നജീബ് മഹ്ഫൂസ്

നജീബ് മഹ്ഫൂസ്
نجيب محفوظ
തൊഴിൽനോവലിസ്റ്റ്
ദേശീയതഈജിപ്ഷ്യൻ
ശ്രദ്ധേയമായ രചന(കൾ)കൈറോ ത്രയം
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം (1988)

സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഈജിപ്ഷ്യൻ നോവലിസ്റ്റായിരുന്നു നജീബ് മഹ്ഫൂസ് (അറബിക്: نجيب محفوظ‎, Nagīb Maḥfūẓ ഡിസംബർ 11, 1911 - ഓഗസ്റ്റ് 30, 2006). ആധുനിക അറബ് സാഹിത്യത്തിലെ അസ്തിത്വവാദികളിൽ പ്രധാനിയാണ്‌ അദ്ദേഹം. തന്റെ എഴൂപത് വർഷത്തെ സാഹിത്യജീവിതത്തിനിടയിൽ 34 നോവലുകളും 350-ലേറെ ചെറുകഥകളും അഞ്ച് നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ പല രചനകളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. കെയ്റോ ത്രയം നജീബ് മഹ്ഫുസിനെ 1988-ലെ നോബൽ സമ്മാനത്തിനു അർഹമാക്കിയ മൂന്നു നോവലുകളുടെ സമാഹാരമാണ്. "ബയ്നൽ ഖസ്രൈൻ","ഖസ്രു ശൌഖ്","അസുക്രിയ" എന്നിവയാണ് 1956‌-1957കാലത്ത് രചിക്കപ്പെട്ട ഈ കൃതികൾ.

ജീവിതരേഖ

1911 ഡിസംബർ 11-ന്‌ കെയ്റോയിലാണ്‌ നജീബ് മഹ്ഫൂസ് ജനിച്ചത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ടായിരുന്ന ഒരിടത്തരം മുസ്‌ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്താനമായിരുന്നു അദ്ദേഹം. കെയ്റോ സർവകലാശാലയിൽ നിന്ന് 1934-ൽ തത്ത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. എം.എ. ബിരുദത്തിനുവേണ്ടി ഒരു വർഷം പരിശ്രമിച്ചശേഷം 1936-ൽ എഴുത്ത് ജീവനോപാധിയായി തിരഞ്ഞെടുത്തു.

1954-ൽ 43-ആം വയസ്സിൽ വിവാഹം കഴിച്ച മഹ്ഫൂസിന്‌ രണ്ട് പെണ്മക്കളുണ്ട്. 1978-ലെ കാമ്പ് ഡേവിഡ് സമാധാനകരാറിനെ അനുകൂലിച്ചതിനാൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പല അറബ് രാജ്യങ്ങളിലും നിരോധിക്കപ്പെടുകയുണ്ടായി. 1988-ൽ നോബൽ സമ്മാനം നേടുന്നതുവരെ ഇത് തുടർന്നു. സൽമാൻ റുഷ്ദിയുടെ ചെകുത്താന്റെ വചനങ്ങളെ ഇസ്ലാം അധിക്ഷേപമായി കണ്ട അദ്ദേഹം പക്ഷേ റുഷ്ദിയെ വധിക്കാനുള്ള ഫത്‌വയ്ക്ക് എതിരായിരുന്നു. ഫത്‌വ നൽകിയ ആയതുള്ള ഖുമൈനിയെ തീവ്രവാദിയായി വിശേഷിപ്പിച്ച മഹ്ഫൂസിന്റെ അഭിപ്രായം മതദൂഷണപരമായ ഒരു പുസ്തകവും അതിന്റെ എഴുത്തുകാരനെ വധിക്കാനാവശ്യപ്പെടാൻ മാത്രം ദ്രോഹം ഇസ്‌ലാമിന്‌ വരുത്തുന്നില്ല എന്നായിരുന്നു.

ഇക്കാരണങ്ങളാൽ ഇസ്‌ലാമികതീവ്രവാദികൾ മഹ്‌ഫൂസിനെയും വധിക്കാൻ ആഹ്വാനം ചെയ്തു. 1994-ൽ കെയ്റോയിലെ മഹ്ഫൂസിന്റെ വീടിനുപുറത്ത് അദ്ദേഹത്തിനുനേരെ വധശ്രമമുണ്ടായി. കഴുത്തിന്‌ കുത്തേറ്റ അദ്ദേഹം രക്ഷപ്പെട്ടെങ്കിലും വലതുകൈയിലെ ഞരമ്പുകൾക്ക് ശാശ്വതമായ ക്ഷതമുണ്ടായി. ഇതിനുശേഷം ദിവസത്തിൽ ഏതാനും മിനിറ്റുകളേ എഴുതാനാകുമായിരുന്നുള്ളൂ എന്നതിനാൽ അദ്ദേഹത്തിന്റെ രചനകളുടെ എണ്ണം കുറഞ്ഞുവന്നു.

2006 ജൂലൈയിൽ സംഭവിച്ച ഒരു വീഴ്ച്ചയുടെ ഫലമായി ഒരു മാസത്തിലേറെയുള്ള ആശുപത്രിവാസത്തിനുശേഷം അദ്ദേഹം ഓഗസ്റ്റ് 30-ന്‌ അന്തരിച്ചു

രചനകൾ

  • പുരാതന ഈജിപ്ത് (1932) مصر القديمة
  • ഭ്രാന്തിന്റെ മൃദുമന്ത്രണം (1938) همس الجنون
  • വിധിയുടെ പരിഹാസം (1939) عبث الأقدار
  • റാഡോപിസ് (1943) رادوبيس
  • തീബ്സിലെ സംഘർഷം (1944) كفاح طيبة
  • ആധുനിക കെയ്റോ (1945) القاهرة الجديدة
  • ഖാൻ എൽ-ഖലീലി (1945)خان الخليلي
  • മിദാഖിലെ ഇടവഴി (1947) زقاق المدق
  • മരീചിക (1948) السراب
  • ആരംഭവും അവസാനവും (1950) بداية ونهاية
  • കെയ്റോ ത്രയം (1956-57) الثلاثية
  • കൊട്ടാരസവാരി (1956) بين القصرين
  • മോഹത്തിന്റെ കൊട്ടാരം (1957) قصر الشوق
  • മധുരത്തെരുവ് (1957) السكرية
  • ജബലാവിയുടെ കുട്ടികൾ (1959) أولاد حارتنا
  • കള്ളനും നായ്ക്കളും (1961) اللص والكلاب
  • തിത്തിരിപ്പക്ഷിയും ശരത്കാലവും (1962) السمان والخريف
  • ദൈവത്തിന്റെ ലോകം (1962) دنيا الله
  • സാബലവി (1963)
  • തിരച്ചിൽ (1964) الطريق
  • ഭിക്ഷക്കാരൻ (1965) الشحاذ
  • Adrift on the Nile (1966) ثرثرة فوق النيل
  • മീരാമാർ (1967) ميرامار
  • The Pub of the Black Cat (1969) خمارة القط الأسود
  • ആദ്യവസാനങ്ങളില്ലാത്ത ഒരു കഥ (1971) حكاية بلا بداية ولا نهاية
  • മധുവിധു (1971) شهر العسل
  • ദർപ്പണങ്ങൾ (1972) المرايا
  • മഴയിലെ പ്രണയം (1973) الحب تحت المطر
  • കുറ്റകൃത്യം (1973) الجريمة
  • അൽ-കർനക് (1974) الكرنك
  • ബഹുമാനപ്പെട്ട സർ (1975) حضرة المحترم
  • ഹരാഫിഷ് (1977) ملحمة الحرافيش
  • പിരമിഡ് പീഠഭൂമിയിലെ പ്രണയം (1979) الحب فوق هضبة الهرم
  • ചെകുത്താൻ ഉദ്ബോധിപ്പിക്കുന്നു (1979) الشيطان يعظ
  • പ്രണയവും മൂടുപടവും (1980) عصر الحب
  • അറേബ്യൻ രാവുകളും പകലുകളും (1981) ليالي ألف ليلة
  • വിവാഹഗാനം (1981) أفراح القبة
  • ഒരു മണിക്കൂർ ബാക്കി (1982) الباقي من الزمن ساعة
  • ഇബ്‌നു ഫത്വൂമയുടെ യാത്ര (1983) رحلة ابن فطومة
  • Akhenaten, Dweller in Truth (1985) العائش فى الحقيقة
  • നേതാവ് കൊല്ലപ്പെട്ട ദിനം (1985) يوم مقتل الزعيم
  • രാവിലത്തെയും വൈകുന്നേരത്തെയും വർത്തമാനം (1987) حديث الصباح والمساء
  • ജലധാരയും ശവകുടീരവും (1988)
  • ഒരു ആത്മകഥയുടെ മാറ്റൊലികൾ (1994)
  • പുനരധിവാസകാലത്തെ സ്വപ്നങ്ങൾ (2004) أحلام فترة النقاهة
  • ഏഴാം സ്വർഗ്ഗം (2005)


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1976-2000)

1976: സോൾ ബെലോ | 1977: അലെക്സാണ്ടർ | 1978: സിംഗർ | 1979: എലൈറ്റിസ് | 1980: മിവോഷ് | 1981: കാനേറ്റി | 1982: ഗാർസ്യാ മാർക്വേസ് | 1983: ഗോൾഡിംഗ് | 1984: സീഫേർട്ട് | 1985: സൈമൺ | 1986: സോയിങ്ക | 1987: ബ്രോഡ്സ്കി | 1988: മഹ്ഫൂസ് | 1989: സെലാ | 1990: പാസ് | 1991: ഗോർഡിമെർ | 1992: വാൽകോട്ട് | 1993: മോറിസൺ | 1994: ഓയി | 1995: ഹീനി | 1996: സിംബോർസ്ക | 1997: ഫോ | 1998: സരമാഗോ | 1999: ഗ്രാസ് | 2000: ഗാവോ