പി.ബി. ശ്രീനിവാസ്

P.B. Sreenivas
పి.బి.శ్రీనివాస్
പി.ബി. ശ്രീനിവാസ്
പി.ബി. ശ്രീനിവാസ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംപ്രതിവാദി ബയങ്കര ശ്രീനിവാസ്
പുറമേ അറിയപ്പെടുന്നപി.ബി.എസ്
ജനനം(1930-09-22)22 സെപ്റ്റംബർ 1930
Kakinada, Andhra Pradesh
മരണം14 ഏപ്രിൽ 2013(2013-04-14) (പ്രായം 82)
Chennai, Tamil Nadu
വിഭാഗങ്ങൾPlayback singing, Carnatic music, Ghazal
തൊഴിൽ(കൾ)ഗായകൻ
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1951-2013

പ്രമുഖ ചലച്ചിത്രപിന്നണി കവിയും സംഗീത പണ്ഡിതനും ഗായകനുമായിരുന്നു പി.ബി. ശ്രീനിവാസ് (22 സെപ്റ്റംബർ 1930 - 14 ഏപ്രിൽ 2013).തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി ചലച്ചിത്രഗാനങ്ങൾ ഗാനങ്ങളാലപിച്ചിട്ടുണ്ട്. സിനിമാരംഗത്തുനിന്ന് പിൻവാങ്ങിയശേഷവും സംഗീത ഗവേഷണപഠനങ്ങളിൽ സജീവമായിരുന്നു.[1]

ജീവിതരേഖ

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള കാക്കിനാഡയിലെ ഒരു സാധാരണകുടുബത്തിൽ പി.ബി. ഫണീന്ദ്രസ്വാമിയുടേയും ശേഷഗിരി അമ്മാളിന്റെയും മകനായി ജനിച്ചു. ഡിഗ്രിയും ഹിന്ദി വിശാരദും കഴിഞ്ഞ് ചലച്ചിത്രസംഗീത രംഗത്തേക്ക് തിരിഞ്ഞു. 1961 ൽ എ.വി.എം. 'പാവമന്നിപ്പ്' എന്ന പടത്തിൽ പാടിയ 'കാലങ്ങളിൽ അവൾ വസന്തം.....'എന്ന ഗാനം സുപ്പർഹിറ്റായി. പി.ബി.എസ്സിന്റെ ഹിറ്റുപാട്ടുകളുടെ മുഖ്യശില്പികൾ എം.എസ്. വിശ്വനാഥൻ-രാമമൂർത്തി ടീം ആയിരുന്നു. സിനിമാഗാനങ്ങൾക്കൊപ്പം ഭക്തിഗാനരംഗത്തും അദ്ദേഹം ശ്രദ്ധേയനായി.

'നവനീതസുധ' എന്ന പുതിയൊരു രാഗംതന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. എട്ടു ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം വിവിധ ഭാഷകളിൽ നൂറുകണക്കിന്കവിതകളും ഗസലുകളും എഴുതിയിട്ടുണ്ട്. 2013 ഏപ്രിൽ 14-ന് ചെന്നൈയിലെ വസതിയിൽ വച്ച് ഹൃദയാഘാതം പിടിപെട്ട് അന്തരിച്ചു. ഭാര്യയും അഞ്ചുമക്കളുമുണ്ട്.[2]

മലയാളത്തിൽ

1954 ൽ പുത്രധർമ്മം എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തിൽ എത്തിയത്.[3] നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രത്തിൽ പാടിയ 'മാമലകൾക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമാണ് ശ്രീനിവാസിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്..

  • 'ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല...'(റബേക്ക)
  • 'നിറഞ്ഞകണ്ണുകളോടെ... ' (സ്‌കൂൾമാസ്റ്റർ)
  • 'തുളസീ..വിളികേൾക്കൂ... ' (കാട്ടുതുളസി)
  • 'ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനെ... ' (കളഞ്ഞു കിട്ടിയ തങ്കം)
  • 'ആകാശത്തിലെ കുരുവികൾ വിതക്കുന്നില്ല... ' (റെബേക്ക )
  • 'വനദേവതമാരെ വിടനൽകൂ... ' (ശകുന്തള)
  • 'യാത്രക്കാരാ പോവുക..ജീവിതയാത്രക്കാരാ... ' (അയിഷ)
  • 'കിഴക്കു കിഴക്കൊരാനാ... ' (ത്രിവേണിയിൽ ലതയോടൊപ്പം)
  • 'രാത്രി.....രാത്രി... ' (ഏഴുരാത്രികൾ)
  • 'ഗീതേ ഹൃദയസഖി ഗീതേ... ' (പൂച്ചക്കണ്ണി)
  • 'കാവിയുടുപ്പുമായി... ' (സന്ധ്യ)
  • 'ക്ഷീരസാഗര... ' (കുമാരസംഭവം)
  • 'കരളിൽകണ്ണീർ നിറഞ്ഞാലും... ' (ബാബുമോൻ)
  • 'അത്യുന്നതങ്ങളിൽ ഇരിക്കും... ' (ഇനിയൊരുജന്മം തരൂ).

1982-ൽ പുറത്തിറങ്ങിയ 'തടാകം', 1990-ൽ പുറത്തിറങ്ങിയ 'ഇന്ദ്രജാലം ' എന്നീ ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഇരു ചിത്രങ്ങളിലെയും ഹിന്ദി ഗാനങ്ങൾ അദ്ദേഹം രചിച്ചവയാണ്.

പുരസ്കാരങ്ങൾ

  • തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്
  • കമുകറ അവാർഡ്
  • അരിസോണ യൂണിവേഴ്സ്റ്റിയുടെ ഓണററി ഡോക്ടറേറ്റ്

അവലംബം

  1. "പ്രശസ്ത പിന്നണിഗായകൻ പി ബി ശ്രീനിവാസ് അന്തരിച്ചു". മാതൃഭൂമി. 2013 ഏപ്രിൽ 14. Archived from the original on 2013-04-15. Retrieved 2013 ഏപ്രിൽ 14. {cite news}: Check date values in: |accessdate= and |date= (help)
  2. "കാലങ്ങളിൽ അവൾ വസന്തം." മാതൃഭൂമി. 2008 Dec 10. Archived from the original on 2013-04-15. Retrieved 2013 ഏപ്രിൽ 14. {cite news}: Check date values in: |accessdate= and |date= (help)
  3. http://msidb.org/m.php?4328

അധിക വായനയ്ക്ക്

പുറം കണ്ണികൾ