ബ്രിട്ടനി ഡാനിയൽ

ബ്രിട്ടനി ഡാനിയൽ
LA ഡയറക്ട് മാഗസിന്റെ 2007 ലെ ഹോളിഡേ പാർട്ടിയിൽ ഡാനിയൽ
ജനനം
ബ്രിട്ടാനി ആൻ ഡാനിയൽ

(1976-03-17) മാർച്ച് 17, 1976  (48 വയസ്സ്)
ഗെയിൻസ്‌വില്ലെ, ഫ്ലോറിഡ, യു.എസ്.
വിദ്യാഭ്യാസംഗെയ്‌നെസ്‌വില്ലെ ഹൈസ്‌കൂൾ
തൊഴിൽനടി
സജീവ കാലം1989–ഇതുവരെ
ജീവിതപങ്കാളി
ആദം ടൂണി
(m. 2017)
പങ്കാളികീനൻ ഐവറി വയൻസ്(2007–2014)
കുട്ടികൾ1
ബന്ധുക്കൾസിന്തിയ ഡാനിയൽ (ഇരട്ട സഹോദരി)
കോൾ ഹൌസർ (brother-in-law)

ബ്രിട്ടനി ആൻ ഡാനിയൽ (ജനനം: മാർച്ച് 17, 1976) ഒരു അമേരിക്കൻ നടിയാണ്. ഫോട്ടോഗ്രാഫറും മുൻ നടിയുമായിരുന്ന സിന്തിയ ഡാനിയേലിന്റെ ഇരട്ട സഹോദരിയാണ് അവർ. സ്വീറ്റ് വാലി ഹൈ (1994-1997) എന്ന കൗമാര നാടകീയ പരമ്പരയിലെ ജെസീക്ക വേക്ക്ഫീൽഡ്, ദി ഗെയിം (2006-2011; 2014-2015) എന്ന CW/BET ഹാസ്യ-നാടകീയ പരമ്പരയിലെ കെല്ലി പിറ്റ്‌സ് എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് ഡാനിയൽ പരക്കെ അറിയപ്പെടുന്നത്. അവളുടെ ചലച്ചിത്ര വേഷങ്ങളിൽ ജോ ഡേർട്ട് (2001) എന്ന ചിത്രത്തിലെ ബ്രാണ്ടി, അതിന്റെ തുടർച്ചയായ ജോ ഡേർട്ട് 2: ബ്യൂട്ടിഫുൾ ലോസർ, വൈറ്റ് ചിക്‌സ് (2004), സ്കൈലൈൻ (2010) എന്നിവയിലെ കഥാപാത്രങ്ങൾ ഉൾപ്പെടുന്നു.

ആദ്യകാല ജീവിതം

1976 മാർച്ച് 17 ന്, ഫ്ലോറിഡയിലെ ഗെയ്‌നസ്‌വില്ലിൽ കരോലിൻ, ചാൾട്ടൺ ബ്രാഡ്‌ഫോർഡ് "സി.ബി" ഡാനിയൽ ജൂനിയർ ദമ്പതികളുടെ കുട്ടികളായി ബ്രിട്ടാനിയും അവളുടെ ഇരട്ട സഹോദരി സിന്തിയയും ജനിച്ചു. അവർക്ക് ബ്രാഡ് എന്ന ഒരു മൂത്ത സഹോദരനുണ്ട്.[1] 11 വയസ്സായപ്പോൾ, രണ്ട് പെൺകുട്ടികളും ഫോർഡ് ഏജൻസിയുമായി കരാറിലേർപ്പെടുകയും മോഡലിംഗ് ആരംഭിക്കുകയും ചെയ്തു. അവർ സെവൻറീൻ, YM മാഗസിനുകളുടെ പുറംചട്ടകളിലും പ്രത്യക്ഷപ്പെട്ടു. ഡബിൾമിന്റ് ഗമ്മിന്റെ പരസ്യങ്ങളിലും അവർ ഡബിൾമിന്റ് ഇരട്ടകളായി പ്രത്യക്ഷപ്പെട്ടു.[2]

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "Brittany Daniel Biography". Archived from the original on 2008-09-12. Retrieved 2008-09-22.
  2. "Seeing Double". People. 49 (18). 1998-05-11. Archived from the original on May 21, 2016. Retrieved November 8, 2012.