ഭ്രൂണവിത്തുകോശങ്ങൾ

ഭ്രൂണ വിത്തു കോശങ്ങൾ അഥവാ എമ്പരയോണിക് സ്റ്റം സെൽസ് ജീവികളുടെ ഭ്രൂണ വളർച്ചയിൽ എല്ലാ തരം കൊശ വിഭാഗങ്ങളും ഉത്പാദിക്കാൻ കഴിവുള്ള പ്രജനനാ കോശങ്ങൾ അഥവാ വിത്തു കോശങ്ങൾ ആണ് . ഭ്രൂണ വിത്തു കോശങ്ങൾക്ക് ക്രമാതീതമായ മാറ്റങ്ങൾ വരുന്നതിൽ നിന്നാണ് ഭ്രൂണ വളർച്ച ആരംഭിക്കുന്നത് . എന്ടോഡ്രം എക്ടോഡ്രം മെസോഡ്രം എന്നി മൂന്ന് ആദ്യ പ്രതലങ്ങൾ നിർമ്മിക്കപ്പെടുകയും അവയിൽ നിന്ന് മറ്റു കോശഘടനകൾ ഉത്ഭവിക്കുകയും ചെയുന്നു.

ഭ്രൂണ വിത്തു കോശങ്ങൾക്ക് ശാസ്ത്രീയമായ ഒത്തിരി ഉപയോഗങ്ങൾ ഉണ്ട് . മനുഷ്യ ശരീരത്തിലെ എല്ലാ തരം കോശങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളതിനാൽ ഇവ ഉപഗയോചിച്ചു ആവശ്യമുള്ള രോഗികൾക്ക് രക്തം, ലിവർ, പാൻക്രിയാസ് പോലുള്ള കോശഘടനകൾ കൃത്രിമമായി ഉണ്ടാക്കി മാറ്റിവയ്ക്കാൻ സാധിക്കും. വിത്തു കോശങ്ങളിൽ ജനിതക മാറ്റങ്ങൾ വരുത്തുന്നതിലൂടെ രോഗ കാരണമായ ജീനുകൾ മാറ്റാനുള്ള  ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ചൈനയിൽ ഇതുമായി സംബന്ധിച്ച പരീക്ഷണങ്ങൾ ഈയിടെ ഒത്തിരി വിവാദങ്ങ്ൾക്ക് കാരണമായി [1].


[1][https://www.mathrubhumi.com/health/news/first-gene-edited-babies-claimed-in-china-1.3342263]

  1. "First gene edited babies claimed in china". Mathrubhumi.