ഫിഡിലർ ഞണ്ട്

Uca
Uca pugnax
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Malacostraca
Order:
Infraorder:
Family:
Ocypodidae
Subfamily:
Ucinae

Dana, 1851
Genus:
Uca

Leach, 1814
Species

ca. 100; see text

fiddler crab from pazhayangadi,Kerala,Kannur,India

കടൽക്കരകളിലും ചതുപ്പ് പ്രദേശങ്ങളിലും ജീവിക്കുന്ന ഊക്ക (Uca) ജീനസിൽ പെട്ട ഏകദേശം 100 സ്പീഷിസുകൾ ഞണ്ടുകളെ പൊതുവെ ഫിഡ്ലർ ഞണ്ടുകൾ (Fiddler crab) എന്നാണ് വിളിക്കുന്നത് [1] ആൺ പെൺ ഞണ്ടുകൾ തമ്മിൽ പ്രകടമായ വ്യത്യാസം രൂപത്തിൽ ഉണ്ടാകും. ആൺ ഞണ്ടുകളുടെ മുന്നിലെ ഒരു ഇറുക്കു കൈ വലിപ്പം കൂടിയതും മറ്റേത് സാധാരണ രൂപത്തിലും ആയിരിക്കും ഉണ്ടാകുക. പെൺ ഞണ്ടുകളിൽ ഈ വ്യത്യാസം കാണില്ല.[2] ചെറിയ ഇറുക്കു കൈ കൊണ്ട് ഭക്ഷണം പെറുക്കി വായിലേക്ക് കൊണ്ടു പോകുന്നത് പ്രത്യേക താളത്തിൽ ആയിരിക്കും.ഇതുകണ്ടാൽ ചുമലിൽ വെച്ച ഫിഡിൽ വായിക്കുന്നതുപോലെ ആംഗ്യം ചെയ്യുന്നതായി നമുക്ക് തോന്നും .അതിനാലാണ് ഇവയെ ഫിഡ്ലർ ഞണ്ടുകൾ എന്ന് വിളിക്കുന്നത് . ഓസിപോഡിഡെ കുടുംബത്തിൽ പെട്ട ഇവ ഒസിപൊഡെ ജീനസിലെ ചെകുത്താൻ ഞണ്ടുകളുമായി വളരെ അടുപ്പമുണ്ട്.ഈ ഗ്രൂപ്പിൽ പെട്ട ഞണ്ടുകൾ എല്ലാം വലിപ്പം കുറഞ്ഞവയാണ്.കടൽക്കരകളിലും വേലിയേറ്റ സമയത്ത് കരയിലുണ്ടാകുന്ന ചെളിത്തട്ടുകളിലും,ചതുപ്പുകളിലും ഇവയെ കാണാം. മറ്റെല്ലാ ഞണ്ടുകളേയും പോലെ ഇവയും വളർച്ചയുടെ ഭാഗമായി പുറംതോട് പൊഴിച്ച്കളയും. എന്നാൽ കാലുകളോ ഇറുക്കു കൈകളോ വളർച്ചക്കിടയിൽ നഷ്ടമായാലും പുതിയ പുറം തോട് ഉണ്ടാകുമ്പോൾ അതോടൊപ്പം നഷ്ടമായ കൈകാലുകൾ കൂടിപുതുതായി ഉണ്ടാകും. വലിപ്പം കൂടിയ ഫിഡിൽ കൈ യാണ് നഷ്ടമായതെങ്കിൽ പുതിയ കൈ ഉണ്ടാകുക മറുവശത്തായിരീക്കും. തോട് പൊഴിഞ്ഞ അവസ്ഥയിലുള്ള ഞണ്ടുകൾ വളരെ വേഗത്തിൽ അപായപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ തോട് ഉറയ്ക്കും വരെ അവ മാളങ്ങളിൽ തന്നെ കഴിയും .

ഇക്കോളജി

പടിഞ്ഞാറൻ ആഫ്രിക്ക,പടിഞ്ഞാറൻ അറ്റ്ലാന്റിക്ക്,കിഴക്കൻ പസഫിക്ക്,ഇൻഡൊ-പസഫിക്ക്, പ്രദേശങ്ങളിലെ, കടൽത്തീരങ്ങൾ, കണ്ടൽ കാടുകൾ, ഉപ്പ് തടാകക്കരകൾ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ഇവ പ്രത്യേക തരം ആംഗ്യങ്ങളും ചലനങ്ങളും വഴിയാണ് പരസ്പരം ആശയ വിനിമയം നടത്തുന്നത്.വലിപ്പക്കൂടുതലുള്ള ഒരു ഇറുക്കുകൈ ആൺ ഞണ്ടുകൾക്കുണ്ട് അവയെ chela എന്നു വിളിക്കും. അതുപയോഗിച്ചാണ് പെൺ ഞണ്ടുകൾക്കായുള്ള പോരിൽ ആൺ ഞണ്ടുകൾ താളനിബദ്ധമായ പരസ്പരാക്രമണം നടത്തുക. ചെറു ഇറുക്കു കൈ ഉപയോഗിച്ചാൺ` മനലിലെ അവശിഷ്ടങ്ങൽ അവ പെറുക്കി വായിലെത്തിക്കുന്നത്.

ജീവ ചക്രം

General anatomy of a fiddler crab

സാധാരണയായി രണ്ട് വർഷം വരെ മാത്രമെ ഇവ ജീവിക്കുകയുള്ളു. ആൺ ഞണ്ട് തന്റെ വലിയ ഒറ്റകൈ പെൺ ഞണ്ടിനു നേരെ ചില ആംഗ്യങ്ങളിലൂടെ വീശിക്കാണിച്ചാണ് ആകർഷിക്കാൻ ശ്രമിക്കുക.[3]. ആൺ ഞണ്ടിനെ ഫിഡിൽ കൈയുടെ വലിപ്പം ,അത് വീശുമ്പോൾ ഉള്ള താളം എന്നിവയെല്ലാം പരിഗണിച്ചാണ് ഇണയെ സ്വീകരിക്കുക.[4] പല ഫിഡിൽ ഞണ്ട് സ്പീഷിസിലും പെൺഞണ്ടുകൾ ഇണയുടെ മാളം സ്വന്തമാക്കി അതിലാണ് മുട്ടയിടുക. ഗവേഷകർ ഫിഡിൽ ഞണ്ടിന്റെ ഒറ്റകൈയുടെ വലിപ്പവും മാളത്തിന്റെ വിസ്താരവും തമ്മിൽ ബന്ധമുണ്ടെന്നാണ്.അത് മുട്ടവിരിയാനുള്ള താപനിയന്ത്രണത്തിനും സഹായിക്കുന്നുണ്ട്.[5]. അതിനാൽ പെൺ ഞണ്ട് വലിപ്പക്കൂടുതലുള്ള ഒറ്റകൈയന്മാരെ കൂടുതലായി ഇണയായി സ്വീകരിക്കും .തങ്ങളുടെ മുട്ടക്കൂട് നന്നായി വിരിയാൻ വലിയ കൈയുള്ള ഞണ്ടിന്റെ മാളമാണ് ഉത്തമം എന്നവർക്കറിയാം.കൈവീശലിന്റെ സ്വഭാവം വഴി ആൺ ഞെണ്ടിനെ ആരോഗ്യാവസ്ഥയും അതിന് മനസ്സിലാകും.കരുത്തോടെയുള്ള കൈവീശൽ കരുത്തുള്ള കുട്ടികളെ ജനിപ്പിക്കാൻ കഴിയുന്നതിന്റെ സൂചനയായി അത് കണക്കാക്കും[6]

ചിത്രശാല

fiddler crab from pazhayangadi,Kerala,Kannur,India
Uca tangeri

അവലംബം

  1. M. S. Rosenberg (2001). "The systematics and taxonomy of fiddler crabs: a phylogeny of the genus Uca" (PDF). Journal of Crustacean Biology. 21 (3): 839–869. doi:10.1651/0278-0372(2001)021[0839:TSATOF]2.0.CO;2. ISSN 0278-0372.
  2. Levinton, J. S., Judge, M. L., and Kurdziel, J. P., 1995, Functional differences between the major and minor claws of fiddler crabs (Uca, family Ocypodidae, order Decapoda, Subphylum Crustacea): A result of selection or developmental constraint?: Journal of Experimental Marine Biology and Ecology, v. 193, p. 147-160.
  3. Pope, D. S., 2000, Testing function of fiddler crab claw waving by manipulating social context: Behavioral Ecology and Sociobiology, v. 47, p. 432-437.
  4. Perez, D. M., Rosenberg, M. S., and Pie, M. R., 2012, The evolution of waving displays in fiddler crabs (Uca spp., Crustacea: Ocypodidae): Biological Journal of the Linnean Society, v. 106, p. 307-315.
  5. Reaney, L. T., and Backwell, P. R. Y., 2007, Temporal constraints and female preference for burrow width in the fiddler crab, Uca mjoebergi: Behavioral Ecology and Sociobiology, v. 61, p. 1515-1521.
  6. Matsumasa, M., Murai, M., and Christy, J. H., 2013, A low-cost sexual ornament reliably signals male condition in the fiddler crab Uca beebei: Animal Behaviour, v. 85, p. 1335-1341.