ബ്രൂസ് പെറെൻസ്

Bruce Perens
Bruce Perens 2009
തൊഴിൽComputer programmer
അറിയപ്പെടുന്നത്Open Source Initiative, BusyBox
കുട്ടികൾStanley (son)
Call signK6BP
വെബ്സൈറ്റ്perens.com
Perens at the World Summit on the Information Society 2005 in Tunis speaking on "Is Free/Open Source Software the Answer?"

ബ്രൂസ് പെറെൻസ് (born around 1958) [1])അമേരിക്കക്കാരനായ കമ്പ്യൂട്ടർ പ്രോഗ്രാമർ ആണ്. സ്വതന്ത്ര സോഫ്റ്റുവെയർ പ്രസ്ഥാനത്തിന്റെ പ്രോൽഘാടകനും ആണ്. അദ്ദേഹം ആണ് ആദ്യമായി ഓപ്പൺ സോഴ്സ് [2][3]എന്നതിനു നിർവ്വചനം നൽകിയതും മാനിഫസ്റ്റോ തയ്യാറാക്കിയതും. ആദ്യമായി ഓപ്പൺ സോഴ്സ് തത്ത്വം അവതരിപ്പിച്ചതും. എറിക്. എസ്. റെയ്മണ്ടുമായിച്ചേർന്ന് അദ്ദേഹം, ഓപ്പൺ സോഴ്സ് ഇനിഷ്യേറ്റീവ് (OSI) സ്ഥാപിച്ചു. [4]

2005ൽ പെറെൻസ്, ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരം ഓപ്പൺ സോഴ്സിനെ പ്രധിനിധീകരിച്ച്, ഐക്യരാഷ്ട്രസഭയുടെ വിവരസമൂഹത്തിനായുള്ള ലോക ഉച്ചകോടിയിൽ പങ്കെടുത്തു. ലോകത്തെ വിവിധ രാജ്യങ്ങളിലെ ദേശീയസഭകളെ അഭിമുഖീകരിച്ച് ഓപ്പൺ സോഴ്സിനുവേണ്ടി സംസാരിച്ചിട്ടുണ്ട്. അങ്ങനെ ദേശീയവും ആലോകവുമായ സാങ്കേതികവിദ്യാ നയത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

പെറെൻസ്, ഒരു അമേച്വർ റേഡിയോ പ്രവർത്തകനും കൂടിയാണ്. ഓപ്പൺ റേഡിയോ വിനിമയ അടിസ്ഥാന നിയമങ്ങൾ അദ്ദേഹം രൂപപ്പെടുത്തി.[5] ഓപ്പൺ സോഴ്സ് ഹാഡു‌വെയറിന്റെയും അടിസ്ഥാന നിയമങ്ങൾ അദ്ദേഹം രൂപപ്പെടുത്തി.[6]

കമ്പനികൾ

ബ്രൂസ് പെറെൻസ് രണ്ടു കമ്പനികളുടെ അധിപനായിരുന്നു. അൽഗോറം, ലീഗൽ എഞ്ചിനീയറിങ്ങ് എന്നിവ.

മുൻകാല ജീവിതം

പെറെൻസ് ന്യൂയോർക്കിലെ ലോംഗ് അയലന്റിലാണ് വളർന്നത്. സെറിബ്രൽ പാൾസി എന്ന അവസ്ഥയോടെയാണ് അദ്ദേഹം ജനിച്ചത്. അത് അദ്ദേഹത്തിന്റെ സംസാരശേഷിയെ ബാധിച്ചു. സംസാരശേഷി താമസിച്ചതിനാൽ വളർച്ചാപോരായമയുള്ള കുട്ടിയായി അദ്ദേഹത്തെ തെറ്റായി നിർണ്ണയം ചെയ്തു. ആയതിനാൽ അദ്ദേഹത്തെ വായിക്കാൻ പഠിപ്പിക്കുന്നതിൽനിന്നും മാറ്റിനിർത്തപ്പെട്ടു. ചെറുപ്രായത്തിൽത്തന്നെ അദ്ദേഹം സാങ്കേതികവിദ്യയിൽ അകൃഷ്ടനായി. അമേച്വർ റേഡിയോയിലും അദ്ദേഹം വളരെ തല്പരനായിരുന്നു. ലിഡോ ബീച്ച് എന്ന പട്ടണത്തിൽ അദ്ദേഹം പൈറേറ്റ് റേഡിയോ സ്റ്റേഷൻ നടത്തിയിരുന്നു. കൂടാതെ ഫോൺ ഫ്രീക്കിങ്ങിലും ഏർപ്പെട്ടു.

ഔദ്യോഗികജീവിതം

കമ്പ്യൂട്ടർ ഗ്രാഫിക്സ്

ഏഴു വർഷത്തേയ്ക്ക് അദ്ദേഹം New York Institute of Technology Computer Graphics Lab ൽ പ്രവർത്തിച്ചു. പിക്സാറിൽ 12 വർഷവും പ്രവർത്തിച്ചു. A Bug's Life (1998) and Toy Story 2 (1999) എന്നീ ചലച്ചിത്രങ്ങളുടെ studio tools engineer ആയി പ്രവർത്തിച്ചു.

നൊ - കോഡ് ഇന്റെർനാഷണൽ

ബ്യുസി ബോക്സ്

ഡെബിയൻ പ്രോജക്റ്റ് നേതാവ്

പൊതുതാത്പര്യ സോഫ്റ്റ്‌വെയർ

ഡെബിയൻ സോഷ്യൽ കോൺട്രാക്റ്റ്

ഓപ്പൺ സോഴ്സ് നിർവ്വചനവും ഓപ്പൺ സോഴ്സ് തുടക്കവും

ലിനക്സ് കാപ്പിറ്റൽ ഗ്രൂപ്പ്

ഹാവ്‌ലറ്റ് പക്കാർഡിൽ

പെറെൻസിന്റെ വീക്ഷണം

വ്യക്തിജീവിതം

കാലിഫോർണിയായിലെ ബെർകിലിയിലാണ് പെറെൻസ് തന്റെ സഹധർമ്മിണി, വലേറിയോടും മകൻ സ്റ്റാൻലിയോടും കൂടി താമസിക്കുന്നത്.

അവലംബം

  1. Lohr, Steve (September 9, 2002). "TECHNOLOGY; Champion of Open-Source Is Out at Hewlett-Packard". The New York Times. {cite news}: Italic or bold markup not allowed in: |publisher= (help)
  2. "The Open Source Definition". ldp.dvo.ru. Archived from the original on 2013-10-04. Retrieved 2011-07-27.
  3. "Open Sources: Voices from the Open Source Revolution". Oreilly.com. 1999-03-29. Retrieved 2009-07-15.
  4. "History of the OSI | Open Source Initiative". Opensource.org. Retrieved 2009-07-15.
  5. Interview with Leo Laporte on 'The Tech Guy' radio show, 2011-10-16
  6. TAPR introduces open-source hardware license, OSI skeptical on Ars technica by Ryan Paul "Bruce Perens and the Tucson Amateur Packet Radio Organization have submitted an Open hardware license" (Feb 23, 2007)