ധൂളിക്കൊടുങ്കാറ്റ്

കാലാവസ്ഥ
പ്രകൃതി എന്ന പരമ്പരയിൽപ്പെട്ടത്
 
ഋതുക്കൾ
മിതശീതോഷ്ണമേഖല

വസന്തം · ഗ്രീഷ്മം
ശരത് · ശൈത്യം

ഉഷ്ണമേഖല

വേനൽക്കാലം
മഴക്കാലം

കൊടുങ്കാറ്റുകൾ

തണ്ടർസ്റ്റോം · ടൊർണേഡോ
ചുഴലിക്കാറ്റ്
Extratropical cyclone
Winter storm · Blizzard
Ice storm

Precipitation

Fog · Drizzle · മഴ
Freezing rain · Ice pellets
ആലിപ്പഴം · ഹിമം · Graupel

വിഷയങ്ങൾ

അന്തരീക്ഷവിജ്ഞാനം
കാലാവസ്ഥാപ്രവചനം
കാലാവസ്ഥ · അന്തരീക്ഷമലിനീകരണം

കാലാവസ്ഥാ കവാടം
ഒരു ധൂളികൊടുംകാറ്റ് ഇറാക്കിലെ അൽ അസാദിനെ സമീപിക്കുന്നു. അസ്തമയത്തിനു തൊട്ടു മുമ്പ് (ഏപ്രിൽ 27, 2005)

ഊഷര പ്രദേശങ്ങളിൽ ഉണ്ടാകുന്ന ഒരിനം പ്രാദേശിക ചുഴലിക്കാറ്റാണ് ധൂളിക്കൊടുങ്കാറ്റ്.ധൂളിച്ചുഴലി എന്നും പേരുള്ള ഈ മണൽക്കാറ്റിനെ പലപ്പോഴും ഡെവിൾ (Devil) എന്നാണ് വിശേഷിപ്പിക്കുന്നത്. തീവ്രമായ സംവഹനത്തിൽ[1] (strong convection) പ്പെട്ട് മണൽത്തരികളും പൊടിയും മീറ്ററുകളോളം ഉയർന്നു പൊങ്ങുന്നതാണ് ധൂളിച്ചുഴലിയുടെ പ്രത്യേകത. സാധാരണയായി ചെറുപ്രദേശങ്ങളിൽ പ്രാദേശികമായി മാത്രമേ ധൂളിച്ചുഴലി അനുഭവപ്പെടാറുള്ളൂവെങ്കിലും ചിലപ്പോൾ ചുഴലിക്കാറ്റുമായി യോജിച്ച് വൻതോതിൽ ഇവ വീശിയടിക്കാറുണ്ട്.

വർധിച്ച താപം മൂലം

ഒരു ധൂളികൊടുംകാറ്റ് ഈജിപ്റ്റിൽ നിന്നും സൗദിയിലേയ്ക്കു പ്രയാണത്തിന്നിടെ ചെങ്കടൽ കടക്കുന്നു

സഹാറ പോലുള്ള വിസ്തൃതങ്ങളായ മരുപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വർധിച്ച താപം ശക്തമായ സംവഹന വായുപ്രവാഹങ്ങൾക്ക് ജന്മം നൽകുന്നു. ഇതിൽനിന്നു രൂപംകൊള്ളുന്ന ശക്തമായ കാറ്റുകൾ മേഘരൂപത്തിലുള്ള വായുപടലങ്ങളെ അവ പോകുന്ന ദിശയിൽ വഹിച്ചുകൊണ്ടുപോവുക പതിവാണ്. പൊതുവേ അസ്ഥിരമായ വാതങ്ങളായാണ് ഇവ അനുഭവപ്പെടുന്നത്. ഇങ്ങനെ മണൽപ്രദേശങ്ങളിലും ഊഷരപ്രദേശങ്ങളിലും വീശുന്ന ധൂളിക്കൊടുങ്കാറ്റ് ഭൂതലത്തിൽനിന്നുമുള്ള പൊടിപടലങ്ങളെ അന്തരീക്ഷത്തിലേക്ക് ഉയർത്തിക്കൊണ്ടുപോകുന്നു. സഹാറയിൽ വീശുന്ന സിമൂം[2] (Simoom), ആസ്ടേലിയയിൽ വീശുന്ന ബ്രിക് ഫീൽഡർ[3] (Brick fielder) എന്നീ പ്രാദേശിക വാതങ്ങൾ ധൂളിക്കൊടുങ്കാറ്റിന് ഉത്തമോദാഹരണങ്ങളാണ്. വിനാശകരങ്ങളായ ധൂളിക്കൊടുങ്കാറ്റുകൾക്കും പൊതുവേ സിമൂം എന്ന് പേര് നൽകാറുണ്ട്. ഇത്തരത്തിൽപ്പെട്ട കാറ്റുകൾക്ക് ഇന്ത്യയിൽ ഡെവിൾ (Devil), ഷെയ്ത്താൻ (Shaitan) എന്നീ പേരുകളുണ്ട്. പൊടിപടലങ്ങളാൽ രൂപംകൊണ്ട ഒരു മതിൽ[4] (Wall of dust) ഈ കാറ്റിന്റെ തൊട്ടുമുമ്പിലായി മിക്കവാറും കാണപ്പെടുന്നു. 3000 മീറ്റർ വരെ ഉയരം ഈ മതിലിനുണ്ടാകും. മണൽത്തരികളെ കുറച്ചു ദൂരത്തേക്കു വഹിച്ചുകൊണ്ടുപോകുന്ന മണൽക്കാറ്റിൽ മണൽത്തരികൾ 15-30 മീറ്റർ ഉയരം വരെ മാത്രമേ പരമാവധി എത്താറുള്ളൂ. മണൽക്കാറ്റിനും[5] (sand storm) ധൂളിക്കൊടുങ്കാറ്റിനും (dust storm) ഇടയിലുള്ള മുഖ്യവ്യത്യാസവും ഇതുതന്നെ.

ധൂളിക്കാറ്റുകൾ

(dust laden winds)

പൊടിപടലങ്ങളെയും മണൽത്തരികളെയും വഹിച്ചുകൊണ്ടുപോകുന്ന കാറ്റുകളെയെല്ലാം പൊതുവേ ധൂളിക്കാറ്റുകൾ (dust laden winds) എന്ന സംജ്ഞ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇവ എല്ലായ്പ്പോഴും ചുഴലിക്കാറ്റുകളാകണമെന്നില്ല.[6]

യു.എസ്സിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഭൂപ്രദേശം ധൂളിതടം (Dust bowl) എന്നറിയപ്പെടുന്നു. കടുത്ത വരൾച്ചയും ഇടയ്ക്കിടെയുണ്ടാകുന്ന ധൂളിക്കാറ്റുകളും പ്രത്യേകതകളായുള്ള ലോകത്തിലെ മറ്റു ഭൂഭാഗങ്ങളെ വിവരിക്കുവാനും ഈ പദം ഉപയോഗിക്കാറുണ്ട്. 1934-35-ൽ കാൻസാസിലെ ധൂളിതടത്തിൽനിന്നു ജന്മമെടുത്ത ധൂളിക്കാറ്റ് ഐക്യനാടുകൾ കടന്ന് അറ്റ്ലാന്റിക്ക് വരെ എത്തിയിരുന്നു.

ചിത്രശാല

ധൂളികൊടുംകറ്റ്, ഇറാക്കിൽ നിന്നുള്ള പനോരമ കാഴ്ച

അവലംബം

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധൂളിക്കൊടുങ്കാറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.