ബൊയാന ചർച്ച്
Boyana Church Боянска църква (in Bulgarian) | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Boyana, Sofia, Bulgaria |
നിർദ്ദേശാങ്കം | 42°38′40.82″N 23°15′58.22″E / 42.6446722°N 23.2661722°E |
മതവിഭാഗം | Bulgarian Orthodox |
രാജ്യം | ബൾഗേറിയ |
വാസ്തുവിദ്യാ വിവരങ്ങൾ | |
തറക്കല്ലിടൽ | late 10th century |
പൂർത്തിയാക്കിയ വർഷം | early 11th century |
Official name: Boyana Church | |
Type | Cultural |
Criteria | ii, iii |
Designated | 1979 (3rd session) |
Reference no. | 42 |
State Party | Bulgaria |
Region | Europe and North America |
ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയുടെ പ്രാന്തപ്രദേശത്തുള്ള ഒരു മധ്യകാല ബൾഗേറിയൻ ദേവാലയമാണ് ബൊയാന ചർച്ച് (Boyana Church ((Bulgarian) , Boyanska tsărkva). 1979ൽ ഈ നിർമിതി യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ സ്ഥാനം നേടി.
രണ്ട് നില കെട്ടിടത്തിന്റെ കിഴക്കുഭാഗം 10ാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആണ് നിർമ്മിക്കപ്പെട്ടത്, പിന്നീട് ചർച്ചിന്റെ കേന്ദ്രവിഭാഗം ചേർക്കപ്പെട്ടത് രണ്ടാം ബൾഗേറിയൻ സാമ്രാജ്യത്തിന്റെ കീഴിൽ 13-ആം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗം കൂടുതൽ വിപുലീകരിക്കുകയും പണിപൂർത്തിയാക്കുകയും ചെയ്തു. 240 മനുഷ്യ ചിത്രങ്ങളുള്ള 89 ദൃശ്യങ്ങൾ സഭയുടെ മതിലുകളിൽ ചിത്രീകരിച്ചിട്ടുണ്ട്.
ചരിത്രവും വാസ്തുവിദ്യയും
10ാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലും, 13ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, 13ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബൊയാന ചർച്ച് പണികഴിപ്പിച്ചത്:
കെട്ടിട സംരക്ഷണത്തിന്റെ ഭാഗമായി താപനില 17-18 ഡിഗ്രി സെൽഷ്യസിൽ (62-64 ഫാരൻഹീറ്റ്) വാതാനുകൂലനം ചെയ്യുകയും കുറഞ്ഞ ചൂടിൽ പ്രകാശം ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സന്ദർശകരെ 15 മിനിറ്റ് മാത്രമേ സന്ദർശിക്കാൻ അനുവദിക്കുന്നുള്ളൂ. കെട്ടിടത്തിന്റെ മേൽനോട്ടം വഹിക്കുന്നത് National Historical Museum (Bulgaria) ആണ്. 2008ൽ ബൊയാന ചർച്ച്പൊതുജനങ്ങൾക്ക് പൂർണ്ണമായി തുറന്നു കൊടുത്തു.[1]
ചുമർച്ചിത്രങ്ങൾ
-
St. Nicholas
-
Dessislava, a church patron
-
A ship
-
Constantin Tikh of Bulgaria and Eirene of Nicaea
-
Pantocrator, a fresco from 1259
-
Christ among the scribes
അവലംബം
- ↑ The Newly Restored Boyana Church Opened Today at News.bg, 2 October 2008