പാൻ‌ജിയ

പാൻ-ജിയയുടെ ഭൂപടം

ഇന്നു നിലവിലുള്ള ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിലവിലുണ്ടായിരുന്ന ബൃഹദ്ഭൂഖണ്ഡത്തെയാണ്‌ പാൻ‌ജിയ(പേൻത്സിയ, പാൻ‌ഗേയ, Pangaea അഥവാ Pangæa) എന്ന് വിളിക്കുന്നത്. അതിനെ ചുറ്റിയിരുന്ന സമുദ്രത്തിന്‌ പന്തലാസ്സ എന്നാണ് പേര് കൊടുത്തിരിക്കുന്നത്. 1915 -ൽ ആൽഫ്രഡ് വെഗ്നർ തന്റെ ഗ്രന്ഥമായ വൻകരകളുടേയും സമുദ്രങ്ങളുടേയും ഉത്ഭവം (The origin of Continets and Oceans) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ഈ പേർ ഉപയോഗിച്ചു തുടങ്ങിയത്

ഭൂഖണ്ഡരൂപപരിണാമം- ഭാവനയിൽ
ഫോസ്സിലുകളിൽ നിന്ന് ലഭിച്ച തെളിവുകൾ-വെഗനർ‍