പുരാതനകാലത്തെ ഹൈന്ദവവിവാഹരീതികൾ
ഓരോ മതവിഭാഗത്തിനും ഓരോ ജാതിക്കും വ്യത്യസ്ത ആചാരങ്ങളോടെയാണ് വിവാഹം നടക്കുന്നത്.
മനുസ്മൃതി
മനുസ്മൃതി പരിശോധിച്ചാൽ അതിൽ എട്ടുവിധത്തിലുള്ള വിവാഹങ്ങൾക്കുള്ള സാധ്യതകളെ കുറിച്ച് പറയുന്നു. അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം പേർ നൽകിയിട്ടുണ്ട്.
- ബ്രാഹ്മം
- ആർഷം
- പ്രാജാപത്യം
- ദൈവം
- ഗാന്ധർവ്വം
- അസുരം
- രാക്ഷസം
- പൈശാചം
ബ്രാഹ്മം
പിതാവ് പുത്രിയെ ഉദകത്തോട് കൂടി പ്രതിഫലം കൂടാതെ ഒരു ബ്രഹ്മചാരിക്ക് നൽകുക .ഹിന്ദു ബ്രാഹ്മണർക്ക് വിധിച്ചിട്ടുള്ള പതിനാറ് ക്രിയകളായ ഷോഡശക്രിയകളിലെ ഒൻപതാമത്തെ ക്രിയയായ വിവാഹം 'ബ്രാഹ്മവിവാഹം' ആണ്.
ദൈവം
പിതാവ് പുത്രിയെ ആഭരണങ്ങൾ അണിയിച്ചു കൊണ്ട് യാഗത്തിൽ പുരോഹിതന് നൽകുക.
ആർഷം
പശുവിനെയോ, കാളയെയോ വാങ്ങി പകരം കന്യകയെ കൊടുക്കുക.
പ്രാജാപത്യം
നിങ്ങൾ നിയമാനുഷ്ഠാനത്തോട് കൂടി വാഴുവിൻ എന്ന് പറഞ്ഞിട്ടു പിതാവ് പ്രതിഫലം കൂടാതെ പുത്രിയെ പുരുഷന് നൽകുക.
ഗാന്ധർവം
കാമുകൻ അനുരക്തയായ സ്ത്രീയെ ബന്ധുകളോട് ആലോചിയ്ക്കാതെയും കർമങ്ങൾ കൂടാതെയും പരസ്പര സമ്മതപ്രകാരം കൈകൊള്ളുക
അസൂരം
ഒരു പുരുഷൻ കന്യകയെ പിതാവിന്റെ അടുക്കലിൽ നിന്നും പണമോ പാരിതോഷികമോ നൽകി വിലയ്ക്ക് വാങ്ങിക്കുക.
രാക്ഷസം
ഒരു സ്ത്രീയുടെ ബന്ധുകളെ യുദ്ധത്തിൽ തോൽപ്പിച്ച് ബാലൽക്കരേണ പിടിച്ചു കൊണ്ടുപോവുക.
പൈശാചം
സ്ത്രീക്ക് ബോധമില്ലതിരിക്കുമ്പോൾ അവളെ പുരുഷൻ ബലാൽക്കാരമായി ഭാര്യയാക്കുക.