പിലാറ്റസ് പി-3


പി-3
പിലാറ്റസ് പി-3 വിമാനം
പിലാറ്റസ് പി-3 വിമാനം
തരം Trainer aircraft
നിർമ്മാതാവ് Pilatus Aircraft
ആദ്യ പറക്കൽ 3 September 1953
പുറത്തിറക്കിയ തീയതി 1956
സ്ഥിതി in use in private hands
പ്രാഥമിക ഉപയോക്താക്കൾ Swiss Air Force
Brazilian Navy
നിർമ്മിച്ച എണ്ണം 79
1959 പിലാറ്റസ് പി3-05
ഒരു പിലാറ്റസ് പി-3-05
പിലാറ്റസ് പി-3-05

ഒരു സൈനിക പരിശീലന വിമാനമാണ് പിലാറ്റസ് പി-3. സ്വിറ്റ്സർലാന്റിലുള്ള പിലാറ്റസ് വിമാനനിർമ്മാണക്കമ്പനിയാണ് ഈ വിമാനം നിർമ്മിച്ചത്.

രൂപകൽപ്പനയും വികസനവും

പിലാറ്റസ് പി-3 അടിസ്ഥാന പരിശീലനങ്ങൾക്കും കൂടുതൽ വിശദമായ പരിശീലനങ്ങൾക്കും (രാത്രി പറക്കൽ, ഇൻസ്ട്രുമെന്റ് ഫ്ലയിംഗ്, ആകാശ അഭ്യാസപ്രകടനം) ഉപയോഗിക്കുന്നു. സൈനികആവശ്യങ്ങൾക്കുവേണ്ടി രൂപകൽപനചെയ്ത വിഭാഗം പി-3-03 ആണ്. ഇത് പൂർണ്ണമായും ലോഹം ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ചിറകുകൾക്കടിയിൽ ബോംബുകളും റോക്കറ്റുകളും യന്ത്രതോക്കുകളും വയ്ക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

പ്രവർത്തന ചരിത്രം

1953 ലാണ് ആദ്യത്തെ മാതൃകാരൂപം നിർമ്മിച്ചത്. 1953 സെപ്തംബർ 3 ന് അത് പറപ്പിച്ചു[1]. സ്വിസ് വ്യോമസേന 72 പിലാറ്റസ് പി-3 വാങ്ങുകയുണ്ടായി. ബ്രസീലിയൻ നാവികസേന 6 എണ്ണം വാങ്ങി. 1983 വരെ സ്വിസ് വ്യോമസേന ഇത് പരിശീലനങ്ങൾക്കായി ഉപയോഗിച്ചിരുന്നു. അതിനുശേഷം ഇത് ലൈസൺ വിമാനമായി ഉപയോഗിച്ചുവന്നു. 1993-1995 കാലഘട്ടത്തിൽ 65 എണ്ണം ഒരു സ്വകാര്യ ചന്തയിൽ സ്വിസ് വ്യോമസേന വിറ്റ് ഒഴിവാക്കി.[2]

ഉപയോഗിച്ചവർ

 Brazil
  • ബ്രസീൽ നാവികസേന
  സ്വിറ്റ്സർലാൻ്റ്
  • സ്വിസ് വ്യോമസേന

അവലംബങ്ങൾ

  1. Bridgman 1956, p. 223.
  2. " History: Pilatus P-3." പിലാറ്റസ് പി-3 വിരമിച്ചു: 9 November 2012.