പോൾ കെറസ്

പോൾ കെറസ്
മുഴുവൻ പേര്Paul Keres
രാജ്യം Estonia
 Soviet Union
ജനനം(1916-01-07)ജനുവരി 7, 1916
Narva, Estonia
മരണംജൂൺ 5, 1975(1975-06-05) (പ്രായം 59)
Helsinki, Finland
സ്ഥാനംGrandmaster
ഉയർന്ന റേറ്റിങ്2615 (July 1971)

സോവിയറ്റ് അധീന എസ്റ്റോണിയയിൽ ജനിച്ച ചെസ് ഗ്രാൻഡ് മാസ്റ്റർ ആണ് പോൾ കെറസ് (ജനനം: ജനുവരി:7, 1916 –ജൂൺ 5, 1975) 1930 മുതൽ 1960 വരെയുള്ള കാലഘട്ടത്തിലെ ശക്തരായ കളിക്കാരിൽ ഒരാളായിരുന്നു പോൾ കെറസ്. ഒരിയ്ക്കൽ പോലും ലോകചാമ്പ്യൻ ആകാൻ കഴിഞ്ഞിട്ടില്ലെങ്കിലും 9 ലോകചാമ്പ്യന്മാരെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ഖ്യാതി കെറസിനു മാത്രം അവകാശപ്പെട്ടതാണ്. ഞാൻ നിർഭാഗ്യവാനാണ് എന്റെ രാജ്യത്തെപ്പോലെ‘' എന്നാണ് ലോക കിരീടം ലഭിയ്ക്കാതിരുന്നതിനെക്കുറിച്ച് കെറസ് അഭിപ്രായപ്പെട്ടത് . ചെസ്സിലെ രാജകുമാരൻ എന്നു കെറസിനെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്[1].

അവലംബം

  1. David Hooper, Ken Whyld, Kenneth Whyld, The Oxford Companion to Chess, Oxford University Press 1992, page 198

പുറത്തേക്കുള്ള കണ്ണികൾ