ബുഗാറ്റി

ബുഗാറ്റി ഗ്രാൻ വിഷൻ ടൂറിസ്മൊ കാർ

ബുഗാറ്റി ഉയർന്ന ക്ഷമതയുള്ള കാറുകൾ നിർമ്മിക്കുന്ന ഫ്രഞ്ച് കാർ നിർമ്മാതാക്കളാണ്. 1909ൽ അന്നത്തെ ജർമ്മൻ പട്ടണമായ മൊൽഷീമിൽ ഇറ്റലിയിൽ ജനിച്ച എറ്റോറി ബുഗാറ്റി സ്ഥാപിച്ചു, ബുഗാറ്റി കാറുകൾ അവയുടെ രൂപഭംഗിയിലും മൽസരവിജയങ്ങളിലും പ്രസിദ്ധമാണ്. (എറ്റോറി ബുഗാറ്റി കലാകാരന്മാരുടെ കുടുംബത്തിൽ നിന്നും വന്നയാളായിരുന്നു. അദ്ദേഹം കലാകരനും നിർമ്മാണവിദഗ്ദ്ധനുമായിരുന്നു,). ടൈപ്പ് 35 ഗ്രാൻഡ് പ്രിക്സ്, ടൈപ്പ് 41 "റോയേൽ", ടൈപ്പ് 57 "അറ്റ്ലാന്റിക്", ടൈപ്പ് 55 സ്പോട്സ് കാർ എന്നിവ പ്രശസ്തമായ ബുഗാറ്റി കാറുകളാണ്.

1947ലെ എറ്റോറി ബുഗാറ്റിയുടെ മരണം ബ്രാന്റിന്റെ അവസാനമാകുകയും അദ്ദേഹത്തിന്റെ മകൻ ജീൻ ബുഗാറ്റി 1939ൽ മരിച്ചതോടെ ഫാക്ടറിയെ നയിക്കാൻ പിൻഗാമി ഇല്ലാതാകുകയും ചെയ്തു.8000 ൽ കുറച്ചു കാറുകളാണ് നിർമ്മിച്ചത്.കമ്പനി സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടു.1960ൽ അവസാനമായി വിമാന ഭാഗങ്ങളുടെ വ്യവസായത്തിനു വേണ്ടി വിൽക്കുന്നതിനു മുമ്പ് 1950 കളിൽ അവസാന മോഡൽ പുറത്തിറക്കി.1990 കളിൽ ഒരു ഇറ്റാലിയൻ സംരംഭകൻ കമ്പനിയെ ലിമിറ്റഡ് പ്രൊഡക്ഷൻ ഇക്സ്ക്ലൂസീവ് സ്പോർട്സ് കാറുകളുടെ നിർമ്മതാവായി പുനരുദ്ധീപിച്ചു.ഇപ്പോൾ കമ്പനിയുടെ ഉടമസ്ഥർ ജർമ്മൻ വാഹന നിർമ്മാതാക്കളായ വോൾക്ക്സ് വാഗണാണ്.

എറ്റോറി ബുഗാറ്റിക്കു കീഴിൽ

സ്ഥാപകനായ ഇറ്റലിയിലെ മിലാനിൽ ജനിച്ച എറ്റോറി ബുഗാറ്റി 1871 മുതൽ 1919 വരെ ജർമ്മൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അൽസെയ്സ് പ്രവിശ്യയിലെ മൊൽഷീമിൽ 1919ൽ സ്ഥാപിച്ച കമ്പനിക്ക് അദ്ദേഹത്തിന്റെ പേരാണ് ഇട്ടത്.

ഒന്നാം ലോക മഹായുദ്ധവും അതിനു ശേഷവും

രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷം

രണ്ടാം ലോക മഹായുദ്ധത്തിൽ മൊൽഷീം ഫാക്ടറി തകരുകയും കമ്പനിയുടെ സ്വത്ത് നഷ്ടപ്പെടുകയും ചെയ്തു.യുദ്ധ സമയത്ത് വടക്കു പടിഞ്ഞാറൻ പാരീസിലെ ലെവാല്ലോയിസ്സിൽ ബുഗാറ്റി പുതിയ ഒരു ഫാക്ടറി നിർമ്മിക്കാൻ തീരുമാനിച്ചു.യുദ്ധത്തിനു ശേഷം ടൈപ്പ് 73 റോഡ് കാർ ,ടൈപ്പ് 73 സി സിംഗിൾ സീറ്റ് റേസിംഗ് കാർ എന്നിവ രൂപകൽപ്പന ചെയ്തു നിർമ്മിക്കാൻ ബുഗാറ്റി ആസൂത്രണം ചെയ്തു.എന്നാൽ ആകെ 5 ടൈപ്പ് 73 കാറുകളേ നിർമ്മിച്ചുള്ളു.

രൂപകൽപ്പന

പരിഷ്കരണത്തിനു വേണ്ടിയുള്ള ശ്രമം

കമ്പനി 1950 കളുടെ മധ്യത്തിൽ റോലാൻഡ് ബുഗാറ്റിക്കു കീഴിൽ മിഡ് എഞ്ചിനീയേഡ് ടൈപ്പ് 251 റേസ് കാർ കൊണ്ട് ഒരു തിരിച്ചു വരവിനു ശ്രമിച്ചു.ഗീയോവാച്ചിനോ കൊളംബൊയുടെ സഹായത്തോടെ രൂപകൽപ്പന ചെയ്ത കാർ പ്രതീക്ഷയ്ക്കൊത്ത് നടപ്പിൽ വരുത്താൻ പരാജയപ്പെടുകയും വാഹന നിർമ്മാണ രംഗത്തെ ശ്രമങ്ങൾക്ക് വിരാമമാകുകയും ചെയ്തു.

പുതുജീവൻ

ബുഗാറ്റി ഓട്ടോമൊബിലി സ്പാ 1987-1995

ഇറ്റാലിയൻ സംരംഭകനായ റൊമാനോ ആർട്ടിയോളി 1987 ൽ ബുഗാറ്റിയെ വാങ്ങുകയും ബുഗാറ്റി ഓട്ടോമൊബിലി സ്പാ സ്ഥാപിക്കുകയും ചെയ്തു.ബുഗാറ്റി, ഇറ്റലിയിലെ കാമ്പോഗല്ലിയാനോയിൽ നിർമ്മിക്കുന്ന ഫാക്ടറി രൂപകൽപ്പന ചെയ്യാൻ ആർക്കിടെക്ട് ജിയാമ്പാവോലോ ബെനെഡിനിയെ ചുമതലപ്പെടുത്തി.

1989ൽ ലംബോർഗിനി മ്യൂറ, ലംബോർഗിനി കൗണ്ടാച്ച് എന്നിവയുടെ രൂപകൽപ്പകരായ പവോലൊ സ്റ്റാൻസാനി, മാർസെല്ലോ ഗാണ്ടിനി എന്നിവർ ബുഗാറ്റിയുടെ പുതുജീവനു വേണ്ടിയുള്ള പദ്ധതികൾ അവതരിപ്പിച്ചു. ബുഗാറ്റി ആദ്യമായി നിർമ്മിച്ച വാഹത്തെ അവർ ബുഗാറ്റി ഇ ബി 110 ജി ടി എന്നു വിളിച്ചു.ബുഗാറ്റി ഇ ബി 110 ജി ടി യെ ഇന്നു വരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സാങ്കേതികപരമായി മികച്ച സ്പോർട്സ് കാറായാണ്കമ്പനി പരസ്യം ചെയ്തത്.

ബുഗാറ്റി ഓട്ടോമൊബൈൽസ് എസ്.എ.എസ്.1998

ഇതുകൂടി കാണുക

അവലംബം

പുറം കണ്ണി