ഭരത്പൂർ, നേപ്പാൾ

Bharatpur Sub-Metropolitan City Office
भरतपुर उप-महानगरपालिका कार्यालय
Sub-Metropolitan City
Bharatpur city view from Maula Kalika temple Gaindakot
Bharatpur city view from Maula Kalika temple Gaindakot
Country Nepal
ZoneNarayani Zone
DistrictChitwan District
സർക്കാർ
 • തരംBharatpur Sub-Metropolitan
വിസ്തീർണ്ണം
 • ആകെ
250 ച.കി.മീ. (100 ച മൈ)
ഉയരം
208 മീ (682 അടി)
ജനസംഖ്യ
 (2011)census
 • ആകെ
1,99,867
 • ജനസാന്ദ്രത800/ച.കി.മീ. (2,100/ച മൈ)
സമയമേഖലUTC+5:45 (NST)
Postal code
44200, 44207(Narayangarh)
ഏരിയ കോഡ്056
ClimateCwa
വെബ്സൈറ്റ്www.bharatpurmun.gov.np

ഭരത്പൂർ (Nepali: भरतपुर) നേപ്പാളിലെ മദ്ധ്യ-തെക്കൻ ഭാഗത്തുള്ള ഒരു പട്ടണമാണ്. ചിത്വാൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ചത്വാൻ ജില്ലയുടെ മുഖ്യ കാര്യാലയവും കൂടിയാണ്. ജനസംഖ്യയനുസരിച്ച് ഇത് നേപ്പാളിലെ അഞ്ചാമത്തെ വലിയ പട്ടണമാണ്. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 199,867 ആണ് (2011 ലെ സെൻസസ് അനുസരിച്ച്). നേപ്പാളിലെ അതിവേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് ഭരത്പൂർ. നാരായണി നദിയുടെ ഇടതുകരയില്‌ സ്ഥിതി ചെയ്യുന്ന ഈ പട്ടണം നേപ്പാളിൻറ മദ്ധ്യമേഖലകളെയും ചിത്വാൻ ജില്ലയെയും ബന്ധിപ്പിക്കുന്ന ഒരു വാണിജ്യകേന്ദ്രമായി പ്രവർത്തിക്കുന്നു. പട്ടണം സ്ഥിതി ചെയ്യുന്നത് മാഹേന്ദ്ര ഹൈവേയുടെ മദ്ധ്യത്തിലും കാഠ്മണ്ഡു-ബീർഗൻജ് (വടക്ക് - തെക്ക്) റോഡിലുമാണ്. പ്രമുഖ പട്ടണങ്ങളിൽ നിന്ന് ഇവിടേയ്ക്കുള്ള ദൂരം, കാഠ്മണ്ഡുവിൽ നിന്ന് 146 കിലോമീറ്ററും, പൊഖാറയിൽ നിന്ന് 126 കിലോമീറ്ററും ബട്ട്വാളിൽ നിന്ന് 114 കിലോമീറ്ററും ഖൊറാഹിയിൽ നിന്ന് 275 കിലോമീറ്ററും ബിർഗൻജിൽ നിന്ന് 128 കിലോമീറ്ററും ഹെതൌഡയിൽ നിന്ന് 89 കിലോമീറ്ററും പ്രിതിവിനരയനിൽ (ഗോർഖ) നിന്ന് 67 കിലോമീറ്ററുമാണ്. മേന്മയുള്ള റോഡ് നെറ്റ്‍വർക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ പട്ടണത്തിൽ നിന്ന് ദിനേന കാഠ്മണ്ഡുവിലേയ്ക്കും പോഖാറയിലേയ്ക്കും വിമാന സർവ്വീസമുണ്ട്.

ഈ മേഖലയിലെ കച്ചവട സ്ഥാപനങ്ങളിൽ കൂടുതലും നാരായൺഗാഥ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഗവൺമെൻറ് ഓഫീസുകൾ, വലിയ ഹോസ്പിറ്റലുകൾ, കോളജുകൾ എന്നിവ പട്ടണത്തിൻറെ മറ്റൊരു ഭാഗത്തായിട്ടാണ്. ഭരത്പൂരിൻറ സമ്പത്ത് ഘടന നിലനിൽക്കുന്നത് കാർഷിക വൃത്തിയെ ആശ്രയിച്ചാണ്. കാർഷികാവശ്യങ്ങൾക്കുള്ള ഭൂമി ക്രമേണ, വ്യവസായ കേന്ദ്രങ്ങളായും പാർപ്പിട മേഖലകളായും മാറിക്കൊണ്ടിരിക്കുന്നു. ഇറച്ചിക്കോഴി, താറാവു വളർത്തൽ മുതലായ വ്യവസായ കേന്ദ്രങ്ങൾ ഈ പട്ടണം കേന്ദ്രീകരിച്ച് നിരവധിയുണ്ട്. രാജ്യത്തിൻറെ ഇറച്ചിക്കോഴിയുടെ ആവശ്യത്തിൻ‌റെ 60 ശതമാനവും ഈ പട്ടണത്തിലെ ഫാമുകൾ നിർവ്വഹിക്കുന്നു. ഇറച്ചിക്കോഴിയുടെ കയറ്റയയ്ക്കലിലും ഈ പട്ടണത്തിന് പ്രാധാന്യമുണ്ട്. ഈ പട്ടണത്തിലെ മറ്റ് ഉത്പന്നങ്ങൾ തേൻ, കൂൺ വ്യവസായം, പൂകൃഷി എന്നിവയാണ്. ഈ പട്ടണം ഭക്ഷ്യോൽപ്പന്നങ്ങൾ അധികമായി ഉത്പാദിപ്പിക്കുന്നു. ഇവ പ്രൊസസ് ചെയ്ത് കാഠ്മണ്ഡു, പോഖാറ പോലുള്ള പ്രമുഖ പട്ടണങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നു. ബഹുരാഷ്ട്ര കമ്പനികളായ കൊക്കക്കോള, സാൻ മിഗ്വേൽ എന്നിവയുടെ യൂണിറ്റുകൾ പട്ടണത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അനേകം വാണിജ്യസ്ഥാപനങ്ങൾ ഈ പട്ടണം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. 2014 ഡിസംബർ 2 ന് ഭരത്പൂർ ഒരു സബ്-മെട്രോപോളിറ്റൻ പട്ടണമായി പ്രഖ്യാപിക്കപ്പെട്ടു.

ഭൂമിശാസ്ത്രം

ഈ പട്ടണം നില നിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 27°41′N 84°26′E ആണ്.

പട്ടണത്തിലെ ആകർഷണങ്ങൾ

ബിഷാസാരി താൽ

ബിഷാസാരി താൽ (20 ആയിരം തടാകം) ഭരത്പൂരിൻറെ തെക്കൻ മൂലയ്ക്കാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിനു സമീപം പക്ഷി നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നു. തടാക പ്രദേശം മുതലകളെ കാണാൻ സാധിക്കുന്നു. ചിത്വാൻ ദേശീയോദ്യാനത്തിനു സമീപമാണ് ബിഷാസാരി തടാകം. ഭരത്പൂർ പട്ടണമദ്ധ്യമായ ചൌബിസ്കാത്തിൽ നിന്ന് കേവലം അഞ്ചു കിലോമീറ്റർ തെക്കായിട്ടാണിത്.

ചിത്വാൻ ദേശീയോദ്യാനം

ചിത്വാൻ ദേശീയോദ്യാനം ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങൾ അധിവസിക്കുന്ന വിപ്രദേശമാണ്. ഇവിടെ ആനകൾ, റോയൽ ബംഗാൾ കുടവകൾ, മുതലകൾ, മാനുകൾ മറ്റു വർഗ്ഗങ്ങളിലുള്ള വന്യമൃഗങ്ങൾ നിവധിയുണ്ട്. കാഠ്മണ്ഡുവും പൊഖാരയും കഴിഞ്ഞാൽ, നേപ്പാളിലെ മൂന്നാമത്തെ വലിയ വിനോദ സഞ്ചാര കേന്ദ്രമാണിത്.

നാരായണി നദി

പടിഞ്ഞാറൻ ഭരത്പൂരിലുള്ള നാരായണി നദി, വട്ക്കു നിന്നു തെക്കോട്ടൊഴുകുന്ന നദിയാണ്. നേപ്പാളിലെ ആഴം കൂടിയതും ഏറ്റവും വലിയ നദികളിലൊന്നുമാണിത്. നദിയ്ക്കു മുകളിൽ നിർമ്മിച്ചിരിക്കുന്ന നാരായണി പാലം ചിത്വാൻജില്ലെയ നവൽപരാസി ജില്ലയുമായി ബന്ധിക്കുന്നു. നദിയിലുള്ള നഗർബാൻ പോലുള്ള ചെറിയ ദ്വീപുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

Narayani river as seen from Harihar Temple

റാപ്തി നദി

റാപ്തി നദി കിഴക്കു ദിക്കിൽ നിന്ന് തെക്കു പടിഞ്ഞാറേ ദിക്കിലേയ്ക്ക് ഒഴുകുന്നു. ഇത് ചിത്വാൻ ദേശീയോദ്യാത്തിൻറെ വടക്കൻ അതിരായി വരുന്നു.

ഗതാഗത മാർഗ്ഗങ്ങൾ

ഭരത്പൂർ വിമാനത്താവളം ഈ പട്ടണത്തിൻറെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. കാഠ്മണ്ഡുവിലേയ്ക്ക് ഇവിടെ നിന്നു ദിവസേന വിമാന സർവ്വീസുകളുണ്ട്. നാല് ആഭ്യന്തര വിമാനക്കമ്പനികളും ഗവണ്മെൻറ് ഉടമസ്ഥതിയിലുള്ള ഒരു വിമാനക്കമ്പനിയും ചേർ‌ന്ന് ഏഴുമുതൽ പതിനൊന്നു വരെ സർവ്വീസ് ഇവിടെ നിന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേയ്ക്കു നടത്തുന്നു. മഹേന്ദ്ര ഹൈവേ ഈ പട്ടണത്തെ രാജ്യത്തെ പ്രമുഖ പട്ടണങ്ങളുമായി ബന്ധിക്കുന്നു. വടക്കു കിഴക്കു നിന്നു മറ്റൊരു ഹൈവേ ഭരത്പൂരിനെ കാഠ്മണ്ഡുവുമായും ഇന്ത്യൻ അതിർത്തിക്കു സമീപം തെക്കു ഭാഗത്തുള്ള ബിർഗൻജുമായും ബന്ധിക്കുന്നു.[1]

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. flights to Pokhara discontinued as of Oct 2011