ഡി.സി. ബുക്സ് പ്രസിദ്ധപ്പെടുത്തി.

കഥാസംഗ്രഹം

അമ്മു എന്ന സിറിയൻ ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് സ്ഥിരമായി (രഹസ്യമായി) കണ്ടുമുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ ഒരു കള്ള വ്യവഹാരത്തിൽ കുടുക്കി പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം.[1]ഇ.കെ. നായനാർ, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, അയ്ജാസ് അഹമ്മദ് തുടങ്ങിയ പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ ഈ കൃതിയെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും, ലൈംഗിക അരാജകത്വം നിറഞ്ഞത് എന്നും മുദ്രകുത്തി. ബൂർഷ്വാ സമൂഹത്തിലെ അപചയത്തിന്റെ സാഹിത്യം എന്നാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് ഈ കൃതിയെ വിലയിരുത്തിയത്[2][3]

പരിഭാഷ

ഈ നോവൽ എസ്റ്റോണേഷ്യൻ ഭാഷ അടക്കം നിരവധി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പ്രിയ എ.എസ്. ഈ കൃതി കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി[2]. ചിന്ന വിഷയങ്ങളിൻ കടവുൾ എന്ന പേരിൽ പുസ്തകത്തിന്റെ തമിഴ് പരിഭാഷ പുറത്തിറക്കുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. എം. ജി. എസ്. നാരായണൻ, ഒരു പരവന്റെ ദുരന്ത പ്രണയം (അരുന്ധതി റോയ്, കൃതിയും കാഴ്ച്ചപ്പാടും, മൾബറി ISBN 81-240-0515-X )
  2. "Estha, Rahel now speak Malayalam". The Hindu. Archived from the original on 2011-09-03. Retrieved 16 സെപ്റ്റംബർ 2011. {cite news}: |first= missing |last= (help)CS1 maint: multiple names: authors list (link)
പുരസ്കാരങ്ങൾ
Preceded by
Last Orders
Man Booker Prize recipient
1997
Succeeded by
Amsterdam