ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റ്റു ടവേഴ്സ്
ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റ്റു ടവേഴ്സ് | |
---|---|
സംവിധാനം | പീറ്റർ ജാക്സൺ |
നിർമ്മാണം | പീറ്റർ ജാക്സൺ ബാരി എം. ഓസ്ബോൺ ഫ്രാങ്കെഷ് വാൽഷ് |
രചന | Novel: ജെ. ആർ. ആർ. ടോക്കിയെൻ Screenplay: ഫ്രാങ്കെഷ് വാൽഷ് ഫിലിപ്പ ബോയെൻസ് സ്റ്റീഫൻ സിങ്ക്ലെയർ പീറ്റർ ജാക്സൺ |
അഭിനേതാക്കൾ | എലൈജ വുഡ് സീൻ ഓസ്റ്റിൻ വിഗ്ഗോ മോർട്ടസൻ ഇയാൻ മക്കല്ലൻ ആൻഡി സെർകിസ് ലിവ് ടൈലർ കേറ്റ് ബ്ലാൻഷെറ്റ് ജോൺ റിസ്-ഡേവീസ് ബെർണാഡ് ഹിൽ ക്രിസ്റ്റഫർ ലീ ബില്ലി ബോയ്ഡ് ഡൊമിനിക് മൊണാഗൻ ഒർളാന്റോ ബ്ലൂം ഹ്യൂഗോ വീവിങ് മിറന്റ ഓട്ടോ ഡേവിഡ് വെൻഹാം ബ്രാഡ് ഡൗറിഫ് കാൾ അർബൻ സീൻ ബീൻ |
സംഗീതം | ഹൗവാർഡ് ഷോർ |
ഛായാഗ്രഹണം | ആൻഡ്രൂ ലെസ്നി |
ചിത്രസംയോജനം | മൈക്കിൾ ജെ. ഹോർട്ടൺ |
വിതരണം | - യുഎസ്എ - ന്യൂ ലൈൻ സിനിമ - യുഎസ്എ ക്ക് പുറത്ത് - പലർ |
റിലീസിങ് തീയതി | ഡിസംബർr 18, 2002 |
രാജ്യം | ന്യൂസിലന്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഭാഷ | ഇംഗ്ലീഷ് സിന്റരിൻ |
ബജറ്റ് | $9.4 കോടി |
സമയദൈർഘ്യം | Theatrical: 179 min. Extended Edition: 223 min. |
ആകെ | $926,287,400 |
പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2002ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റ്റു ടവേഴ്സ്. മൂന്ന് ചിത്രങ്ങളടങ്ങുന്ന ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്. ജെ. ആർ. ആർ. ടോക്കിയന്റെ ദ ലോർഡ് ഓഫ് ദ റിങ്സ് എന്ന നോവലിലെ ഇതേ പേരിലുള്ള രണ്ടാം വാല്യത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണീ സിനിമ.
ആദ്യ സിനിമയായ ദ ലോർഡ് ഓഫ് ദ റിങ്സ്: ദ ഫെലോഷിപ്പ് ഓഫ് ദ റിങിലെ കഥയുടെ തുടർച്ചയാണ് ഇതിൽ. ഇതിൽ കഥ മൂന്ന് ഭാഗങ്ങളായാണ് പുരോഗമിക്കുന്നത്. ഫ്രോഡോയും സാമും മോതിരം നശിപ്പിക്കുവനായി മോർഡോറിലേക്കുള്ള യാത്ര തുടരുന്നു, യാത്രാമദ്ധ്യേ അവർ മോതിരത്തിന്റെ മുൻ ഉടമയായ ഗോളത്തെ കണ്ടുമുട്ടുന്നു. അറഗോൺ, ലെഗൊളസ്, ഗിമിലി എന്നിവർ യുദ്ധം നശിപ്പിച്ച റോഹനിലെത്തുന്നു. ഹെംസ് ഡീപ്പിലെ പോരാട്ടത്തിനിടെ പുനർജനിച്ച ഗാണ്ടാൾഫും അവിടെയെത്തുന്നു. മെറിയും പിപ്പിനും ട്രീബിയേർഡ് എന്ന എന്റിനെ കണ്ടുമുട്ടുന്നു.
ഡിസംബർ 18 2002ൽ പുറത്തിരങ്ങിയ സിനിമ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. എന്നാൽ സിനിമയുടെ കഥയും നോവലും തമ്മിലുള്ള പൊരുത്തം ആദ്യ സിനിമയിലുണ്ടായതിനേക്കാൾ വിവാദങ്ങൾ സൃഷ്ടിച്ചു. വൻ ബോക്സ് ഓഫീസ് വിജയമായ സിനിമ ആദ്യ സിനിമയെ മറികടന്നുകൊണ്ട് ലോകവ്യാപകമായി 90 കോടി ഡോളർ നേടി.