ഫിർദോസി

Ferdowsi
( പേർഷ്യൻ:  فردوسی)
Statue of Ferdowsi in Tus
Statue of Ferdowsi in Tus
ജനനംc. 940
Tus, Samanid Empire
മരണം1020 (വയസ്സ് 79–80)
Tus, Ghaznavid Empire
തൊഴിൽPoet
കാലഘട്ടംSamanids and Ghaznavids
GenrePersian poetry, national epic

പേർഷ്യൻ മഹാകവിയായിരുന്നു അബു ഐ-ക്വസിം ഫിർദോസി തുസി എന്ന ഫിർദോസി.ഒരു കവി എഴുതിയ ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസ കാവ്യമായ ഷാനാമയുടെ കർത്താവാണ്‌ ഇദ്ദേഹം.രാജാക്കന്മാരുടെ പുസ്തകം എന്നാണ്‌ ഷാനാമയുടെ അർഥം.മഹത്തായ ഇറാൻ സാമ്രാജ്യത്തിന്റെ ദേശീയ ഇതിഹാസ കാവ്യമാണിത്.പേർഷ്യൻ സാഹിത്യത്തിലെ ഏറ്റവും സ്വധീനം ചെലുത്തിയ വ്യക്തിയാണദ്ദേഹം[1] .വാക്കുകളുടെ തമ്പുരാൻ എന്നും പേർഷ്യൻ ഭാഷയുടെ രക്ഷകൻ എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു[2].

940ൽ സമനിദ് സാമ്രാജ്യത്തിലെ ഖൊരാസൻ പ്രവശ്യയിലെ തുസ് നഗരത്തിൽ ഇറാനിയൻ ഭൂ പ്രഭു കുടുംബത്തിലാണ്‌ ഇദ്ദേഹത്തിന്റെ ജനനം.ഈ സ്ഥലം ഇന്ന് വടക്ക്-കിഴക്ക് ഇറാനിലെ റശവി ഖൊരസൻ പ്രവശ്യയിലാണ്‌[3] .ഫിർദോസിയുടെ ആദ്യകാല ജീവിതത്തെ പറ്റി വളരെ കുറചു മാത്രമെ വിവരങ്ങൽ ലഭ്യമായിട്ടുള്ളു.ഇദ്ദേഹത്തിന്റെ ഭാര്യ താരത്മ്യേന പഠിപ്പുണ്ടായിരുന്നു.ഇദ്ദേഹത്തിന്റെ മകൻ 37 ആം വയസ്സിൽ മരണപ്പെട്ടു.അതിൽ ദുഖിതനായ കവി ഒരു വിലാപ കാവ്യം എഴുതുകയും അത് ഷാനാമയിൽ ഉൽപ്പെടുത്തുകായും ചെയ്തിട്ടുണ്ട്[4] .ഇദ്ദേഹത്തിന്റെ ആദ്യ കാല രചനകൾ കാലത്തെ അതിജീവിചില്ല.977ൽ ഇദ്ദേഹം ഷാനാമയുടെ രചനകൾ ആരംഭിച്ചു.സമനിദിലെ രാജാവായ മൻസൂറിന്റെ സഹായങ്ങളും ഇദ്ദേഹത്തിനു ലഭിച്ചു കൊണ്ടിരുന്നു.994ല്ഷാനാമയുടെ ആദ്യ രുപം പൂർത്തിയായി.990ൽ തുർക്കിഷ് ഖസ്നവിദ് സമനിദിലേക്ക് അധികാരം പിടിച്ചെടുക്കുകയും ചെയ്തു.ഈ സമയവും ഫിർദോസി തന്റെ രചനകൾ തുടർന്നുകൊണ്ടിരുന്നു.പിന്നേടുള്ള രചനകളിൽ ഖസ്നവിദിലെ സുൽത്താനായ മഹ്മൂദിനെ പുകഴിയ ഭാഗങ്ങളായിരുന്നു.പുതിയ ഭരണാധികാരിയും സഹായങ്ങൾ ചെയ്തു കൊണ്ടിരുന്നു.മഹ്മൂദ് സമനിദിലെ കഥകളേക്കാൾ ഇറാനിയൻ ചരിത്രത്തിനോടായിരുന്നു താല്പര്യം[4][3].ഷാനാമയുടെ അവസാന ഭാഗങ്ങളിൽ ഫിദൗസിയുടെ മാറിമറിഞ്ഞ മാനസികവസ്ഥ തെളിഞ്ഞു കാണാം ചില അവസരങ്ങളിൽ അദ്ദേഹം തന്റെ വാർധക്യ പറ്റിയും ദാരിദ്ര്യത്തെ പറ്റിയും അസുഖത്തേ പറ്റിയും മകന്റെ മരണത്തേ പ്റ്റിയും പരാതി പറയുകയും ചെയ്യുംബോൾ മറ്റ് അവസരങ്ങളിൽ സന്തോഷവാനായും കാണപ്പെടുന്നു.ഫിർദോസി അവസാനം 1010 മാർച്ച് 8നു തന്റെ ഇതിഹാസം പൂർത്തിയാക്കി[5].ഇതിന്റെ സമ്മാനമായി സുൽത്താൻ മഹ്മൂദ് 60000 സ്വർണ്ണനാണയങ്ങൾ ഇദ്ദേഹത്തിനു നല്കി. അദ്ദേഹത്തിന്റെ അവസാനകാലത്തേ പറ്റി വിവരങ്ങളൊന്നും ലഭ്യമല്ല.

ഫിർദോസിയുടെ ശവശരീരം തുസിലെ തന്റെ ഉദ്യാനത്തിൻ സംസ്ക്കരിചു.ഈ ശവകല്ലറ കാലപഴക്കത്തിൽ ജീർണിക്കുകയും 1928-1934 കാലഘട്ടത്തിൽ ഇറാനിലെ സൊസൈറ്റി ഫോർ ദി നാഷണൽ ഹെറിറ്റേജ് സംഘടന റീസ ഷയുടെ ഉത്തരവ് പ്രകാരം പുതുക്കി പണിതു[6].


അവലംബം

  • Davis, Dick (2006). Introduction. Shahnameh: the Persian book of kings. By Ferdowsi, Abolqasem. Viking. ISBN 0-670-03485-1.
  • Frye, Richard N. (1975). The Golden Age of Persia. Weidenfield.
  • Browne, E.G. (1998). Literary History of Persia. ISBN 0-7007-0406-X.
  • Rypka, Jan (1968). History of Iranian Literature. Reidel. ISBN 90-277-0143-1. OCLC 460598.
  • Aghaee, Shirzad (1997). Imazh-ha-ye mehr va mah dar Shahnameh-ye Ferdousi (Sun and Moon in the Shahnameh of Ferdousi. Spånga, Sweden. ISBN 91-630-5369-1.{cite book}: CS1 maint: location missing publisher (link)
  • Aghaee, Shirzad (1993). Nam-e kasan va ja'i-ha dar Shahnameh-ye Ferdousi (Personalities and Places in the Shahnameh of Ferdousi. Nyköping, Sweden. ISBN 91-630-1959-0.{cite book}: CS1 maint: location missing publisher (link)
  • Wiesehöfer, Josef (2001). Ancient Persia. I.B.Tauris. ISBN 1-86064-675-1.
  • Shahbazi, A. Shapur (1991). Ferdowsi: a critical biography. Harvard University, Center for Middle Eastern Studies. ISBN 0-939214-83-0.
  • Mackey, Sandra; Harrop, W. Scott (2008). The Iranians: Persia, Islam and the soul of a nation. University of Michigan. ISBN 0-525-94005-7.
  • Chopra, R. M. (2014). Great Poets of Classical Persian. Kolkata: Sparrow. ISBN 978-81-89140-75-5.
  • Waghmar, Burzine and Sharma, Sunil (2016). Firdawsi: a Scholium. In Sunil Sharma and Burzine Waghmar, eds. Firdawsii Millennium Indicum: Proceedings of the Shahnama Millenary Seminar, K R Cama Oriental Institute, Mumbai, 8-9 January, 2011, pp 7-18. Mumbai: K. R. Cama Oriental Institute, ISBN 978-93-81324-10-3.

പുറത്തേക്കുള്ള കണ്ണികൾ

Wikisource
Wikisource
ഫിർദോസി രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
വിക്കിചൊല്ലുകളിലെ ഫിർദോസി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "Ferdowsi". Encyclopædia Britannica Online. 2007. Retrieved 4 June 2007.
  2. Hamid Dabashi (2012). The World of Persian Literary Humanism. Harvard University Press.
  3. 3.0 3.1 Davis 2006, p. xviii
  4. 4.0 4.1 Shahbazi, A. Shahpur (26 January 2012). "Ferdowsi". Encyclopædia Iranica. Retrieved 1 February 2016.
  5. "Abu Mansur". Encyclopædia Iranica.
  6. Shahbazi, A. Shahpur (26 January 2012). "Mausoleum". Encyclopædia Iranica. Retrieved 1 February 2016.