പഞ്ചാബിയിലെ സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളുടെ പട്ടിക
ഇന്ത്യൻ സാഹിത്യത്തിനും പ്രത്യേകിച്ച് പഞ്ചാബി സാഹിത്യത്തിനും നൽകുന്ന അതുല്യമായ സംഭാവനകൾക്ക് സാഹിത്യ അക്കാദമി പുരസ്കാരം 1955 മുതൽ എല്ലാവർഷവും നൽകപ്പെടുന്നു. ഇന്ത്യയുടെ ദേശീയ സാഹിത്യ അക്കാദമിയാണ് ഈ പുരസ്കാരം എല്ലാവർഷവും നൽകുന്നത്. വിവർത്തകർക്കും ഈ പുരസ്‍കാരം സമ്മാനിക്കുന്നുണ്ട്. ജ്ഞാനപീഠം പുരസ്കാരം ശേഷം ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാഹിത്യ പുരസ്കാരമാണിത്. 1957, 1958, 1960, 1966 വർഷങ്ങളിൽ പുരസ്കാരങ്ങൾ നൽകിയിട്ടില്ല.
പുരസ്കാര ജേതാക്കൾ
വർഷം | !കർത്താവ് | !കൃതി |
---|---|---|
1955 | ഭായി വീർ സിംഗ് | മേരെ സൈന്യ ജിയോ (കവിത) |
1956 | അമൃതാ പ്രീതം | സുനേഹുരേ (കവിത) |
1959 | മോഹൻ സിംഗ് | വഡ്ഡ വേല (കവിത) |
1961 | നാനാക്ക് സിംഗ് | ഇക് മിയാൻ ദോ തല്വരൺ (നോവൽ) |
1962 | ബൽവന്ത് ഗാർഗി | രംഗ് മഞ്ച് ( ഇന്ത്യൻ നാടകവേദിയുടെ വികസനവും ചരിത്രവും) |
1964 | പ്രഭ്ജോഡ് കൗർ | പബ്ബി (കവിത) |
1965 | കർടാർ സിംഗ് ദുഗ്ഗൽ | ഇക് ചിറ്റ് ചനൻ ദി (ചെറുകഥ) |
1967 | ശിവ് കുമാർ ബടൽവി | ലൂണ (നാടകം) |
1968 | കുൽവന്ത് സിംഗ് വിരക് | നവീൻ ലോക്സഭാ (ചെറുകഥ സമാഹരം) |
1969 | ഹർഭജൻ സിംഗ് | നാ ദുപ്പേ നാ ചാൻവേ (കവിത) |
1971 | ദാലിപ് കൗർ തിവാന | ഏഹോ ഹമാരാ ജിവാന (നോവൽ) |
1972 | സന്ത് സിംഗ് സേഖോൺ | മിട്ടാർ പ്യാര (നാടകം) |
1973 | ഹർചരൺ സിംഗ് | കൽ, ആജ് തേ ഭൽകേ (നാടകം) |
1974 | സോഹൻ സിങ് ശീതൾ | ജഗ് ബാദൽ ഗയ (നോവൽ) |
1975 | ഗുർദയാൽ സിംഗ് | ആദ് ചനാനി രാത് (നോവൽ) |
1976 | നരേന്ദ്രപാൽ സിംഗ് | ബാ മുലാഹസാ ഹോഷിയാർ(നോവൽ) |
1977 | കെ.എസ്. നരസിംഹസ്വാമി | തെരേദാ ബാഗിലു (കവിത) |
1977 | സോഹൻ സിങ് മിശ്ര | കാച് ദേ വസ്താർ (കവിതാ സമാഹാരം) |
1978 | ഗുർമുഖ് സിങ് മുസാഫിർ | ഉർവാർ പർ (പഞ്ചാബി ചെറുകഥകൾ) |
1979 | ജസ്വന്ത് സിംഗ് നെഖി | കരുണ ദി ചോട്ടോൺ മാർഗോൺ (കവിത) |
1980 | സുഖ്പാൽ വീർ സിംഗ് മൊഹാനി | സൂരജ് ടെ കെഹ്കഷൻ (കവിത) |
1981 | വി.എൻ. തിവാരി | ഗുരജ് ടൺ ഫുട്പാത് തീഖ് (കവിത) |
1982 | ഗുൽസാർ സിംഗ് സന്ധു | അമർ കഥാ (പഞ്ചാബി ചെറുകഥകൾ) |
1983 | പ്രീതം സിങ് സഫിർ | അനിഖ് ബിഷ്താർ (പഞ്ചാബി കവിത) |
1984 | കപൂർ സിങ് ഖുമൻ | പാഗൽ ലോക് (നാടകം) |
1985 | അജീഷ് കൗർ | ഖാന ബാദോഷ് (ആത്മകഥ) |
1986 | സുജൻ | ശഹർ ടെ ഗ്രാൻ (പഞ്ചാബി ചെറുകഥകൾ) |
1987 | രാം സരൂപ് അംകി | കോതേ ഖരഹ് സിങ് (നോവൽ) |
1988 | സോഹീന്ദർ സിംഗ് വഞ്ജാര ബേദി | ഗെയ്ലി ചികർ ദുരി ഘർ (ആത്മകഥ) |
1989 | താരാ സിങ് കമിൽ | കഹികഷൺ (പഞ്ചാബി കവിത) |
1990 | മഞ്ജിത് തിവാന | ഉനിന്ദ വർധമാൻ (പഞ്ചാബി കവിത) |
1991 | ഹരീന്ദർ സിങ് മെഹ്ബൂബ് | ഝനൻ ദി രാത് (പഞ്ചാബി കവിത) |
1992 | പ്രേം പ്രകാശ് | ഖുജ്ഗ് അങ്കേഹ വി (പഞ്ചാബി ചെറുകഥകൾ) |
1993 | സുർജിത് പടാർ | ഹനേരേ വിച് സുൽഗഡി വരൺമാലാ (പഞ്ചാബി കവിത) |
1994 | മൊഹീന്ദർ സിംഗ് സർന | നവേൻ യുഗ് ദേ വാരിസ് (പഞ്ചാബി ചെറുകഥകൾ) |
1995 | ജഗ്ടാർ | ജുഗ്നൂ ദേവ ടെ ദാര്യ (പഞ്ചാബി കവിത) |
1996 | സന്തോക് സിംഗ് ഝിർ | പാഖി (പഞ്ചാബി ചെറുകഥകൾ) |
1997 | ജസ്വന്ത് സിംഗ് കൻവൽ | തൗശാലി ദി ഹൻസോ (നോവൽ) |
1998 | മഹാൻ ഭണ്ഡാരി | മൂൺ ദി ആംഖ് (പഞ്ചാബി ചെറുകഥകൾ) |
1999 | നിരഞ്ജൻ സിങ് തസ്നീം | ഗവാഛേ ആർഥ് (പഞ്ചാബി നോവൽ) |
2000 | വാര്യം സിംഗ് സന്ധു | ചോഥീ കൂഢ് (പഞ്ചാബി ചെറുകഥകൾ) |
2001 | ദേവ് | ശബ്ദാന്ത് (പഞ്ചാബി കവിത) |
2002 | ഹർഭജൻ സിംഗ് ഹൽവാർവി | പുലാൻ ടൺ പാർ (പഞ്ചാബി കവിതാസമാഹാരം) |
2003 | ചരൺ ദാസ് സിദ്ദു | ഭഗത് സിംഗ് ഷാഹിദ്: നാടക് ടിക്രി (പഞ്ചാബി നാടകം) |
2004 | സുതിന്ദർ സിംഗ് നൂർ | കവിതാ ദി ഭൂമിക (പഞ്ചാബി സാഹിത്യ വിമർശനം) |
2005 | ഗുർബചൻ സിംഗ് ഭുള്ളർ | അഗ്നി കലാസ് (പഞ്ചാബി ചെറുകഥകൾ) |
2006 | അജ്മീർ സിംഗ് ഔലാഖ് | ഇഷ്ക് ബാജ് നമസ്താ ഹസ് നഹീ (പഞ്ചാബി നാടകങ്ങൾ) |
2007 | ജസ്വന്ത് ഡീഡ് | കമണ്ഡൽ (പഞ്ചാബി കവിത) |
2008 | മിറ്റർ സെയിൻ മീത് | സുധർ ഘർ (പഞ്ചാബി നോവൽ) |
2009 | ആത്മിജിത് സിംഗ് | ടട്ടി ടാവി ദ സച് (പഞ്ചാബി നാടകം) |
2010 | വനിത(പഞ്ചാബി സാഹിത്യകാരി) | കാൽ പെഹർ ഖരിയാൻ (കവിത) |
2011 | ബൽദേവ് സിംഗ് | ധവാൻ ദില്ലി ദേ കിങ്ഗ്രേ (പഞ്ചാബി നോവൽ) |
2012 | ദർശൻ ബുട്ടാർ | മഹാ കംബാനി (പഞ്ചാബി കവിത) |
2013 | മൻമോഹൻ | നിർവാൺ (പഞ്ചാബി നോവൽ) |
2014 | ജസ്വീന്ദർ | അഗർബത്തി (പഞ്ചാബി കവിത) |
2015 | ഡോ. ജസ്വീന്ദർ സിങ് | മാറ്റ് ലോക് (പഞ്ചാബി നോവൽ) |