ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ്
The Hobbit: The Desolation of Smaug | |
---|---|
സംവിധാനം | Peter Jackson |
നിർമ്മാണം |
|
തിരക്കഥ |
|
ആസ്പദമാക്കിയത് | The Hobbit by J. R. R. Tolkien |
അഭിനേതാക്കൾ |
|
സംഗീതം | Howard Shore |
ഛായാഗ്രഹണം | Andrew Lesnie |
ചിത്രസംയോജനം | Jabez Olssen |
സ്റ്റുഡിയോ |
|
വിതരണം | Warner Bros. Pictures |
റിലീസിങ് തീയതി |
|
രാജ്യം | |
ഭാഷ | English |
ബജറ്റ് | $217 million[2] |
സമയദൈർഘ്യം | 161 minutes[3] |
ആകെ | $958.4 million[4] |
പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2013 ലെ ഫാന്റസി സാഹസിക ചലച്ചിത്രമാണ് ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ്. ന്യൂലൈൻ സിനിമ, മെട്രോ-ഗോൾഡ്വിൻ-മേയർ എന്നിവരുമായി ചേർന്ന് വിങ്നട്ട് ഫിലിംസ് നിർമ്മിച്ച ഈ ചിത്രം വാർണർ ബ്രോസ് പിക്ചേഴ്സാണ് വിതരണം ചെയ്തത്. ജെ.ആർ.ആർ. റ്റോൾകീൻ എഴുതിയ നോവൽ "ദ ഹോബിറ്റ്" എന്ന നോവൽ അടിസ്ഥാനമാക്കി നിർമിച്ച മൂന്നു ഭാഗങ്ങളുള്ള ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ഭാഗമായ ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി (2012), ശേഷം ഇറങ്ങിയ ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ് ആർമീസ് (2014) എന്നിവയാണ് പരമ്പരയിലെ മറ്റ് ചിത്രങ്ങൾ. ഇവയെല്ലാം ചേർന്ന് പീറ്റർ ജാക്ക്സന്റെ "ലോർഡ് ഓഫ് ദ റിങ്സ്" ചലച്ചിത്ര പരമ്പരയുടെ കാലക്രമത്തിന് മുൻപ് നടക്കുന്ന സംഭവവികാസങ്ങൾ വിവരിക്കുന്നു.
ബിൽബോ ബാഗ്ഗിൻസ്, മാന്ത്രികനായ ഗാൻഡാൾഫ്, തോറിൻ ഓക്കെൻഷീൽഡിന്റെ നേതൃത്വത്തിൽ ഉള്ള പതിമൂന്നു കുള്ളന്മാരുടെ സംഘവും ചേർന്ന് സ്മോഗ് എന്ന ഡ്രാഗണിൽ നിന്ന് ലോൺലി മൗണ്ടൻ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത് ആണ് പ്രമേയം. ഇയാൻ മക്ക് കെല്ലൻ, മാർട്ടിൻ ഫ്രീമാൻ, റിച്ചാർഡ് ആർമിറ്റേജ്, ബെനഡിക്ട് കുംബർബാച്ച്, ഇവാൻഗ്ലിൻ ലില്ലി, ലീ പേസ്, ലൂക്ക് ഇവാൻസ്, കെൻ സ്റ്റോട്ട്, ജെയിംസ് നെസ്ബിറ്റ്, ഒർലാൻഡോ ബ്ലൂം തുടങ്ങിയ വലിയ താരനിര ഈ ചിത്രത്തിൽ ഉൾപ്പെടുന്നു.
ഫാൻ വാൽഷ്, ഫിലിപ ബോയിൻസ്, പീറ്റർ ജാക്സൺ, ഗില്ലർമോ ദെൽ തോറോ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്. ഒരു സെക്കൻഡിൽ നാല്പത്തിയെട്ട് ഫ്രെയിമുകൾ എന്ന കണക്കിൽ നേരിട്ട് ത്രീഡിയിലാണ് ചിത്രീകരിച്ചത്. ന്യൂസീലൻഡിനും പൈൻവുഡ് സ്റ്റുഡിയോയിലും ചിത്രീകരണം നടന്നു.
ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മാഗ് 2013 ഡിസംബർ 2 ന് ലോസ് ആഞ്ചലസിൽ പ്രദർശിപ്പിച്ചിരുന്നു. ഡിസംബർ 11 ന് അന്താരാഷ്ട്രതലത്തിൽ പരമ്പരാഗത, ഐമാക്സ് തീയേറ്ററുകൾക്കായി പുറത്തിറങ്ങി. ഈ ചിത്രം മികച്ച നിരൂപണം നേടുകയും, ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 958 ദശലക്ഷം ഡോളർ വരുമാനം നേടി, ദ ഫെലോഷിപ്പ് ഓഫ് ദ റിങ്, ദ ടൂ ടവേർസ് എന്നീ സിനിമകളെ മറികടന്നു. 2013-ലെ ഏറ്റവും വരുമാനം നേടിയ നാലാമത്തെ സിനിമയും എക്കാലത്തെയും മുപ്പത്തൊമ്പതാം സിനിമയുമാണിത്. മികച്ച വിഷ്വൽ എഫക്റ്റ്സ്, സൗണ്ട് എഡിറ്റിംഗ്, ശബ്ദ സങ്കലനം എന്നിവയ്ക്ക് അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ചു.
അഭിനേതാക്കൾ
- മാർട്ടിൻ ഫ്രീമാൻ - ബിൽബോ ബാഗ്ജിൻസ്
- ഇയാൻ മക്ക്കെല്ലൻ - ഗാൻഡാൾഫ് ദി ഗ്രേ
- റിച്ചാർഡ് ആർമിറ്റേജ് - തോറിൻ ഓക്കെൻഷീൽഡ് II
- ബെനഡിക്ട് കമ്പർബാച്ച് - സ്മാഗ്ഗ്
- ഇവാഞ്ചെലിൻ ലില്ലി - ടൊറിയൽ
- ലീ പേസ് - താൻഡ്രൂയിൽ
- സ്റ്റീഫൻ ഫ്രൈ - ലെയ്റ്റൗൺ മാസ്റ്റർ
- ഒർലാൻഡോ ബ്ലൂം - ലെഗോലാസ് ഗ്രീൻലീഫ്
- ഗ്രഹാം മക്വിവിഷ് - ഡ്വാലിൻ
- കെൻ സ്റ്റോട്ട് - ബാലിൻ
- ഐദാൻ ടർണർ - കിലി
- ഡീൻ ഓംഗർമാൻ - ഫിലി
- മാർക്ക് ഹഡ്ലോ - ഡോറി
- ജെഡ് ബ്രോഫി - നോറി
- ആദം ബ്രൗൺ - ഓറി
- ജോൺ കാലെൻ - ഓയിൻ
- പീറ്റർ ഹാംബ്ല്ടൺ - ഗ്ലോയിൻ
- വില്യം കിർഷർ - ബിഫൂർ
- ജെയിംസ് നെസ്സിറ്റ് - ബോഫൂർ
- സ്റ്റീഫൻ ഹണ്ടർ - ബോംബർ
- കേറ്റ് ബ്ലാഞ്ചറ്റ് - ഗലാഡ്രിയൽ
- മൈക്കൽ പെർബ്രാൻഡ് - ബീയർ
- സിൽവെസ്റ്റർ മക്കോയ് - ബ്രദർ തെരേസാസ്റ്റ്
- മനു ബെന്നെറ്റ് - ആസോഗ് ദി ഡിഫീൽഡർ
- ലോറൻസ് മക്കോറേ - ബോൾഗ്
- ക്രെയ്ഗ് ഹാൾ - ഗ്യാലൺ
- റിയാൻ ഗേജ് - ആൽഫ്രൈഡ്
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
Organization | Award category | Recipients and nominees | Result |
---|---|---|---|
Academy Awards | Best Visual Effects | Joe Letteri, Eric Saindon, David Clayton and Eric Reynolds | നാമനിർദ്ദേശം |
Best Sound Editing | Brent Burge and Chris Ward | നാമനിർദ്ദേശം | |
Best Sound Mixing | Christopher Boyes, Michael Hedges, Michael Semanick and Tony Johnson | നാമനിർദ്ദേശം | |
Art Directors Guild[5] | ADG Excellence in Production Design for a Feature Fantasy Film | Dan Hennah | നാമനിർദ്ദേശം |
Britannia Awards[6] | British Artist of the Year | Benedict Cumberbatch (also for 12 Years a Slave, August: Osage County, The Fifth Estate, and Star Trek Into Darkness) | വിജയിച്ചു |
British Academy Film Awards | Best Achievement in Special Visual Effects | നാമനിർദ്ദേശം | |
Best Make Up/Hair | നാമനിർദ്ദേശം | ||
Broadcast Film Critics Association | Art Direction | Dan Hennah, Ra Vincent, Simon Bright | നാമനിർദ്ദേശം |
Costume Design | Bob Buck, Ann Maskrey, Richard Taylor | നാമനിർദ്ദേശം | |
Makeup | നാമനിർദ്ദേശം | ||
Visual Effects | നാമനിർദ്ദേശം | ||
Broadcast Film Critics Association Award for Best Actress in an Action Movie | Evangeline Lilly | നാമനിർദ്ദേശം | |
Constellation Awards[7] | Best Science Fiction Film, TV Movie, or Mini-Series of 2013 | നാമനിർദ്ദേശം | |
Best Male Performance in a 2013 Science Fiction Film, TV Movie, or Mini-Series | Martin Freeman | നാമനിർദ്ദേശം | |
Costume Designers Guild | Fantasy Film | Richard Taylor, Bob Buck | നാമനിർദ്ദേശം |
Denver Film Critics Society | Best Original Score | Howard Shore | നാമനിർദ്ദേശം |
Empire Awards[8] | Best Film | നാമനിർദ്ദേശം | |
Best Sci-Fi/Fantasy | വിജയിച്ചു | ||
Best Director | Peter Jackson | നാമനിർദ്ദേശം | |
Best Actor | Martin Freeman | നാമനിർദ്ദേശം | |
Best Supporting Actress | Evangeline Lilly | നാമനിർദ്ദേശം | |
Best Supporting Actor | Richard Armitage | നാമനിർദ്ദേശം | |
Best Male Newcomer | Aidan Turner | വിജയിച്ചു | |
Florida Film Critics Circle Awards | Best Visual Effects | നാമനിർദ്ദേശം | |
Houston Film Critics Society Awards | Best Original Song | Ed Sheeran ("I See Fire") | നാമനിർദ്ദേശം |
Grammy Award | Best Song Written for Visual Media | Ed Sheeran ("I See Fire") | നാമനിർദ്ദേശം |
Kids' Choice Awards[9] | Favorite Female Buttkicker | Evangeline Lilly | നാമനിർദ്ദേശം |
Motion Picture Sound Editors Golden Reel Awards[10][11] | Best Sound Editing: Music Score in a Feature Film | Mark Willsher | നാമനിർദ്ദേശം |
Best Sound Editing: Sound Effects & Foley in a Feature Film | Chris Ward | നാമനിർദ്ദേശം | |
MTV Movie Awards | Movie of the Year | നാമനിർദ്ദേശം | |
Best Fight | Orlando Bloom & Evangeline Lilly vs. Orcs | വിജയിച്ചു | |
Best On-Screen Transformation | Orlando Bloom | നാമനിർദ്ദേശം | |
Best Hero | Martin Freeman | നാമനിർദ്ദേശം | |
Peoples Choice Awards | Favorite Year End Movie | നാമനിർദ്ദേശം | |
Satellite Awards[12] | Best Original Song | Ed Sheeran ("I See Fire") | നാമനിർദ്ദേശം |
Saturn Awards | Best Fantasy Film | നാമനിർദ്ദേശം | |
Best Director | Peter Jackson | നാമനിർദ്ദേശം | |
Best Writing | Fran Walsh, Philippa Boyens, Peter Jackson and Guillermo del Toro | നാമനിർദ്ദേശം | |
Best Supporting Actress | Evangeline Lilly | നാമനിർദ്ദേശം | |
Best Music | Howard Shore | നാമനിർദ്ദേശം | |
Best Production Design | Dan Hennah | വിജയിച്ചു | |
Best Make-Up | Peter King, Rick Findlater and Richard Taylor | നാമനിർദ്ദേശം | |
Best Special Effects | Joe Letteri, Eric Saindon, David Clayton and Eric Reynolds | നാമനിർദ്ദേശം | |
St. Louis Gateway Film Critics Association | Best Visual Special Effects | നാമനിർദ്ദേശം | |
Best Musical Score | Howard Shore | നാമനിർദ്ദേശം | |
Teen Choice Awards | Choice Movie Voice | Benedict Cumberbatch | നാമനിർദ്ദേശം |
Visual Effects Society | Outstanding Visual Effects in a Visual Effects-Driven Feature Motion Picture | Joe Letteri, Eric Saindon, Kevin Sherwood, David Clayton | നാമനിർദ്ദേശം |
Outstanding Animated Character in a Live Action Feature Motion Picture | Eric Reynolds, David Clayton, Myriam Catrin, Guillaume Francois for "Smaug" | വിജയിച്ചു | |
Outstanding Virtual Cinematography in a Live Action Feature Motion Picture | Christian Rivers, Phil Barrenger, Mark Gee, Thelvin Tico Cabezas | നാമനിർദ്ദേശം | |
Outstanding FX and Simulation Animation in a Live Action Feature Motion Picture | Areito Echevarria, Andreas Soderstrom, Ronnie Menahem, Christoph Sprenger | നാമനിർദ്ദേശം | |
Outstanding Compositing in a Feature Motion Picture | Charles Tait, Robin Hollander, Giuseppe Tagliavini, Sean Heuston | നാമനിർദ്ദേശം | |
Annie Awards | Outstanding Achievement, Character Animation in a Live Action Production | Eric Reynolds, David Clayton, Andreja Vuckovic, Guillaume Francois, Gios Johnston | നാമനിർദ്ദേശം |
Outstanding Achievement, Animated Effects in a Live Action Production | Areito Echevarria, Andreas Soderstrom, Ronnie Menahem, Christoph Sprenger, Kevin Romond | നാമനിർദ്ദേശം |
അവലംബം
- ↑ 1.0 1.1 "The Hobbit The Desolation of Smaug (2013)". British Film Institute. Archived from the original on 2015-01-12. Retrieved 25 July 2014.
- ↑ FilmL.A. (March 1, 2014). "2013 Feature Film Study" (PDF). Archived from the original (PDF) on 2017-08-04. Retrieved July 5, 2017.
- ↑ "The Hobbit: The Desolation of Smaug (2013)". British Board of Film Classification. Archived from the original on 2013-12-11. Retrieved 5 April 2014.
- ↑ "The Hobbit: The Desolation of Smaug". Box Office Mojo. Amazon.com. Retrieved 27 April 2014.
- ↑ "Art Directors Guild Nominations Announced". The Hollywood Reporter. January 9, 2014. Retrieved February 12, 2014.
- ↑ "The Britannia Awards: Benedict Cumberbatch site". British Academy of Film and Television Arts (BAFTA). 4 September 2013. Archived from the original on 2014-08-17. Retrieved 5 September 2013.
- ↑ "The 2014 Results!". The Constellation Awards. Archived from the original on 2011-07-15. Retrieved 26 July 2014.
- ↑ Plumb, Ali (24 February 2014). "The Jameson Empire Awards 2014 Nominations Are Here!". Empire. Archived from the original on 2014-06-19. Retrieved 16 March 2014.
- ↑ Ng, Philiana (February 24, 2014). "Nickelodeon's Kids' Choice Awards Nominations Revealed". The Hollywood Reporter. Retrieved 25 February 2014.
- ↑ Walsh, Jason (15 January 2014). "Sound Editors Announce 2013 Golden Reel Nominees". Variety. Retrieved 15 January 2014.
- ↑ "'Gravity' and '12 Years a Slave' lead MPSE Golden Reel Awards nominations". HitFix. Archived from the original on 2014-01-23. Retrieved 15 January 2014.
- ↑ Kilday, Gregg (December 2, 2013). "Satellite Awards: '12 Years a Slave' Leads Film Nominees". The Hollywood Reporter. Retrieved December 2, 2013.
ബാഹ്യ കണ്ണികൾ
- ഔദ്യോഗിക വെബ്സൈറ്റ്
- The Hobbit Blog Official blog of The Hobbit movies
- ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ്
- The Tolkien Nerd’s Guide to "The Hobbit: The Desolation of Smaug" Smithsonian