നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ
നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ | |
---|---|
ജനനം | നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ 31 മാർച്ച് 1809[1] (N.S.) Sorochyntsi, Russian Empire (now Ukraine) |
മരണം | 4 മാർച്ച് 1852 Moscow, Russian Empire | (പ്രായം 42)
അന്ത്യവിശ്രമം | Novodevichy Cemetery |
തൊഴിൽ | Playwright, short-story writer, and novelist |
ദേശീയത | Russian |
Period | 1840–51 |
കയ്യൊപ്പ് |
പ്രമുഖനായ ഒരു റഷ്യൻ സാഹിത്യകാരനാണ് നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ എന്ന എൻ.വി. ഗോഗൊൾ (31 മാർച്ച് 1809 – 4 മാർച്ച് 1852). അദ്ദേഹം നാടകകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. ഇന്നത്തെ ഉക്രൈനിലാണ് ജനനം.
റഷ്യയിലെ യഥാതഥവാദത്തിൽ അധിഷ്ടിതമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ആദ്യകാല രചനകൾ ഉക്രേനിയൻ നാടോടിസംസ്കാരത്തേയും സംസ്കാരത്തെയും പിൻപറ്റുന്ന രചനകളായിരുന്നു.[4][5] പിന്നീടുള്ള അദ്ദേഹത്തിന്റെ രചനകൾ റഷ്യൻ സാമ്രാജ്യത്തിന്റെ അഴിമതികളെ നർമ്മത്തിൽ ചാലിച്ച് വിമർശിച്ചു. ഗവണ്മെന്റ് ഇൻസ്പെക്റ്റർ, മരിച്ച ആത്മാവ് ഇവ ഇത്തരത്തിലുള്ളതാകുന്നു. ഇത് ഇദ്ദേഹത്തിന്റെ പ്രവാസജീവിതത്തിനു കാരണമാക്കി.
മുൻ കാലജീവിതം
ഇന്നത്തെ ഉക്രൈനിലെ കൊസ്സാക്ക് ഗ്രാമമായിരുന്ന സൊറൊകൈന്റ്സി യിൽ ആയിരുന്നു ജനനം. അദ്ദേഹത്തിന്റെ മാതാവ് പോളണ്ടിന്റെ പാരമ്പര്യമുള്ള ഒരു നാടുവാഴി പാരമ്പര്യമുള്ളയാളായിരുന്നു. പിതാവായ വാസിലി ഗോഗോൾ യാനോവ്സ്കി ഒരു കൊസ്സാക്ക് വംശജനും ഉക്രേനിയൻ നാടകകൃത്തും റഷ്യനിലും ഉക്രേനിയനിലും കവിതയെഴുതുന്ന കവിയും ആയിരുന്നു. ഗോഗോളിനു 15 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. [6]
1820ൽ അദ്ദേഹം നിഴിൽ ഗൊഗോൾ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. 1828 വരെ അവിടെ പഠനം തുടർന്നു. അവിടെവച്ചാണ് അദ്ദേഹം തന്റെ എഴുത്തു തുടങ്ങിയത്. തന്റെ ക്ലാസ്സിലെ കുട്ടികൾക്കിടയിൽ അദ്ദേഹം അത്ര പ്രശസ്തനായിരുന്നില്ല. അദ്ദേഹത്തെ അവർ ദുരൂഹനായ കുള്ളൻ എന്നാണ് ചെല്ലപ്പേരിട്ട് വിളിച്ചത്. പക്ഷെ അവരിൽ ഒന്നോ രണ്ടോ പേരുമായി തന്റെ സൗഹൃദം നിലനിർത്തി.
1828ൽ തന്റെ പഠനം പൂർത്തിയാക്കി അവിടെനിന്നും സെന്റ് പീറ്റേഴ്സ് ബർഗിൽ എത്തി. അവിടെവച്ച് വി അലോവ് എന്ന തൂലികാനാമത്തിൽ ഒരു കവിത സ്വന്തമായി പ്രസിദ്ധീകരിച്ചു. ഇത് പല മാസികകൾക്കും അയച്ചു കൊടുത്തെങ്കിലും അവരെല്ലാം അദ്ദേഹത്തെ ഇതിന്റെ പേരിൽ പരിഹസിച്ചു. അദ്ദേഹം അതിന്റെ പ്രതികൾ ശേഖരിച്ച് നശിപ്പിക്കുകയാണുണ്ടായത്. തുടർന്ന് ഇനി താൻ കവിതകൾ എഴുതില്ല എന്ന് ശപഥം ചെയ്തു.
അലക്സാണ്ടർ പുഷ്കിൻ, പ്രോസ്പർ മെറിമീ, ഇ റ്റി ഏ ഹോഫ്മാൻ, എഡ്ഗാർ അലൻ പോ, നതാനിയേൽ ഹാവ്തോൺ എന്നിവർക്കുതുല്യം ചെറുകഥാസാഹിത്യത്തിൽ അഗ്രഗണ്യനായിരുന്നു.
സാഹിത്യപരമായ മുന്നേറ്റം
1831ൽ അദ്ദേഹം തന്റെ ഉക്രേനിയൻ ചെറുകഥകളുടെ ആദ്യ ഭാഗം (Evenings on a Farm Near Dikanka)പ്രസിദ്ധീകരിച്ചു. ഇത് വളരെപ്പെട്ടെന്നു തന്നെ വിജയമായി. തുടർന്ന് മിർ ഗൊറോദ് എന്ന പേരിൽ ചെറുകഥകളുടെ അടുത്ത രണ്ടു ഭാഗം കൂടി പ്രസിദ്ധികരിച്ചു.
അദ്ദേഹം ഉക്രൈനിയൻ യുണിവേഴ്സിറ്റിയിൽ ചരിത്ര വിഭാഗത്തിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കപ്പെട്ടില്ല.
തുടന്ന് അദ്ദേഹം അടിസ്ഥാനപരമായ യോഗ്യതയില്ലാതെ തന്നെ സെന്റ് പീറ്റേഴ്സ് ബർഗ് യൂണിവേഴ്സിറ്റിയിൽ മദ്ധ്യകാല ചരിത്രത്തിന്റെ പ്രൊഫസ്സറായി നിയമിതനായി. എന്നാൽ 1835ൽ അദ്ദേഹം തന്റെ കസേര ഒഴിഞ്ഞു. [7]
1836ൽ അദ്ദേഹം തന്റെ പ്രശസ്ത ഗ്രന്ഥമായ ഗവണ്മെന്റ് ഇൻസ്പെക്റ്റർ എഴുതി.
1836 മുതൽ 1848 വരെ ഗോഗോൾ വിദേശത്തു താമസിച്ചു. ഗെർമനി മുതൽ സ്വിറ്റ്സർലാന്റു വരെ യാത്ര ചെയ്തു. 1836-37ൽ അദ്ദേഹം പാരിസ് സന്ദർശിച്ചു. തന്നെപ്പോലുള്ള പ്രവാസികളായ മറ്റു റഷ്യയിലേയും പോളണ്ടിലേയും എഴുത്തുകാരുമായി സമയം ചെലവൊഴിച്ചു. തുടർന്ന് അദ്ദേഹം റോമിൽ താമസമുറപ്പിച്ചു. 1836 മുതൽ 12 വർഷം അദ്ദേഹം ഇറ്റലിയിൽ താമസിച്ചു. അദ്ദേഹം ഇറ്റലിയുടെ കല, സാഹിത്യം എന്നിവ പഠിച്ചു. ഒപ്പറ ആസ്വദിച്ചു. അവിടെവച്ച് റഷ്യൻ എഴുത്തുകാരെ സന്ദർശിച്ചു. 1838ൽ കൗണ്ട് ജോസഫ് വെയിൽഹൊർസ്കിയെ അവിടെവച്ച് കണ്ടുമുട്ടി. ഈദ്ദേഹമായിരുന്നു ഗവണ്മെന്റ് ഇൻസ്പെക്റ്റർ എന്ന അദ്ദേഹത്തിന്റെ കഥയെ ചക്രവർത്തിയുടെ ശ്രദ്ധയില്പ്പെടുത്തിയത്. തന്റെ ക്ഷയരോഗത്തിനു ചികിത്സയ്ക്കായാണ് ജോസഫ് വെയിൽഹൊർസ്കിയെ അവിടെയെത്തിയത്. അവർ തമ്മിൽ സൗഹൃദത്തിലായി. എന്നാൽ 1839ൽ ജോസഫ് വെയിൽഹൊർസ്കി മരണമടഞ്ഞു. Nights at the Villa എന്ന തന്റെ കൃതിയിൽ തന്റെ സുഹൃത്തിന്റെ മരണത്തെ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. [8]
പുഷ്കിന്റെ മരണവും അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു. ഓവെർകോട്ട്, വിവാഹം, ച്ഛായാചിത്രം എന്നിവ ഈ സമയത്തെ അദ്ദേഹത്തിന്റെ കൃതികളായിരുന്നു.
അവലംബം
- ↑ Some sources indicate he was born 20 March/1 April 1809.
- ↑ Vladimir Vladimirovich Nabokov, Nikolai Gogol, New Directions Publishing, 1961.
- ↑ FT.com "Small Talk: José Saramago". "Everything I’ve read has influenced me in some way. Having said that, Kafka, Borges, Gogol, Montaigne, Cervantes are constant companions."
- ↑ Ilnytzkyj, Oleh. "The Nationalism of Nikolai Gogol': Betwixt and Between?" Archived 2013-08-08 at the Wayback Machine., Canadian Slavonic Papers Sep–Dec 2007. Retrieved 15 June 2008.
- ↑ Karpuk, Paul A. "Gogol's Research on Ukrainian Customs for the Dikan'ka Tales". Russian Review, Vol. 56, No. 2 (April 1997), pp. 209–232.
- ↑ Edyta Bojanowska. 2007). Nikolai Gogol: Between Ukrainian and Russian Nationalism. Cambridge Mass: Harvard University Press.
- ↑ Luckyj, G. (1998). The Anguish of Mykola Ghoghol, a.k.a. Nikolai Gogol. Toronto: Canadian Scholars' Press. p. 67. ISBN 1-55130-107-5.
- ↑ Simon Karlinsky, The Sexual Labyrinth of Nikolai Gogol (Cambridge, Mass, 1976) p194
പുറം കണ്ണികൾ
- Media related to Nikolai Gogol at Wikimedia Commons
- Nikolai Gogol എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Gogol : Magical realism Archived 2019-05-16 at the Wayback Machine.
- Some photos of places and statues that are reminiscent of Gogol and his work Archived 2005-12-12 at the Wayback Machine.
- Biography Archived 2008-08-20 at the Wayback Machine. at kirjasto.sci.fi
- Nikolay Gogol Archived 2006-07-07 at the Wayback Machine. in Encyclopædia Britannica
- രചനകൾ നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)