ബ്രേവ് (2012 ചലച്ചിത്രം)
Brave | |
---|---|
സംവിധാനം | Mark Andrews Brenda Chapman |
നിർമ്മാണം | Katherine Sarafian |
കഥ | Brenda Chapman |
തിരക്കഥ | Mark Andrews Steve Purcell Brenda Chapman Irene Mecchi |
അഭിനേതാക്കൾ | Kelly Macdonald Billy Connolly Emma Thompson Julie Walters Robbie Coltrane Kevin McKidd Craig Ferguson |
സംഗീതം | Patrick Doyle |
ചിത്രസംയോജനം | Nicholas C. Smith |
സ്റ്റുഡിയോ | Walt Disney Pictures Pixar Animation Studios |
വിതരണം | Walt Disney StudiosMotion Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $185 million[1] |
സമയദൈർഘ്യം | 93 minutes[2] |
ആകെ | $539 million[3] |
2012 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3ഡി ആനിമേഷൻ ഫാന്റസി ചിത്രമാണ് ബ്രേവ്. പിക്‌സാർ ആനിമേഷൻ സ്‌റ്റുഡിയോ ഒരുക്കിയ ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്‌നി പിക്ചർസ് ആണ്. ബ്രേവ് സംവിധാനം ചെയ്തത് മാർക്ക് ആൻഡ്രൂസും ബ്രെണ്ട ചാപ്മാനുമാണ്. ചാപ്മാന്റെ കഥക്ക് ആൻഡ്രൂസ്, ചാപ്മാൻ, ഐറിൻ മേച്ചി എന്നിവർ ചേർന്ന് തിരക്കഥ എഴുതി. തന്റെ മകളുമായ ബന്ധത്തിൽ നിന്നാണ് ബ്രെണ്ട ചാപ്മാന് കഥക്കുള്ള പ്രചോദനം ലഭിച്ചത്. ബ്രേവ് സംവിധാനം ചെയ്തതോടെ ചാപ്മാൻ പിക്‌സാറിന്റെ ചരിത്രത്തിലെ ആദ്യ വനിതാസംവിധായകയുമായി.[4] ചിത്രത്തിലെ അതിസങ്കീർണമായ രംഗങ്ങൾ ആവിഷ്കരിക്കാൻ പിക്‌സാറിന് 25 വർഷത്തിൽ ആദ്യമായി അവരുടെ ആനിമേഷൻ സംവിധാനം പൂർണമായും തിരുത്തി എഴുതേണ്ടി വന്നു[5][6][7]. ഡോൾബി ആറ്റ്മോസ് ശബ്ദസംവിധാനം ആദ്യമായി ഉപയോഗിച്ച ചിത്രം എന്ന പ്രത്യേകതയും ബ്രേവ് നേടി.
സ്കോട്ടിഷ് മലമ്പ്രദേശം പശ്ചാത്തലം ആക്കിയ ചിത്രം, കാലങ്ങളായി നിലനിന്നുപോരുന്ന ഒരു ആചാരത്തെ വെല്ലുവിളിക്കുന്ന മെറിഡ എന്ന ഒരു രാജകുമാരിയുടെ കഥ പറയുന്നു. നിർബന്ധപൂർവം വിവാഹത്തിന് പ്രേരിപ്പിക്കുന്ന മാതാപിതാക്കളെ എതിർക്കുന്ന മെറിഡ ഒരു മന്ത്രവാദിനിയുടെ സഹായം തേടുകയും, അത് വഴി അബദ്ധത്തിൽ തന്റെ അമ്മയെ ഒരു കരടിയാക്കി മാറ്റുകയും ചെയ്യുന്നു. ആ ശാപം പൂർണമായും ഫലിക്കുന്നത് അവൾക്ക് തടഞ്ഞേ തീരു. ജൂൺ 10, 2012 -ന് സിയാറ്റിൽ ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ച ചിത്രം വടക്കേ അമേരിക്കയിൽ റിലീസ് ചെയ്തത് ജൂൺ 22 -ന് ആണ്. മികച്ച അഭിപ്രായങ്ങളും ബോക്സ് ഓഫീസിൽ വിജയവും ചിത്രം നേടി. മികച്ച ചിത്രത്തിനുള്ള അക്കാദമി, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റാ പുരസ്കാരങ്ങളും ബ്രേവ് നേടി.[8]
കഥാഗതി
ഡൺബ്രോക് എന്ന കുലത്തിൽപെട്ട രാജകുമാരിയായ മെറിഡയ്ക്ക്, അവളുടെ ജന്മദിനത്തിൽ അച്ഛൻ, ഫെർഗസ് രാജാവ് ഒരു അമ്പും വില്ലും സമ്മാനിക്കുന്നു. എന്നാൽ അവളുടെ അമ്മ, എലിനോർ രാജ്ഞിയെ ഇത് ആശ്ചര്യപ്പെടുത്തുന്നു. അല്പസമയത്തിന് ശേഷം, മോർഡു എന്ന് പേരായ ഒരു കരടി അവരെ ആക്രമിക്കുന്നു. എലിനോർ മെറിഡയെയും കൂട്ടി കുതിരപ്പുറത്തു രക്ഷപ്പെടുന്നു. ഫെർഗസ് കരടിയോട് പൊരുതിയോടിക്കുമെങ്കിലും അദ്ദേഹത്തിന്റെ ഇടംകാൽ നഷ്ടമാകുന്നു.
പിൽക്കാലത്ത് കാലത്തിനു ശേഷം ഒരു സ്വതന്ത്ര മനസ്സുള്ള ഒരു യുവതിയായ മെറിഡ, തന്റെ വിവാഹം അച്ഛന്റെ സഖ്യകക്ഷികളിൽ ഒരാളുടെ മകനുമായി നടത്താൻ തീരുമാനിച്ചു എന്ന് അറിയുന്നു. അവൾ എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ, പിതാവിന്റെ ആഗ്രഹം നിരാകരിച്ച ഒരു രാജകുമാരൻ, തന്റെ രാജ്യത്തിന്റെ നാശത്തിന് കാരണമായ കഥ ഓർമ്മിപ്പിച്ചു, എലിനോർ അവളെ താക്കീത് ചെയ്യുന്നു.
ആചാരപ്രകാരം ഓരോ കുലത്തിലെയും ആദ്യത്തെ കുട്ടി മാത്രം പങ്കെടുക്കുന്ന മത്സരത്തിലൂടെ ആണ് വരനെ തീരുമാനിക്കുന്നത്. ഡൺബ്രോക് കുലത്തിലെ ആദ്യ കുട്ടി എന്ന നിലയ്ക്ക് മെറിഡ, സ്വയം മത്സരത്തിൽ പങ്കെടുക്കുകയും, മറ്റുള്ളവരെ അമ്പെയ്ത്ത് മത്സരത്തിൽ തോല്പിക്കുകയും ചെയ്തു. ഇത് അമ്മ എലിനൊറുമായി ഒരു തർക്കത്തിന് കാരണമാവുകയും, മെറിഡ അവിടം വിട്ട് പോവുകയും ചെയ്യുന്നു. യാത്രാമധ്യേ, അവൾ ഒരു പ്രായമായ മന്ത്രവാദിനിയെ കണ്ടുമുട്ടുകയും, അവർ ഒരു കേക്ക് നൽകുകയും, അത് അവളുടെ ജീവിതം മാറ്റിമറിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
കൊട്ടാരത്തിൽ തിരിച്ചെത്തിയ മെറിഡ, കേക്ക് അമ്മയ്ക്ക് നൽകുകയും അവർ ഒരു കരടിയായി മാറുകയും ചെയ്യുന്നു. പകച്ചു പോയ മെറിഡ, എലിനോറിനെയും കൂട്ടി മന്ത്രവാദിനിയെ തേടി അവരുടെ വീട്ടിൽ എത്തിയെങ്കിലും, അവർ ഒരു സന്ദേശം ബാക്കിവെച്ചു കടന്നുകളഞ്ഞിരുന്നു. ദുരഭിമാനത്താൽ മുറിഞ്ഞ ബന്ധം, രണ്ടാമത്തെ സൂര്യോദയത്തിനു മുൻപ് കൂട്ടി ചേർക്കാൻ പറ്റിയില്ലെങ്കിൽ, ശാപം പരിപൂർണമാകും എന്നായിരുന്നു ആ സന്ദേശം. യാത്ര അവർ ഒരു പുരാതന അവശിഷ്ടങ്ങൾ ഉള്ള സ്ഥലത്ത് വച്ച് മോർഡുവിന് മുന്നിൽ പെടുകയും ചെയ്യുന്നു. സമാനമായ ഒരു ശാപം മൂലം കരടിയായി തീർന്ന ഒരു രാജകുമാരനാണ് മോർഡു എന്ന് മെറിഡ തിരിച്ചറിയുന്നു. അമ്മയുമായി നടന്ന വാഗ്വേദത്തിനിടെ കീറിയ ചിത്രത്തിരശ്ശീല തുന്നി ചേർത്താൽ ശാപമോക്ഷം ലഭിക്കുമെന്ന് അവൾ കരുതുന്നു.
കുലങ്ങൾ തമ്മിൽ യുദ്ധത്തിന്റെ വക്കിൽ എത്തിയപ്പോൾ വിവാഹത്തിന് മെറിഡ സമ്മതിക്കുന്നു, എന്നാൽ ഒരു നിബന്ധനയോടെ മാത്രം, ഇഷ്ടമുള്ള ആളെ ഇഷ്ടമുള്ള സമയത്തു വിവാഹം നടത്തണം. ഇതിന് അവർ സമ്മതിക്കുകയും ഒരു ഒത്തുതീർപ്പിൽ എത്തുകയും ചെയ്യുന്നു. കരടിയായി മാറിക്കൊണ്ടിരിക്കുന്ന എലിനോർ പെട്ടെന്ന് ഫെർഗസിനെ ആക്രമിക്കുകയും, എന്നാൽ പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു കൊട്ടാരംവിട്ടു പോകുകയും ചെയ്യുന്നു. മോർഡു ആണ് ആക്രമിച്ചത് എന്ന് തെറ്റിദ്ധരിച്ച ഫെർഗസ് മറ്റു കുലതലവന്മാരുടെ ഒപ്പം എലിനോറിനെ പിന്തുടരുന്നു, ഇതേ സമയം കീറിയ ചിത്രത്തിരശ്ശീല ശരിയാക്കാൻ ശ്രമിച്ചു കൊണ്ട്, മെറിഡയും അവരുടെ പിന്നാലെ കൂടി. ഫെർഗസ് എലിനോറിനെ പിടികൂടിയെങ്കിലും, പെട്ടെന്ന് യഥാർത്ഥ മോർഡു അവരെ ആക്രമിക്കുകയും, സംഘം വഴിപിരിഞ്ഞു പോകുകയും ചെയ്യുന്നു, തുടർന്ന് അത് മെറിഡയെ ലക്ഷ്യമാക്കുകയും ചെയ്യുന്നു. എന്നാൽ എലിനോർ മോർഡുവിനെ തടയുകയും മൽപിടുത്തതിൽ ഒരു കല്ല് വീണു മോർഡു കൊല്ലപ്പെടുകയും ചെയ്യുന്നു. അത് ശപിക്കപ്പെട്ട രാജകുമാരനു ശാപമോക്ഷം നൽകുന്നു. സൂര്യൻ ഉദിക്കാൻ ആവുമ്പോൾ മെറിഡ തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞു എലിനോറിനോട് മാപ്പു ചോദിക്കുകയും ചെയ്യുന്നു, അത് അവർക്കു വീണ്ടും മനുഷ്യരൂപം തിരികെകിട്ടാൻ കാരണമാകുന്നു.
നിരൂപക പ്രതികരണം
ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു. നിരൂപണങ്ങൾ ശേഖരിക്കുന്ന വെബ്സൈറ്റ് ആയ റോട്ടൻ ടോമാറ്റോസ് 225 നിരൂപണങ്ങളുടെ അടിസ്ഥാനത്തിൽ 78% ഫ്രഷ് എന്ന റേറ്റിംഗ് നൽകി. മറ്റൊരു വെബ്സൈറ്റ് മെറ്റാക്രിട്ടിക് 69 എന്ന സ്കോർ ആണ് ചിത്രത്തിന് നൽകിയത്.
അംഗീകാരങ്ങൾ
Awards | |||
---|---|---|---|
Award | Category | Winner/Nominee | Result |
Academy Awards[9] | Best Animated Feature Film of the Year | Mark Andrews and Brenda Chapman | വിജയിച്ചു |
Alliance of Women Film Journalists | Best Animated Feature | ||
Best Animated Female | Kelly Macdonald (Merida) | ||
American Cinema Editors | Best Edited Animated Feature Film | Nicholas C. Smith, A.C.E. | |
Annie Awards[10][11] | Best Animated Feature | നാമനിർദ്ദേശം | |
Animated Effects Feature Production | Bill Watral, Chris Chapman, Dave Hale, Keith Klohn, Michael K. O’Brien | ||
Character Animation Feature Production | Dan Nguyen | ||
Jaime Landes | |||
Travis Hathaway | |||
Music in an Animated Feature Production | Patrick Doyle, Mark Andrews, Alex Mandel | ||
Production Design in an Animated Feature Production | Steve Pilcher | വിജയിച്ചു | |
Voice Acting in an Animated Feature Production | Kelly Macdonald as Merida | നാമനിർദ്ദേശം | |
Writing in an Animated Feature Production | Brenda Chapman, Irene Mecchi, Mark Andrews and Steve Purcell | ||
Editorial in an Animated Feature Production | Nicholas C. Smith, ACE, Robert Graham Jones, ACE, David Suther | വിജയിച്ചു | |
BAFTA Awards[12] | Best Animated Film | ||
Chicago Film Critics Association | Best Animated Feature | നാമനിർദ്ദേശം | |
Cinema Audio Society | Outstanding Achievement in Sound Mixing for Motion Pictures Animated | വിജയിച്ചു | |
Critics' Choice Awards[13] | Best Animated Feature | നാമനിർദ്ദേശം | |
Best Song | Mumford & Sons and Birdy (for "Learn Me Right") | ||
Golden Globe Awards[14][15] | Best Animated Feature Film | Mark Andrews and Brenda Chapman | വിജയിച്ചു |
Grammy Awards[16] | Best Song Written for Visual Media | Mumford & Sons and Birdy (for "Learn Me Right") | നാമനിർദ്ദേശം |
Houston Film Critics Society | Best Animated Film | ||
Best Original Song | "Learn Me Right" | ||
"Touch the Sky" | |||
International Film Music Critics Association Awards | Best Original Score for an Animated Feature | Patrick Doyle | |
Kids' Choice Awards[17] | Favorite Animated Movie | ||
Online Film Critics Society | Best Animated Feature | ||
Phoenix Film Critics Society | Best Animated Film | ||
Producers Guild of America | Animated Theatrical Motion Picture | Katherine Sarafian | |
San Diego Film Critics Society | Best Animated Film | ||
Satellite Awards[18] | Motion Picture, Animated or Mixed Media | ||
Original Song | "Learn Me Right" – Mumford & Sons and Birdy | ||
Saturn Awards[19] | Best Animated Film | Mark Andrews and Brenda Chapman | |
St. Louis Gateway Film Critics Association | Best Animated Film | ||
Toronto Film Critics Association | Best Animated Feature | ||
Visual Effects Society[20] | Outstanding Animation in an Animated Feature Motion Picture | Mark Andrews, Brenda Chapman, Steve May, Katherine Sarafian, Bill Wise | വിജയിച്ചു |
Outstanding Animated Character in an Animated Feature Motion Picture – Merida | Kelly Macdonald, Travis Hathaway, Olivier Soares, Peter Sumanaseni, Brian Tindall | ||
Outstanding Created Environment in an Animated Feature Motion Picture – The Forest | Tim Best, Steve Pilcher, Inigo Quilez, Andy Whittock | ||
Outstanding FX and Simulation Animation in an Animated Feature Motion Picture | Chris Chapman, Dave Hale, Michael K. O'Brien, Bill Watral | ||
Washington D.C. Area Film Critics Association | Best Animated Feature | നാമനിർദ്ദേശം | |
Women Film Critics Circle[21] | Best Animated Females | വിജയിച്ചു |
അവലംബം
- ↑ "Brave (2012)". Box Office Mojo. Retrieved ഡിസംബർ 14, 2012.
- ↑ McCarthy, Todd (ജൂൺ 10, 2012). "Brave: Film Review". The Hollywood Reporter. Retrieved ജൂൺ 11, 2012.
- ↑ "Brave (2012)". Box Office Mojo. Retrieved സെപ്റ്റംബർ 15, 2013.
- ↑ "'Brave' director Brenda Chapman breaks silence: Getting taken off film 'heartbreaking... devastating... distressing'". ഓഗസ്റ്റ് 15, 2012. Archived from the original on ജൂലൈ 13, 2013. Retrieved ഏപ്രിൽ 25, 2016.
- ↑ Stein, Joel (March 5, 2012). "Pixar's Girl Story" Archived 2012-07-07 at the Wayback Machine.. Time. Retrieved August 1, 2012.
- ↑ Cavna, Michael (ജൂൺ 22, 2012). "Pixar's Brave: Director Mark Andrews on the duality of teens, the singularity of his mission — and what a man in a kilt brings to Pixar". The Washington Post. Retrieved മാർച്ച് 28, 2014.
- ↑ Williams, Steve (മേയ് 28, 2012). "Why Pixar's 'Brave' Is Different From Any Films They've Created Before". Team Locals. Archived from the original on ഏപ്രിൽ 7, 2014. Retrieved മാർച്ച് 28, 2014.
- ↑ Boardman, Madeline (ഫെബ്രുവരി 24, 2013). "Best Animated Film: 'Brave' Wins At 2013 Academy Awards". huffingtonpost.com. Retrieved ഒക്ടോബർ 6, 2013.
- ↑ "OSCARS: 85th Academy Award Nominations – Only 9 Best Pictures; 'Lincoln' Leads With 12 Nods, 'Life Of Pi' 11, 'Les Misérables' And 'Silver Linings Playbook' 8, 'Argo' 7, 'Skyfall' And 'Amour' And 'Zero Dark Thirty' And 'Django Unchained' 5". Deadline. ജനുവരി 10, 2012. Retrieved ജനുവരി 10, 2012.
- ↑ "Annie Award Nominations Unveiled". Deadline. ഡിസംബർ 3, 2012. Retrieved ഡിസംബർ 3, 2012.
- ↑ Beck, Jerry (ഫെബ്രുവരി 2, 2013). "Annie Award Winners". Cartoon Brew. Retrieved ഫെബ്രുവരി 3, 2013.
- ↑ Bahr, Lindsey (ഫെബ്രുവരി 10, 2013). "BAFTA winners announced, 'Argo' picks up Best Film and Director awards". Entertainment Weekly. Archived from the original on ഫെബ്രുവരി 12, 2013. Retrieved ഏപ്രിൽ 14, 2013.
- ↑ Hammond, Pete (ഡിസംബർ 11, 2012). "'Lincoln', 'Les Miserables', 'Silver Linings' Top List Of Nominees For 18th Annual Critics Choice Movie Awards". Deadline. Retrieved ഡിസംബർ 11, 2012.
- ↑ "70th Golden Globe Awards Nominations". Deadline. ഡിസംബർ 13, 2012. Retrieved ഡിസംബർ 13, 2012.
- ↑ "Golden Globe Awards 2013 Winners List". MTV News. ജനുവരി 13, 2013. Archived from the original on ജനുവരി 16, 2013. Retrieved ജനുവരി 13, 2013.
- ↑ Goodacre, Kate (ഡിസംബർ 6, 2012). "Grammy Awards 2013: The major nominees". Digital Spy. Archived from the original on സെപ്റ്റംബർ 25, 2015. Retrieved ഡിസംബർ 13, 2012.
- ↑ Stone, Abbey (മാർച്ച് 23, 2013). "Kid's Choice Awards Winners: Kristen Stewart Beats Jennifer Lawrence and More". Hollywood.com. Retrieved മേയ് 24, 2013.
- ↑ Kilday, Gregg (ഡിസംബർ 3, 2012). "Satellite Awards Nominates 10 Films for Best Motion Picture". The Hollywood Reporter. Retrieved ഡിസംബർ 4, 2012.
- ↑ Truitt, Brian (ഫെബ്രുവരി 20, 2013). "'The Hobbit' leads Saturn Awards with nine nomination". USA Today.
- ↑ "VES Awards: 'Life Of Pi' Wins 4 Including Feature, 'Brave', 'Game Of Thrones' Other Big Winners". Deadline. ഫെബ്രുവരി 5, 2013. Retrieved ഫെബ്രുവരി 7, 2013.
- ↑ "CRITICAL WOMEN ON FILM: Women Film Critics Circle Awards 2012". Retrieved ജൂൺ 14, 2016.
ബാഹ്യ കണ്ണികൾ
- ഔദ്യോഗിക വെബ്സൈറ്റ്
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Brave
- മെറ്റാക്രിട്ടിക്കിൽ നിന്ന് Brave
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Brave
- Brave at the Big Cartoon DataBase
- The Legend of Mor'du at the Big Cartoon DataBase
- Brave ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ടിസിഎം മുവീ ഡാറ്റാബേസിൽ നിന്ന് Brave