ബ്രൂട്ട് ഫോഴ്സ് ആക്രമണം
ഗൂഢശാസ്ത്രത്തിൽ (cryptography) ബ്രൂട്ട് ഫോഴ്സ് ആക്രമണം എന്നാൽ കോഡ് ചെയ്യപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ മറ്റു യാതൊരു മാർഗവും ഇല്ലെങ്കിൽ ഉപയോഗിക്കുന്ന ഒരു രീതിയാണ്. ഇതിൽ ശരിയായ കീ കണ്ടെത്തുന്നതുവരെ സാധ്യമായ കീകൾ എല്ലാം പ്രയോഗിച്ചുനോക്കുന്നത് ഉൾപ്പെടുന്നു. ഒരുപക്ഷെ എല്ലാ കീകളും പ്രയോഗിച്ചു നോക്കെണ്ടാതായി വന്നേക്കാം.ബ്രൂട്ട് ഫോഴ്സ് ആക്രമണം എത്രത്തോളം പ്രായോഗികം ആണെന്ന് മനസ്സിലാക്കുന്നത് കണ്ടെത്തേണ്ട കീയുടെ വലിപ്പം (length) അടിസ്ഥാനപ്പെടുത്തി ആണ്. കീയുടെ വലിപ്പം കൂടുന്തോറും ബ്രൂട്ട് ഫോഴ്സ് ആക്രമണം കൂടുതൽ ദുഷ്കരമായിതീരും. അതായത് ചെറിയ കീകൾ കണ്ടെത്താൻ താരതമ്യേന എളുപ്പം ആയിരിക്കും.
സൈദ്ധാന്തിക പരിമിതികൾ
ബ്രൂട്ട് ഫോഴ്സ് ആക്രമണം നടത്തേണ്ട കീയുടെ വലിപ്പം കൂടുന്തോറും പ്രവർത്തനം കൂടുതൽ ദുഷ്കരമായിതീരും. താഴെ കൊടുത്തിരിക്കുന്ന പട്ടിക ഒരു 128-ബിറ്റ് കീ ഒരു 56-ബിറ്റ് കീയെക്കാൾ എത്രത്തോളം സങ്കീർണം ആണെന്ന് സൂചിപ്പിക്കുന്നു. ഒരു സെക്കൻഡിൽ ഒരു 56-ബിറ്റ് കീ കണ്ടെത്താൻ കഴിയുന്ന ഒരു ഉപകരണം ഒരു 128-ബിറ്റ് കീ കണ്ടെത്താൻ എത്ര സമയം എടുക്കും എന്ന് കാണാം.
കീടുടെ വലിപ്പം ബിറ്റ്ൽ | ആകെ കീകൾ | കീകൾ ഒരു സെക്കൻഡിൽ കണ്ടെതുന്നെങ്ങിൽ കീ കണ്ടെത്താനുള്ള പരമാവധി സമയം |
---|---|---|
8 | <1 നാനോസെക്കൻഡ് | |
40 | 0.015 മില്ലിസെക്കൻഡ് | |
56 | 1 സെക്കൻഡ് | |
64 | 4 മിനിറ്റ് 16 സെക്കൻഡ് | |
128 | 149,745,258,842,898 വർഷം | |
256 | 50,955,671,114,250,072,156,962,268,275,658,377,807,020,642,877,435,085 വർഷം |