മാഥേരാൻ

മാഥേരാൻ
माथेरान
സുഖവാസകേന്ദ്രം
മാപ്പ്
മാപ്പ്
മാഥേരാൻ is located in Maharashtra
മാഥേരാൻ
മാഥേരാൻ
Location in Maharashtra, India
Coordinates: 18°59′12″N 73°16′04″E / 18.9866°N 73.2679°E / 18.9866; 73.2679
Countryഇന്ത്യ
Stateമഹാരാഷ്ട്ര
Districtറായ്ഗഡ്
സർക്കാർ
 • തരംMunicipal Council
 • ഭരണസമിതിമാഥേരാൻ ഹിൽ സ്റ്റേഷൻ മുനിസിപ്പൽ കൗൺസിൽ
വിസ്തീർണ്ണം
 • ആകെ
ച.കി.മീ. (3 ച മൈ)
ഉയരം
800 മീ (2,600 അടി)
ജനസംഖ്യ
 (2001)
 • ആകെ
5,139
 • ജനസാന്ദ്രത730/ച.കി.മീ. (1,900/ച മൈ)
Languages
 • Officialമറാഠി
 • Spokenമറാഠി
സമയമേഖലUTC+5:30 (IST)
PIN
410102
Telephone code02148
Vehicle registrationMH-46
Nearest cityകർജത്

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സുഖവാസകേന്ദ്രമാണ് മാഥേരാൻ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്നു. മുംബൈയിൽ നിന്നും 90 കിലോമീറ്ററും പൂനെയിൽ നിന്നും 120 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. വാഹനഗതാഗതം നിരോധിക്കപ്പെട്ട ഏഷ്യയിലെ ഏക മലയോരവിനോദസഞ്ചാരകേന്ദ്രമാണ് മാഥേരാൻ[1][2]. ടാർ ചെയ്യാത്ത ചെമ്മൺ റോഡുകളിലൂടെ കുതിര, കുതിരവണ്ടി എന്നിവ കൂടാതെ മനുഷ്യർ വലിക്കുന്ന റിക്ഷകളും ഗതാഗതത്തിനായി ഉപയോഗിക്കപ്പെടുന്നു.ഇതൊരു പരിസ്ഥിതിലോലപ്രദേശം കൂടിയാണ്.

ചരിത്രം

1850 മേയിൽ, അന്ന് താനെ ജില്ലാ കളക്റ്ററായിരുന്ന ഹ്യൂ പോയിന്റ്സ് മാലറ്റ് ആണ് മാഥേരാന്റെ സാധ്യതകൾ ആദ്യമായി തിരിച്ചറിഞ്ഞത്. അന്നത്തെ ബോംബേ ഗവർണർ ആയിരുന്ന എൽഫിൻസ്റ്റൺ പ്രഭു ഈ പ്രദേശത്തെ ഒരു മലയോരവിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുവാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന വീർ ഭായ് കോത്വാൾ ഇവിടെയാണ് ജനിച്ചത്. 1912 ഡിസംബർ 1-ന് മാഥേരാനിലെ ഒരു ക്ഷുരകകുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1907-ൽ സർ ആദംജി പീർബോയ് പണികഴിപ്പിച്ചതാണ് നെരൾ മുതൽ മാഥേരാൻ വരെ നീളുന്ന, 20 കിലോമീറ്റർ ദൈർഘ്യമുള്ള മാഥേരാൻ ഹിൽ റെയിൽവേ. ഇത് മാഥേരാൻ ലൈറ്റ് റെയിൽവേ (MLR) എന്നും അറിയപ്പെടുന്നു.[3] ഇതിനെ ലോകപൈതൃകപ്പട്ടികയിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ആ ബഹുമതി ലഭിക്കുകയുണ്ടായില്ല. .[4]

പ്രശസ്ത നടനും സംവിധായകനുമായ ഗിരീഷ് കർണാട് ഇവിടെയാണ് ജനിച്ചത്.[5]

ജനസംഖ്യ

2001-ലെ സെൻസസ് പ്രകാരം മാഥേരാനിലെ ജനസംഖ്യ 5139 ആണ്.[6] 58% പുരുഷൻമാരും 42% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത 71% ആണ്. ജനസംഖ്യയുടെ 11% ആറു വയസ്സിൽ താഴെയുള്ളവരാണ്. മറാഠി, ഹിന്ദി, ഇംഗ്ലീഷ് എന്നിവയാണ് സംസാരഭാഷകൾ.

വന്യജീവികൾ

തൊപ്പിക്കുരങ്ങ്, ഹനുമാൻ കുരങ്ങ് എന്നീ കുരങ്ങുവർഗ്ഗങ്ങൾ മാഥേരാനിൽ ധാരാളമായി കാണപ്പെടുന്നു. പുള്ളിപ്പുലി, മലയണ്ണാൻ, കേഴമാൻ, കുറുക്കൻ, കാട്ടുപന്നി, കീരി എന്നിവയും ഈ വനമേഖലയിൽ ഉണ്ട്.


ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ