മധുസൂദന സരസ്വതി
മധുസൂദന സരസ്വതി | |
---|---|
ജനനം | 1540 CE ബംഗാൾ , ഇന്ത്യ |
മരണം | 1640 CE Bengal, India |
തത്വസംഹിത | അദ്വൈത സിദ്ധാന്തം |
ഹൈന്ദവദർശനം |
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താക്കളിൽ പ്രധാനിയായിരുന്നു മധുസൂദന സരസ്വതി(c.1540–1640) . [1] വിശ്വേശ്വര സരസ്വതിയുടെയും മാധവ സരസ്വതിയുടെയും ശിഷ്യനായിരുന്നു മധുസൂദൻ . ദ്വൈത-അദ്വൈത തർക്കചരിത്രങ്ങളിൽ സുപ്രധാനമായ നാമധേയമായിരുന്നു മധുസൂദന സരസ്വതി. അദ്ദേഹത്തിന്റെ അദ്വൈതസിദ്ധി ചിരസമ്മതമായ ഗ്രന്ഥമായി കണക്കാക്കുന്നു.
ജനനവും വിദ്യാഭ്യാസവും
ബംഗാളിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പൂർവാശ്രമത്തിൽ കമലനയന എന്നായിരുന്നു പേര് . ന്യായദർശനം പഠിച്ചുഎങ്കിലും പിൽക്കാലത്ത് അദ്വൈതസന്യാസിയായി മാറി. അദ്വൈതം പഠിക്കുവാൻ പിന്നീട് വരാണസിയിലേക്ക് പോയി. ഗുരുവായ രാമതീർത്ഥയുടെ കീഴിൽ അദ്വൈതവേദാന്തം അഭ്യസിച്ചു.
രചനകൾ
അദ്വൈതവേദാന്തത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു.
- അദ്വൈത സിദ്ധി [1][2][3]
- അദ്വൈത മഞ്ജരി
- അദ്വൈത രത്ന രക്ഷണ
- ആത്മ ബോധ ടിക്ക
- ആനന്ദ മന്ദാകിനി
- പ്രസ്ഥാനഭേദ [4]
- ഭഗവദ് ഗീത ഗൂഢാർത്ഥ ദീപിക [5]
- വേദാന്ത കല്പലതിക[6][7][പ്രവർത്തിക്കാത്ത കണ്ണി]
- ശാസ്ത്ര സിദ്ധാന്ത-ലേശ ടിക്ക
- സംക്ഷേപ ശാരിരക സാര സംഗ്രഹ
- സിദ്ധാന്ത തത്ത്വ ബിന്ദു [8]
- പരമഹംസ പ്രിയ[9][പ്രവർത്തിക്കാത്ത കണ്ണി]
- വേദ സ്തുതി ടിക്ക
- അഷ്ട വികൃതി വിവരണ
- രാജാനാം പ്രതിബോധ
- ഈശ്വര പ്രതിപത്തി പ്രകാശ [10][പ്രവർത്തിക്കാത്ത കണ്ണി]
- ഭാഗവത ഭക്തി രസായന
- ഭാഗവത പുരാണ പ്രഥമശ്ലോക വാക്യ
- കൃഷ്ണ കുതൂഹല നാടക
- ഭക്തി സാമാന്യ നിരൂപണ
- ഷാണ്ഡില്യ സൂത്ര - ടിക്ക
- ഹരി ലീലാ വാക്യ
എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.
അവലംബം
- ↑ Karl H. Potter, "Madhusūdana Sarasvatī" (in Robert L. Arrington [ed.]. A Companion to the Philosophers. Oxford: Blackwell, 2001. ISBN 0-631-22967-1)