ഫ്രാൻസിലെപാരിസിൽ സ്ഥിതിചെയ്യുന്ന ഒരു റോമൻ കത്തോലിക്ക ദേവാലയമാണ് നോത്ര ദാം. ഫ്രെഞ്ച് ഗോത്തിക് വാസ്തു ശൈലിയിൽ പണിതീർത്തിട്ടുള്ള ഈ ദേവാലയം 'ഫ്ലയിങ് ബറ്റ്രെസ്സുകൾ' ഉപയോഗിച്ച ലോകത്തിലെ ആദ്യ ദേവാലയങ്ങളിൽ ഒന്നാണ്. പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന ഈ ദേവാലയത്തിന് 128 മീററർ നീളവും 69 മീററർ ഉയരവും ഉണ്ട്. ചരിത്ര സ്മാരകം എന്ന നിലയിലും ഈ ദേവലയം പ്രസിദ്ധമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന 850 വർഷം പഴക്കമുള്ള കെട്ടിടമാണിത്.[3]