പഴുതറ

പ്രാചീന ചരിത്രം
ചരിത്രാതീതകാലം

Ancient Near East

സുമേറിയൻ സംസ്കാരം · Elam · അക്കാദ് · ബാബിലോണിയ · Hittite Empire · Syro-Hittite states · Neo-Assyrian Empire · Urartu

പ്രാചീന ആഫ്രിക്ക

Egypt · Nubia · Land of Punt · Axum · Nok · Kingdom of Kush · Carthage · Ancient Ghana

Classical Antiquity

Archaic Greece · Median Empire . Classical Greece · ഹഖാമനി സാമ്രാജ്യം · സെല്യൂക്കിഡ് സാമ്രാജ്യം · Dacia · Thrace · Scythia · Macedon · റോമൻ റിപ്പബ്ലിക്ക് · റോമാ സാമ്രാജ്യം · Parthia . പാർത്തിയൻ സാമ്രാജ്യം · സസാനിയൻ സാമ്രാജ്യം · Late Antiquity

പൂർവേഷ്യ

Shang Dynasty · Qin Dynasty · Han Dynasty · Jin Dynasty · Gojoseon · Buyeo · Goguryeo · Baekje · Silla

തെക്കേ ഏഷ്യ

വേദ കാലഘട്ടം · Maha Janapadas · മൗര്യസാമ്രാജ്യം · Chola India · ശതവാഹന സാമ്രാജ്യം · Gupta India

പ്രീ-കൊളംബിയൻ അമേരിക്ക

Paleo-Indians, Incas · ആസ്ടെക് · Wari · Tiahuanaco · Moche · Teotihuacan · Chavín · മായൻ സംസ്കാരം · Norte Chico · Olmecs · Poverty Point · Hopewell · Mississippians
see also: World history · Ancient maritime history · Protohistory · Axial Age · അയോയുഗം · Historiography · Ancient literature · Ancient warfare · Cradle of civilization
Middle Ages

മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിതമായ ഒറ്റ അറയുള്ള കല്ലറകളെയാണ് പഴുതറകൾ അഥവാ ഡോൾമെനുകൾ എന്നു വിളിക്കുന്നത്. വലിയ പരന്ന ഒരു കുടക്കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപാളികൾ താങ്ങി നിർത്തിയ നിലയിലുള്ളതാണ് സാധാരണയായി ഇവയുടെ രൂപമെങ്കിലും കൂടുതൽ സങ്കീർണ്ണമായ രൂപഭേദങ്ങളും നിലവിലുണ്ട്. ഇന്ത്യ, അയർലന്റ്, നെതർലന്റ്, ഫ്രാൻസ്, റഷ്യ, കൊറിയ, സ്പെയിൻ, ഇറ്റലി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ ഇത്തരം ശിലാനിർ‌മ്മിതികൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂരിലാണ് പഴുതറകൾ കൂടുതലായി കാണപ്പെടുന്നത്. പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശിയിലും ഒരു പഴുതറ കണ്ടെത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രഗവേഷകരും പുരാവസ്തുഗവേഷകരും 4000 മുതൽ 5000 വർ‌ഷങ്ങൾ വരെ പഴക്കമവകാശപ്പെടുന്ന ഇത്തരം പഴുതറകൾ നവീനശിലായുഗകാലത്ത് നിർ‌മ്മിച്ചവയാണെന്ന് അഭിപ്രായപ്പെടുന്നു. 5 പാറകൾ കൊണ്ടാണിവ പ്രധാനമായും നിർ‌മ്മിയ്ക്കപ്പെടുന്നത്. തൂണുകൾ എന്ന നിലയിൽ 4 ശിലകളും അഞ്ചാമത്തെ ശില മൂടുന്നതിനായും ആയാണ് നിർ‌മ്മിച്ചിരിയ്ക്കുന്നത്.

മറയൂരിലെ പഴുതറകൾ

മറയൂരിലെ പഴുതറകൾ

എ.ഡി.200-നും ബി.സി. ആയിരത്തിനും മധ്യേ മറയൂരിലെ താഴ്‌വരയിൽ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ്‌ പഴുതറകളും ഗുഹാചിത്രങ്ങളും. ശിലായുഗത്തിന്റെ അവസാനകാലമായ മഹാശിലായുഗത്തിന്റെ(Megalithic Age) അവശേഷിപ്പാണീ കല്ലറകൾ എന്ന് കരുതുന്നു.

ഒരുവശത്ത്‌ കാന്തല്ലൂർ ‍മലനിരകൾ കോട്ടപോലെ നിൽക്കുന്നു, മറുവശത്ത്‌ ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുർഗമമായ കൊടുമുടികൾ. മറ്റൊരു ഭാഗത്ത്‌ ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പർവതക്കെട്ടുകൾ. നാലുവശവും കൊടുമുടികളാൽ ചുറ്റപ്പെട്ട്‌ മറഞ്ഞുപോയ ഈ താഴ്‌വരയുടെ പേര്‌ 'മറഞ്ഞിരിക്കുന്ന ഊര്‌' എന്നായി.

പഴുതറകൾ നാലുവശത്തും കൽപ്പാളികൾ വെച്ച്‌ മറച്ചിരിക്കുന്നു. മുകളിൽ വലിയൊരു മൂടിക്കല്ല്‌. പുരാവസ്‌തുഗവേഷകനായ ഡോ.എസ്‌. പത്മനാഭൻതമ്പിയുടെ അഭിപ്രായത്തിൽ നന്തങ്ങാടികളും കുടക്കല്ലുകളും പഴുതറകളുമെല്ലാം മഹാശിലായുഗത്തിന്റെ സ്‌മാരകങ്ങളാണ്‌. 1974-ലാണ്‌ മറയൂരിലെ ശിലായുഗസ്‌മാരകങ്ങളെക്കുറിച്ച്‌ ഡോ. തമ്പി പഠനം ആരംഭിക്കുന്നത്‌. ആ പഠനം കേരളചരിത്രത്തെ 1500 വർഷം പിന്നോട്ടു നയിച്ചു.

കേരളത്തിന്‌ ഒരു ശിലായുഗസംസ്‌കാരം അവകാശപ്പെടാനില്ലെന്നു വാദിച്ച ചരിത്രപണ്ഡിതർ‌ക്കുള്ള മറുപടിയാണ്‌ മറയൂരിലെ പഴുതറകൾ. 1976-ൽ കേരളസംസ്ഥാന പുരാവസ്‌തുവകുപ്പ്‌ മറയൂർ പഴുതറകളെ സംരക്ഷിതസ്‌മാരകങ്ങളായി പ്രഖ്യാപിച്ചെങ്കിലും ബംഗ്ലൂരിലെ ഒരു കമ്പനി പാമ്പാറിൻ തീരത്തെ ഈ പാറ ഖനനം ചെയ്യാനാരംഭിച്ചു. റവന്യൂവകുപ്പ്‌ അതിന്‌ അനുമതിയും നൽകി. ഗ്രാമവാസികളുടെ എതിർപ്പ്‌ അവഗണിച്ചുകൊണ്ട്‌ വെടിവച്ച് പാറപൊട്ടിക്കാനാരംഭിച്ചപ്പോൾ അത്‌ വാർത്തയായി. അങ്ങനെയാണ്‌ കൊച്ചിയിലെ നിയമവേദി പഴുതറകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കുന്നത്‌.

കേസ്‌ പരിഗണിച്ച സംഗിൾബഞ്ച്‌ പത്തുവർഷത്തേക്ക്‌ ഖനനത്തിന്‌ അനുമതി നൽകി. എന്നാൽ, അപ്പീൽ പരിഗണിച്ച ജസ്റ്റിസ്‌ കെ.ടി.തോമസ്സും ജസ്‌റ്റിസ്‌ പി.ഷൺമുഖവുമടങ്ങിയ ഡിവിഷൻബഞ്ച്‌ ഖനനം നിരോധിച്ചുകൊണ്ട്‌ 1995 നവംബർ ആദ്യം വിധി പ്രസ്‌താവിച്ചു. ഗ്രാനൈറ്റ്‌ ഖനനം പാടില്ലെന്നു മാത്രമല്ല, മറയൂരിലെ പ്രാചീനസ്‌മാരകങ്ങളെ ദേശീയസ്‌മാരകമായി പ്രഖ്യാപിച്ച്‌ സംരക്ഷിക്കാൻ കോടതി കേന്ദ്രസർക്കാരിന്‌ നിർദ്ദേശവും നൽകി.

പെരിങ്ങോട്ടുകുറിശ്ശിയിലെ പഴുതറ

പഴുതറ

പാലക്കാട്‌ ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ആയക്കുറിശ്ശി എന്ന സ്ഥലത്ത് ഒരു പഴുതറ സ്ഥിതി ചെയ്യുന്നുണ്ട്. പ്രശസ്തമായ ചൂലനൂർ മയിൽസങ്കേതത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെ, അതിൻറെ തുടർച്ചയെന്നോണം സ്ഥിതിചെയ്യുന്ന ഒരു കുന്നിൻപുറത്താണ് ഈ പഴുതറ ഉള്ളത്. ഇവിടെയുള്ള കുന്നിൻപുറങ്ങളിൽ നിന്നും പാലക്കാട്‌ ജില്ലയുടെ മിക്ക അതിർത്തികളും കാണാം. മഴ വെള്ള പാച്ചിലിൽ മണ്ണും കല്ലും അടിഞ്ഞ്, പഴുതറയുടെ ആഴം കുറഞ്ഞതൊഴിച്ചാൽ പ്രത്യക്ഷത്തിൽ ഒരു കോട്ടവും ഈ പഴുതറയ്ക്ക് പറ്റിയിട്ടില്ല.