നിലമേൽ

തെക്കൻ കേരളത്തിൽ,കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലുള്ള ഒരു ചെറിയ പട്ടണമാണു നിലമേൽ. എം.സി റോഡിൽ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കുമിടയിലായാണ് നിലമേലിന്റെ സ്ഥാനം. തിരുവനന്തപുരത്ത് നിന്ന് 45 കി. മി. ഉം, കൊട്ടാരക്കരയിൽ നിന്ന് 27 കിലോമീറ്റർ[1] ദൂരവും ഉണ്ട്.തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതൃത്തി പ്രദേശം.കൊല്ലം ചെങ്കോട്ട പാതയിൽ സമ്മേളിക്കുന്ന പാരിപ്പള്ളി -മടത്തറ റോഡും തിരുവനന്തപുരം-അങ്കമാലി MCറോഡുംചേർന്ന നാല്ക്കവലയാണ് നിലമേൽ ജംഗ്ഷൻ്റെ പ്രത്യേകത.

ഭൂമിശാസ്ത്രം

നിലമേൽ സ്ഥിതി ചെയ്യുന്നത് 8°49′00″N 76°53′00″E / 8.81667°N 76.88333°E / 8.81667; 76.88333 [2] അക്ഷാംശ രേഖാംശത്തിലാണ്.


സാമ്പത്തികം

പ്രധാ‍ന വ്യവസായിക കെട്ടിടങ്ങൾ നിലമേൽ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഭരണം നിലമേൽ ഗ്രാമപഞ്ചായത്താണ്. റബ്ബർ, കുരുമുളക്, ഇഞ്ചി എന്നിവയുടെ കൃഷി, വ്യവസായം ഇവിടെ ഉണ്ട്.

എത്തിച്ചേരാൻ

സ്ഥിതിവിവരങ്ങൾ

നിലമേലിൽ പ്രധാനമായും ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾ ഇടകലർന്ന് ജീവിക്കുന്നു.എന്നിരുന്നാലും മുസ് ലീം ഭൂരിപക്ഷമാണ് കൂടുതൽ.


അവലംബം

  1. "നിലമേൽ മുതൽ കൊട്ടാരക്കര വരെ". ഗൂഗിൾ മാപ്സ്. ഗൂഗിൾ. Retrieved 2013 ഏപ്രിൽ 27. {cite web}: Check date values in: |accessdate= (help)
  2. "Official Website". Archived from the original on 2009-04-28. Retrieved 2021-08-14.

പുറത്തേക്കുള്ള കണ്ണികൾ

Official Website Archived 2009-04-28 at the Wayback Machine.