പി.എൽ. ട്രാവേർസ്

പി.എൽ. ട്രാവേർസ്
Travers in the role of Titania in a production of A Midsummer Night's Dream, c.
Travers in the role of Titania in a production of A Midsummer Night's Dream, c.
ജനനംഹെലൻ ലിൻഡന്‌ ഗോഫ്
(1899-08-09)9 ഓഗസ്റ്റ് 1899
മേരിബറോ, ക്യൂൻസ്ലാന്റ്‍, ഓസ്ട്രേലിയ
മരണം23 ഏപ്രിൽ 1996(1996-04-23) (പ്രായം 96)
ലണ്ടൻ, ഇംഗ്ലണ്ട്
അന്ത്യവിശ്രമംസെന്റ് മേരി ദ വിർജീൻസ് ചർച്ച്, ട്വിക്കെൻഹാം, ഇംഗ്ലണ്ട്
തൊഴിൽഎഴുത്തുകാരി, നടി, പത്രപ്രവർത്തക
ദേശീയതഓസ്ട്രേലിയൻ
പൗരത്വംഓസ്ട്രേലിയൻ, ബ്രിട്ടീഷ്
Genreബാല സാഹിത്യം
ശ്രദ്ധേയമായ രചന(കൾ)മേരി പോപ്പിൻസ് പുസ്തക പരമ്പര
കുട്ടികൾകാമില്ലസ് ട്രാവേർസ് ഹോൺ

പമേല ലിൻഡൻ ട്രാവേർസ്(/ˈtrævərs/; ജനനം : ഹെലൻ ലിൻഡൻ ഗോഫ് ആയി; 9 ആഗസ്റ്റ് 1899 – 23 ഏപ്രിൽ 1996) ഓസ്ട്രേലിയയിൽ ജനിച്ച ബ്രിട്ടീഷ് നോവലിസ്റ്റും നടിയും പത്രപ്രവർത്തകയുമായിരുന്നു.  “മേരി പോപ്പിൻസ്” എന്ന കുട്ടികളുടെ കഥാപുസ്തക പരമ്പരയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. 1934 മുതൽ 1988 വരെയുള്ള കാലത്ത് ഈ പരമ്പരയിൽ 8 പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

1924 ൽ ഇംഗ്ലണ്ടിലെത്തിയതിനു ശേഷം അവർ പി.എൽ ട്രാവേർസ് എന്ന തൂലികാനാമത്തിലാണ് എഴുത്തിത്തുടങ്ങിയത്. 1933 ൽ മേരി പോപ്പിൻസ് പരമ്പരയിലെ ആദ്യനോവൽ അവർ എഴുതിത്തുടങ്ങി. ബ്രിട്ടീഷ് മിനിസ്ട്രി ഓഫ് ഇൻഫർമേഷനിൽ ജോലി ചെയ്യുമ്പോൾ രണ്ടാം ലോകമഹായുദ്ധകാലത്ത് ന്യൂയോർക്ക് നഗരം സന്ദർശിക്കുകയുണ്ടായി. ആ സമയത്ത് വാൾട്ട് ഡിസ്നി, മേരി പോപ്പിൻസ് സിനിമയാക്കുവാനുള്ള അവകാശങ്ങൾ ഡിസ്നി സ്റ്റുഡിയോയ്ക്കു് വിൽക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് അവരുമായി ബന്ധപ്പെടുകയുണ്ടായി. ആ സമയത്ത് മേരി പോപ്പിൻസ് പരമ്പരയിലെ അടുത്ത പുസ്തകം  “മേരി പോപ്പിൻസ് കംസ് ബാക്ക്” ന്റെ അച്ചടി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം മേരി പോപ്പിൻസ് സിനിമാ അവകാശം നേടിയെടുക്കുകയും ഡിസ്നി ചിത്രമായ “മേരി പോപ്പിൻസ്” 1964 ൽ റിലീസ് ചെയ്യപ്പെടുകയും ചെയ്തു.

സാഹിത്യത്തിനു നൽകിയ സംഭാവനകളുടെ പേരിൽ 1977 ൽ ക്യൂൻ എലിസബത്ത് II അവരെ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ എന്ന പദവിയിൽ നിയമിച്ചിരുന്നു.

ആദ്യകാലജീവിതം

ഹെലൻ ലിൻഡൻ ഗോഫ് അവരുടെ കുടുബത്തിനുള്ളിൽ ലിൻഡൻ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഓസ്ട്രേലിയയിലെ ക്യൂൻസ്‍ലാൻറിലുള്ള മേരിബറോയിൽ 1899 ആഗസ്റ്റ് 9 നാണ് അവർ ജനിച്ചത്. ഹെലൻറെ മാതാവ് മാർഗരറ്റ് ആഗ്നസ് ഗോഫ് (മുമ്പ് മോർഹെഡ്) ഓസ്ട്രേലിയൻ സ്വദേശിയും 1888 മുതൽ 1890 വരെ പ്രിമിയർ ഓഫ് ക്യൂൻസ്‍ലാൻറ് ആയിരുന്ന (ക്യൂൻസ്‍ലാൻറിലെ ഒരു ഉന്നത സർക്കാർ പദവി) ബോയ്ഡ് ഡൺലപ് മോർഹെഡിൻറെ സഹോദരിയുമായിരുന്നു. പിതാവ് ട്രാവേർസ് റോബർട്ട് ഗോഫ് ഐറിഷ് പാരമ്പര്യമുള്ളയാളും ഇംഗ്ലണ്ടിലെ തെക്കു കിഴക്കൻ ലണ്ടനിലുള്ള ഡെപ്റ്റ്ഫോർഡിൽ ജനിച്ചയാളുമായിരുന്നു. ഒരു ബാങ്ക് മാനേജരായിരുന്ന അദ്ദേഹം തന്റെ കടുത്ത മദ്യപാനം നിമിത്തം ജോലിയിൽ പരാജയമാകുകയും ഒടുവിൽ ബാങ്ക് ക്ലർക്കായി തരം താഴ്ത്തപ്പെടുകയും ചെയ്തിരുന്നു. ലിൻഡന്  5 വയസ് പ്രാമുള്ളപ്പോൾ 1905 ൽ കുടുംബം അല്ലോറയിലേയ്ക്കു മാറിത്താമസിക്കുന്നതുവരെ അവർ മേരിസ്ബറോയിൽ അനേകം പരിചാരകരും മറ്റുമുള്ള ഒരു വലിയ ഭവനത്തിലാണ് താമസിച്ചിരുന്നത്. 43 വയസ് പ്രായമുള്ളപ്പോൾ പിതാവ് ഭവനത്തിൽവച്ച് മരണമടഞ്ഞു. പിതാവിന്റെ മരണത്തിനുശേഷം 1907 ൽ ഹെലൻ ലിൻഡൻ ഹോഫ്, മാതാവിനോടും സഹോദരിമാരോടുമൊപ്പം ന്യൂ സൌത്ത് വെയിൽസിലെ ബോവ്‍റാളിലേയ്ക്കു താമസം മാറ്റി. 1917 വരെ താമസം അവിടെ തുടരുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധകാലത്ത്, സിഡ്നിയുടെ പ്രാന്തപ്രദേശത്തുള്ള ആഷ്ഫീൽഡിലെ നോർമൻഹസ്റ്റ് ഗേൾസ് സ്കൂളിൽ അവർ പഠനത്തിനു ചേർന്നിരുന്നു

ഔദ്യോഗികജീവിതം

ഹെലൻ ഗോഫ് കൌമാരകാലത്തുതന്നെ കവിതകളെഴുതുകയും അവ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. ആസ്ട്രേലിയൻ മാസികയായ “ദ ബുള്ളറ്റിൻ”, “ട്രയാഡ്” എന്നിവയ്ക്കുവേണ്ടി അവർ സാഹിത്യസൃഷ്ടികൾ നടത്തിയിരുന്നു. ആ സമയത്ത് ഒരു നടിയെന്ന പേരും നേടിത്തുടങ്ങിയിരുന്നു. പമേല ലിൻഡൻ ട്രാവേർസ് എന്ന പേരിലായിരുന്നു അവർ അഭിനയിച്ചിരുന്നത്. അവർ 1924-ൽ ഇംഗ്ലണ്ടിലേയ്ക്കു താമസിക്കാൻ പോകുന്നതിനു മുൻപ്, അലൻ വിൽക്കീസിൻറെ ഷേക്സ്പിയറൻ കമ്പനിയോടൊപ്പം ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ പര്യടനം നടത്തിയിരുന്നു.

ഇതിനിടെ പി.എൽ. ട്രാവേർസ് എന്ന തൂലികാ നാമത്തിൽ അവർ സാഹിത്യരചന തുടങ്ങിയിരുന്നു. 1931 ൽ അവരും സുഹൃത്ത് മാഡ്ജ് ബർണാൻറും ലണ്ടനിലെ അവരുടെ വാടകഫ്ലാറ്റിൽനിന്ന് സസക്സിലെ ഒരു ഓലമേഞ്ഞ വീട്ടിലേയ്ക്കു മാറുകയും 1931 ലെ ശിശിരകാലത്ത് മേരി പോപ്പിൻസ് എന്ന പ്രസിദ്ധ നോവൽ പരമ്പരയിലെ ആദ്യനോവൽ എഴുതിത്തുടങ്ങുകയും ചെയ്തു.

സാഹിത്യ സംഭാവനകൾ

പുസ്തകങ്ങൾ

  • മേരി പോപ്പിൻസ്, London: Gerald Howe, 1934
  • മേരി പോപ്പിൻസ് കംസ് ബാക്ക്, London: L. Dickson & Thompson Ltd., 1935
  • ഐ ഗോ ബൈ സീ, ഗോ ബൈ ലാന്റ്, London: Peter Davies, 1941
  • ഔണ്ട് സാസ്സ്, New York: Reynal & Hitchcock, 1941
  • ആഹ് വോങ്, New York: Reynal & Hitchcock, 1943
  • മേരി പോപ്പിൻസ് ഓപ്പൺ ദ ഡോർ, London: Peter Davies, 1943
  • ജോണി ഡെലാനി, New York: Reynal & Hitchcock, 1944
  • മേരി പോപ്പിൻസ് ഇൻ ദ പാർക്ക്, London: Peter Davies, 1952
  • ജിഞ്ചർബ്രഡ് ഷോപ്പ്, 1952 (an adapted version of the "Mrs. Corry" chapter from Mary Poppins)
  • മി. വിഗ്ഗ്സ് ബർത്ത്ഡേ പാർട്ടി, 1952 (an adapted version of the "Laughing Gas" chapter from Mary Poppins)
  • ദ മാജിക കോമ്പസ്, 1953 (an adapted version of the "Bad Tuesday" chapter from Mary Poppins)
  • മേരി പോപ്പിൻസ് ഫ്രം A ടു Z, London: Collins, 1963
  • ദ ഫോക്സ് അറ്റ് ദ മാൻഗർ, London: Collins, 1963
  • ഫ്രണ്ട് മങ്കി, London: Collins, 1972
  • മേരി പോപ്പിൻസ് ഇൻ ദ കിച്ചൺ, New York & London: Harcourt Brace Jovanovich, 1975
  • ടു പെയേർസ് ഓഫ് ഷൂസ്, New York: Viking Press, 1980
  • മേരി പോപ്പിൻസ് ഇൻ ചെറി ട്രീ ലേൻ, London: Collins, 1982
  • മേരി പോപ്പിൻസ് ആന്റ് ദ ഹൌസ് നെക്സറ്റ് ഡോർ, London: Collins. 1988.

സമാഹാരങ്ങൾ

  • സ്റ്റോറീസ് ഫ്രം മേരി പോപ്പിൻസ്, 1952

ഫിക്ഷനല്ലാത്തവ

  • മോസ്കോ എക്സ്കർഷൻ, New York: Reynal & Hitchcock, 1934
  • ജോർജ്ജ് ഇവാനോവിച്ച് ഗർഡ്ജെഫ്, Toronto: Traditional Studies Press, 1973
  • എബൌട്ട് ദ സ്ലീപ്പിംഗ് ബ്യൂട്ടി, London: Collins, 1975
  • വാട്ട് ദ ബീ നോസ്: റിഫ്ലക്ഷൻസ് ഓൺ മിത്, സിംബൽ ആന്റ് സ്റ്റോറി, New Paltz: Codhill Press, 1989