ധനലക്ഷ്മി ബാങ്ക്

ധനലക്ഷ്മി ബാങ്ക്
Traded asബി.എസ്.ഇ.: 532180
എൻ.എസ്.ഇ.DHANBANK
വ്യവസായംബാങ്കിംഗ്
സ്ഥാപിതം1927
ആസ്ഥാനംതൃശ്ശൂർ, കേരളം, ഇന്ത്യ
പ്രധാന വ്യക്തി
ജയറാം നായർ
(Chairman)
ടി. ലത (MD & CEO)[1]
വരുമാനംDecrease1,200.07 കോടി (US$190 million) (2017)[2]
പ്രവർത്തന വരുമാനം
Increase 94.07 കോടി (US$15 million) (2017)[2]
മൊത്ത വരുമാനം
Increase 12.38 കോടി (US$1.9 million) (2017)[2]
മൊത്ത ആസ്തികൾDecrease12,333.12 കോടി (US$1.9 billion) (2017)[2]
ജീവനക്കാരുടെ എണ്ണം
2,021 (2017)[2]
Capital ratio10.26% [2]
വെബ്സൈറ്റ്www.dhanbank.com

കേരളത്തിലെ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ ധനലക്ഷ്മി ബാങ്ക്.  1927 ൽ ആണ് ബാങ്ക് ആരംഭം കുറിച്ചത്.[3] 

ചരിതം

11,000 രൂപയുടെ മൂലധനവും 7 ജീവനക്കാരുമായി 1927 നവംബർ 14 ന് തൃശ്ശൂരിൽ ധനലക്ഷ്മി ബാങ്ക് പ്രവർത്തനം ആരംഭിച്ചു. 1977 ൽ ഇത് ഒരു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായി മാറി. ഇന്ന് കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, പശ്ചിമബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ചണ്ഡീഗഢ്, ഗോവ, ഹരിയാന എന്നിവിടങ്ങളിൽ 280 ശാഖകളും 398 എ.ടി.എമ്മുകളും ബാങ്കിനുണ്ട്.

ബിസിനസ് അവലോകനം

തൃശൂർ നഗരത്തിലെ ധനലക്ഷ്മി ബാങ്കിന്റെ ആസ്ഥാനം

ധനലക്ഷ്മി ബാങ്കിന്റെ പ്രവർത്തന ലാഭം 2015-16 ആദ്യ കാലയളവിൽ 12.58 കോടി രൂപയായി ഉയർന്നു. ഇതേ കാലയളവിലെ നഷ്ടം 22.71 കോടി രൂപയാണ്.

ബജാജ് അലയൻസ് സഹകരണം

2009ൽ ധനലക്ഷ്മി ബാങ്ക് ബജാജ് അലയൻസുമായി സഹകരണം ആരംഭിച്ചു. ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിൽപ്പന നടുത്തവ സംബന്ധിച്ചാണ് കരാർ. 2017 വരെ ധനലക്ഷ്മി ബാങ്ക് 365 കോടി രൂപയുടെ ബിസിനസ് ഇടപാടുകൾ ബജാജ് അലയൻസിനായി ചെയ്തിട്ടുണ്ട്.[4]

ക്രെഡിറ്റ് കാർഡുകൾ

2010 മാർച്ചിൽ ധനലക്ഷ്മി ബാങ്ക് പ്ലാറ്റിനം, ഗോൾഡ് ക്രെഡിറ്റ് കാർഡുകൾ ആരംഭിച്ചു.[5]

അവലംബം

ബാഹ്യ ലിങ്കുകൾ