ഭവതാരിണി ഇളയരാജ

ഭവതാരിണി
ജന്മനാമംഭവതാരിണി ഇളയരാജ
പുറമേ അറിയപ്പെടുന്നBhavatharani, Bavatharini, Pavatharini, Bhavadharini, Bhavatha
ഉത്ഭവംTamil Nadu, India
വിഭാഗങ്ങൾPlayback singing
തൊഴിൽ(കൾ)Playback singer, Music Director
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1995–present

ഒരു തമിഴ് ഗായികയും സംഗീതസംവിധായകയുമാണ് ഭവതാരിണി ഇളയരാജ(ജനനം:1981).സംഗീതസംവിധായകൻ ഇളയരാജയുടെ മകളാണ്. 2000ലെ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.[1]

ജീവിതരേഖ

1981ൽ ഇളയരാജയുടെ മകളായി ജനിച്ചു. 2000ൽ ഭാരതി എന്ന തമിഴ് സിനിമയിലെമയിൽ പോല പൊണ്ണ് ഒണ്ണ് എന്ന തമിഴ് ഗാനത്തിന്(സംഗീതം: ഇളയരാജ) ആ വർഷത്തെ മികച്ച ഗാനത്തിനുള്ള ദേശീയപുരസ്കാരം നേടി. തുടർന്ന് നിരവധി സിനിമകളിൽ ഈണം പകരുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.പരസ്യ എക്സിക്യൂട്ടീവായ ആർ. ശബരിരാജിന്റെ ഭാര്യയാണ്.

സിനിമകൾ

  • മൈ ഡിയർ കുട്ടിച്ചാത്തൻ
  • അലക്സാണ്ടർ
  • കളിയൂഞ്ഞാൽ
  • ഭരതി
  • അഴകി
  • ഫ്രണ്ട്സ്
  • ഒരു നാൾ ഒരു കനവു
  • പൊൻമുടിപ്പുഴയോരത്ത്

പുരസ്കാരങ്ങൾ

  • മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം (2000)

അവലംബം

  1. http://malayalam.oneindia.in/movies/news/2001/03/032701award-list.html