പുൽവാമ ജില്ല

പുൽവാമ ജില്ല
District
Pulwama District shown within Jammu & Kashmir state
Pulwama District shown within Jammu & Kashmir state
പുൽവാമ ജില്ല is located in Jammu and Kashmir
പുൽവാമ ജില്ല
പുൽവാമ ജില്ല
Location within Jammu & Kashmir
Coordinates: 33°52′25″N 74°53′56″E / 33.873538°N 74.899019°E / 33.873538; 74.899019
Country India
StateJammu and Kashmir
HeadquartersPulwama
വിസ്തീർണ്ണം
 • ആകെ
1,398 ച.കി.മീ. (540 ച മൈ)
ഉയരം
1,630 മീ (5,350 അടി)
ജനസംഖ്യ
 (2011)
 • ആകെ
5,70,060
 • ജനസാന്ദ്രത410/ച.കി.മീ. (1,100/ച മൈ)
 • Literacy
65%
വെബ്സൈറ്റ്http://pulwama.nic.in

പുൽവാമ ജമ്മു കാശ്മീരിലെ ഒരു ജില്ലയാണ്. ക്രമസമാധാനം നിലനിർത്താനുള്ള വലിയ താൽപ്പര്യത്തോടൊപ്പം സൂക്ഷ്മമായ നിരീക്ഷണം, മേഖലയുടെ മേൽ കൂടുതൽ ഫലപ്രദമായ നിയന്ത്രണം, അതിലുമുപരി പ്രദേശത്തിന്റെ സമതുലിതമായ വികസനം ഉറപ്പാക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് 1979 ൽ പുൽവാമ ജില്ല നിലവിൽ വന്നത്. കാശ്മീർ താഴ്വരയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ ജില്ല, ജലലഭ്യതയും ആതിഥ്യ മര്യാദയുള്ള നാട്ടിൻപുറവും കാരണമായി സാഹസിക വിനോദസഞ്ചാരികളുടെ ഒരു ഇഷ്ട വിശ്രമ കേന്ദ്രം കൂടിയാണ്. ഒരു പ്രമുഖ നെല്ലുത്പാദന കേന്ദ്രമായ ഈ ജില്ല കാശ്മീരിൻറെ നെല്ലറ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. കൂടാതെ പാമ്പോർ, കാക്കപ്പോറ, പുൽവാമ ബ്ലോക്കുകളിൽ പ്രധാനമായും വളരുന്ന കുങ്കുമ കൃഷിയുടെ പേരിലും പുൽവാമ ജില്ല ലോക പ്രശസ്തമാണ്. ഉയർന്ന ക്ഷീരോത്പാദനത്തിൻറെ ഫലമായി പുൽവാമയെ പലപ്പോഴും 'ആനന്ദ് ഓഫ് കാശ്മീർ' അഥവാ 'ദൂധ-കുൽ ഓഫ് കശ്മീർ' എന്നു വിളിക്കുന്നു. ശ്രീനഗറിനേയും ജമ്മുവിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത NH1 പുൽവാമയിലൂടെ കടന്നുപോകുന്നു. 2019 ഫെബ്രുവരി 14 ന് ജെയ്ഷെ ഇ മുഹമ്മദിന്റെ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ ഇവിടെവച്ചു കൊല്ലപ്പെട്ടിരുന്നു.

അവലംബം