ഫ്രഡറിക്ക് ജോലിയോ ക്യൂറി
ഫ്രഡറിക്ക് ജൂലിയോ ക്യൂറി Frédéric Joliot-Curie | |
---|---|
![]() | |
ജനനം | ഴാൻ ഫ്രഡറിക്ക് 19 മാർച്ച് 1900 |
മരണം | 14 ഓഗസ്റ്റ് 1958 പാരീസ് | (പ്രായം 58)
ദേശീയത | ഫ്രഞ്ച് |
കലാലയം | പാരീസ് സർവ്വകലാശാല |
അറിയപ്പെടുന്നത് | കൃത്രിമ റേഡിയോ ആക്ടീവത |
ജീവിതപങ്കാളി | ഇറേൻ ജോലിയോ ക്യൂറി |
അവാർഡുകൾ |
|
Scientific career | |
Fields | ഭൗതികശാസ്ത്രം,രസതന്ത്രം |
Doctoral advisor | മേരി ക്യൂറി |
രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവായ ഫ്രഞ്ച് ഭൗതികശാസ്ത്രംശാസ്ത്രജ്ഞനായിരിന്നു ഴാൻ ഫ്രഡറിക്ക് ജോലിയോ ക്യൂറി (1900- 1958). പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞയായ ഇറേൻ ജോലിയോ ക്യൂറിയുടെ ഭർത്താവാണ്.
ജീവചരിത്രം
ഴാൻ ഫ്രഡറിക്ക് 1900 മാർച്ച് 19-ന് പാരീസിൽ ജനിച്ചു. ഭൗതികശാസ്ത്രത്തിലാണ് ബിരുദം എടുത്തത്. 1925-ൽ മേരി കപൂറിയുടെ റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹായിയായി ജോലിക്ക് ചേർന്നു. അവിടെ വച്ചാണ് ഇറേൻ കുറെയെ കണ്ടുമുട്ടിയതും വിവാഹം ചെയ്തതും. ക്യൂറി ദമ്പതികൾക്ക് ആൺമക്കൾ ഇല്ലായിരിന്നു. അതിനാൽ കുടുംബപ്പേര് നിലനിർത്തുവാനായി ജോലിയോ ക്യൂറി എന്ന പേര് സ്വീകരിച്ചു.

ശാസ്ത്ര ഗവേഷണങ്ങൾ
വിവാഹശേഷം ജോലിയോ ക്യൂറിയും ഇറേൻ ക്യൂറിയും ഒരുമിച്ചാണ് ഗവേഷണങ്ങൾ നടത്തിയിരുന്നത്. ന്യൂട്രോണിന്റേയും പോസിട്രോണിന്റേയും കണ്ടുപിടിത്തത്തിന്റെ അടുത്ത് വരെ അവർ എത്തിയതായിരിന്നു. പക്ഷേ അതിന് മുമ്പ് തന്നെ ജെയിംസ് ചാഡ് വിക്ക് ന്യൂട്രോണും ആൻഡേഴ്സൺ പോസിട്രോണും കണ്ടു പിടിച്ചു. പിന്നീടും ഫ്രഡറിക്ക് - ഇറേൻ ദമ്പതിമാർ ഗവേഷണം തുടർന്നു. അലൂമിനിയത്തിൽ ആൽഫാ കിരണങ്ങൾ തൊടുത്തുവിടുന്ന പരീക്ഷണങ്ങൾ ചെയ്തു. പരീക്ഷണത്തിൽ ഇടയ്ക്കിടെ ആൽഫാ കിരണങ്ങൾ തൊടുത്ത് വിടുന്നത് നിർത്തുമായിരിന്നു. ആ സമയത്ത് അലൂമിനിയത്തിൽ നിന്ന് റേഡിയോ ആക്ടീവ് വികിരണങ്ങൾ പുറപ്പെടുന്നതായി കണ്ടു. അങ്ങനെ പ്രോട്ടോണുകൾ നഷ്ടപ്പെടുന്നത് മൂലം ചില അലൂമിനിയം ആറ്റങ്ങൾ ഫോസ്ഫറസ് ആയി മാറുന്നതും മനസ്സിലാക്കി. ഈ ഫോസ്ഫറസ് ആറ്റങ്ങൾ പ്രകൃതിയിൽ കാണപ്പെടാത്ത റേഡിയോ ആക്ടീവ് ഐസോട്ടോപ്പുകളായിന്നു. അങ്ങനെ 1934 ൽ കൃത്രിമ റേഡിയോ ആക്ടീവത കണ്ടുപിടിക്കപ്പെട്ടു. ഈ കണ്ടുപിടിത്തത്തിന് 1935-ൽ രസതന്ത്രത്തിനുള്ള നെബേൽ സമ്മാനം ഫ്രഡറിക്ക് ജോലിയോ ക്യൂറിക്കും ഇറേൻ ജോലിയോ ക്യൂറിക്കും നൽകപ്പെട്ടു.[1]

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പേജ് 138.